Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കണക്ക് തീർക്കണം, വിജയം തുടരണം ; ഇന്ന് ഗോകുലം– ചർച്ചിൽ പോരാട്ടം

Gokulam-Kerala-FC-Logo

കോഴിക്കോട് ∙ മലയാളികളുടെ മുന്നേറ്റക്കരുത്തിൽ ഐ ലീഗ് ഫുട്ബോളിൽ പടയോട്ടം തുടരുന്ന ഗോകുലം കേരള എഫ്സിക്കു മുന്നിലേക്ക് ഇന്നു ഗോവയിലെ ചർച്ചിൽ ബ്രദേഴ്സ്.  കഴിഞ്ഞ സീസണിലെ ഹോം മത്സരത്തിൽ ഇഞ്ചറി ടൈമിൽ നേടിയ പെനൽറ്റിയിലൂടെയായിരുന്നു ചർച്ചിലിന്റെ വിജയം.  കണക്കുതീർക്കാനുള്ള മോഹത്തിലാണു ഗോകുലം.  

∙ നോട്ടം ഹാട്രിക്കിൽ 

തുടർച്ചയായ 2 ജയങ്ങൾക്കുശേഷമാണ് ഇരുടീമുകളും കളത്തിലിറങ്ങുന്നത്. ഗോകുലം ലജോങ്ങിനെയും മിനർവയെയും തുരത്തി.  ചർച്ചിൽ, ലജോങ്ങിനെയും മോഹൻ ബഗാനെയും തകർത്തു. 

∙ വില്ലിസ് വില്ലൻ 

ലജോങ്ങിനെതിരെ ഹാട്രിക് നേടിയ ചർച്ചിൽ നിരയിലെ ഗോളടിയന്ത്രം ട്രിനിഡാഡ് ആൻഡ് ടുബാഗോ താരം വില്ലിസ് പ്ലാസയുടെ കാലുകളെ ഗോകുലം ഭയപ്പെടുന്നു. കഴിഞ്ഞ കളിയിൽ ബഗാനെതിരെ ഡബിൾ നേടിയിരുന്നു. നിലവിൽ ഐ ലീഗിലെ ടോപ് സ്കോററാണ് പ്ലാസ. 

∙ ഗോകുലം ഹാപ്പി 

ഗോകുലത്തിനായി എസ്.രാജേഷും വി.പി.സുഹൈറും മുന്നേറ്റത്തിൽ തിളങ്ങിനിൽക്കുന്നു. മുന്നേറ്റനിരയ്ക്കു പന്തെത്തിക്കാൻ കെ.ദീപക്കും ഗനി അഹമ്മദ് നിഗവും പറന്നുനിൽക്കുന്നു. മധ്യനിരയിൽ കളി കാലിലൊതുക്കാൻ ബ്രസീലുകാരൻ ഗില്ലെർമോ കാസ്ട്രോയുണ്ട്. വിലക്കിനുശേഷം മടങ്ങിയെത്തുന്ന ക്യാപ്റ്റൻ മുഡെ മൂസ കൂടി ചേരുന്നതോടെ ടീം സമ്പൂർണം.