Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക്: ബിസിസിഐ അപ്പീൽ മാറ്റി

sreesanth

കൊച്ചി ∙ ക്രിക്കറ്റ് താരം ശ്രീശാന്തിന് ഏർപ്പെടുത്തിയ ആജീവനാന്ത വിലക്കു റദ്ദാക്കിയതിനെതിരെ ബിസിസിഐ നൽകിയ അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് 17ലേക്കു മാറ്റി. ബിസിസിഐയുടെ അച്ചടക്ക നടപടിയിൽ ഇടപെടാൻ ഹൈക്കോടതിക്കു സാധ്യമല്ലെന്നു ചൂണ്ടിക്കാട്ടിയാണ് അപ്പീൽ.

ഒത്തുകളി വിവാദത്തിൽ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തതിനെ തുടർന്നായിരുന്നു അച്ചടക്ക നടപടിയും വിലക്കും. സ്വാഭാവിക നീതി ഉറപ്പാക്കിയും നടപടികൾ പാലിച്ചുമാണു വിലക്ക് ഏർപ്പെടുത്തിയതെന്നു ബിസിസിഐ സിഇഒ രാഹുൽ ജോഹ്റി നൽകിയ അപ്പീലിൽ പറയുന്നു. ബിസിസിഐ ഇടക്കാല ചെയർമാൻ വിനോദ് റായി, ഭരണസമിതിയംഗം ഡയാന എദുൽജി എന്നിവർക്കു കോടതി നോട്ടിസ് പുറപ്പെടുവിച്ചു.

related stories