Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഈ പരീക്ഷണം ആദ്യം, ഇത് വേദികയുടെ പുതിയ മുഖം; വിഡിയോ

Vedhika വേദിക

ജയിംസ്& ആലീസ് എന്ന ചിത്രത്തിലെ ആലീസായി പ്രേക്ഷകരുടെ മനംകവർന്ന താരമാണ് വേദിക. വെൽകം ടു സെൻട്രൽ ജയിൽ, ശൃംഗാരവേലൻ തുടങ്ങിയ ചിത്രങ്ങളിലും വേദിക നായികയായി. അഴിച്ചിട്ടിരിക്കുന്ന മുടിയിഴകളാണ് വേദികയുടെ ഏറ്റവും നല്ലൊരു ഫീച്ചർ. സിനിമയിലും ഫൊട്ടോഷൂട്ടിലും സാധാരണ കാണുന്നതും ഈ ഓപൺ വേവി ഹെയർസ്റ്റൈലിൽ തന്നെ. എന്നാൽ മനോരമഓൺലൈൻ സെലിബ്രിറ്റി കലണ്ടറിൽ വ്യത്യസ്തമായൊരു സ്റ്റൈലിനായി, ഷോട്ട് ഹെയർ ട്രൈ ചെയ്യാൻ വേദിക സമ്മതിച്ചു.

ഷൂട്ടിന്റെ സമയത്ത് ഷോട്ട് ഹെയറിൽ കണ്ടപ്പോൾ ഇങ്ങനെ വന്നാൽ ആൾക്കാർക്ക് മനസിലാകുമോ എന്നൊരു കൺഫ്യൂഷൻ വേദികയ്ക്ക് ഉണ്ടായിരുന്നു! കൺസപ്റ്റ് ഡയറക്ടർ അച്ചുവിന് ഇക്കാര്യത്തിൽ നൂറ് ശതമാനം വിശ്വാസം  ഉണ്ടായിരുന്നു. ഈ സംഭാഷണം ശ്രദ്ധിച്ച വേദികയുടെ അമ്മയ്ക്കും ഈ സ്റ്റൈൽ ഇഷ്ടപ്പെട്ടു, അമ്മയും കട്ട സപ്പോർട്ട്! പിന്നെ ഒട്ടും മടിച്ചില്ല. ബോൾഡ് ബോബ് സ്റ്റൈലിൽ വേദികയെത്തി, ഒപ്പം റേഞ്ചർ ശ്രേണിയിൽപെട്ട പൊളാരിസിന്റെ ഓൾ ടെറൈൻ വെഹിക്കിൾ.

vedika-1 വേദിക

ഫുൾ ലെങ്ത് സിംഗിൾ കളർ കോസ്റ്റ്യും

ഗോൾഡൻ മെറ്റാലിക് സ്ട്രിപ്പുള്ള ലെതർ ജാക്കറ്റിനൊപ്പം ടോപ്പും പാന്റ്സും, ഒപ്പം ലെതർ സ്ട്രിപ്പുള്ള ബൂട്ട്. സ്കിൻ ടോണിന് ചേരുന്ന മേക്ക് അപ് മാത്രം. 

ചാറ്റ് വിത്ത് വേദിക

മുടി ഇത്ര ചെറുതാക്കി ആദ്യമായ്!

ന്യൂ ലുക്ക്! ഇതിനു മുൻപ് ഷോട്ട് ഹെയർലുക്ക് നോക്കിയിട്ടേ ഇല്ലായിരുന്നു. അച്ചുവാണ് ഹെയർ ബോബ് സ്റ്റൈൽ ഐഡിയ പറഞ്ഞത്. കലണ്ടർ ചിത്രം കണ്ട് നല്ല അഭിപ്രായമാണ് ലഭിച്ചത്. സന്തോഷമുണ്ട്. 

vedhika-3 വേദിക

ലൈഫ് സ്റ്റൈൽ

ഷൂട്ട് ഉള്ള ദിവസങ്ങളിലും അല്ലാത്തപ്പോഴും നേരത്തെ എഴുന്നേൽക്കും. യോഗ, പ്രാണയാമം 15–20 മിനിറ്റ്, മിക്കദിവസങ്ങളിലും ചെയ്യാൻ ശ്രമിക്കാറുണ്ട്. ആരോഗ്യകരമായ ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കാറുണ്ട്. 

കലണ്ടര്‍ ആപ് ആൻഡ്രോയിഡിൽ സൗജന്യമായി ഡൗൺലോഡ് ചെയ്യാം  

കലണ്ടര്‍ ആപ് ഐഒഎസിൽ ഡൗൺലോഡ് ചെയ്യാം  

vedika വേദിക

ഡ്രസ്

കംഫർട്ടബിളായിട്ടുള്ളതെന്തും ധരിക്കാൻ ഇഷ്ടമാണ്. ഇളം നിറങ്ങളുള്ള വസ്ത്രങ്ങളാണ് ഏറ്റവും ഇഷ്ടം. 

പ്രൗഡ് ആക്സസറി

എല്ലായിടത്തും എന്റെ കൂടെ കൊണ്ടുനടക്കുന്ന ആക്സസറി ബാഗാണ്! വീട്ടിൽ നിന്നും പുറത്തിറങ്ങുമ്പോഴെല്ലാം എന്റെ കൂടെ കാണും.

ഡേ ഡ്രീമർ!

ദിവാസ്വപ്നം കണ്ടിരിക്കാൻ ഇഷ്ടപ്പെടുന്നൊരാളാണ്. എന്റെ ജോലി ഇഷ്ടമാണ്, നൂറ് ശതമാനം ആത്മാർത്ഥതയോടെ ജോലിയിൽ  മുഴുകുന്നൊരാളാണ്.

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam