Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അംബാനിയുടെ മരുമകൾ ഇത്ര സിംപിളോ? വിവാഹ നിശ്ചയത്തിന് ആർഭാടമില്ലാതെ ശ്ലോക

Akash Ambani ശ്ലോക മേത്തയും ആകാശ് അംബാനിയും

റിലയൻസ് ഇൻഡസ്ട്രീസ് മേധാവി മുകേഷ് അംബാനിയുടെ മകനും റോസി ബ്ലൂ ഡയമണ്ട്സ് ഉടമ റസൽ മേത്തയുടെ പുത്രി ശ്ലോക മേത്തയും തമ്മിൽ നടന്ന വിവാഹ നിശ്ചയ വാർത്തകളാണ് സമൂഹമാധ്യമത്തിലാകെ നിറയുന്നത്. ഗോവയിൽ മാർച്ച് ഇരുപത്തിനാലിനാണ് ആകാശ് ശ്ലോകയുടെ വിരലിൽ മോതിരമണിയിച്ചത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ചടങ്ങായതുകൊണ്ടു തന്നെ ഇരുകുടുംബങ്ങളിലുള്ളവരും കാഷ്വല്‍ ലുക്കിൽ തന്നെയാണെത്തിയത്. എങ്കിലും അംബാനിയുടെ മരുമകളാകാൻ പോകുന്ന ശ്ലോകയുടെ ലുക് അൽപം വ്യത്യസ്തവുമായിരുന്നു, വജ്രരാജകുമാരിയാകുമ്പോൾ വസ്ത്രവും അതിനനുസരിച്ചു വിലപിടിപ്പുള്ളതായിരിക്കുമല്ലോ എന്നാണ് പലരുടെയും ചിന്ത, പക്ഷേ ആ ധാരണയെ തെറ്റിക്കുകയായിരുന്നു ശ്ലോക.

Akash Ambani ശ്ലോകയും ആകാശ് അംബാനിയും വിവാഹ നിശ്ചയത്തിനിടെ

ചടങ്ങിൽ മുകേഷ് അംബാനിയും ഭാര്യ നിതയും അമ്മ കോകില ബെന്നുമൊക്കെ അധികം ആർഭാടമില്ലാത്ത വസ്ത്രങ്ങളാണ് ധരിച്ചത്. ആകാശ് ആകട്ടെ നോട്ടിക്കൽ ലൈന്‍ ടീഷർട്ടും വൈറ്റ് പാന്റ്സും ബ്ലൂ ബ്ലേസറും ധരിച്ചാണ് ചടങ്ങിനെത്തിയത്. ശ്ലോക ധരിച്ച ഗൗണും ശ്രദ്ധിക്കപ്പെട്ടുവെങ്കിലും പ്രതീക്ഷിച്ചതുപോലെ ലക്ഷങ്ങൾ വിലപിടിപ്പുള്ള വസ്ത്രമൊന്നുമായിരുന്നില്ല അത്. ഡോവ് ഗ്രേ നിറത്തിലുള്ള മേരീ ഗൗൺ ഡിസൈനാണ് ശ്ലോക ധരിച്ചത്. 

എംബ്രോയ്ഡറിയും ഫ്ലില്ലും ലേസുമൊക്കെ നിറഞ്ഞ വസ്ത്രത്തിന്റെ വില എൺപതിനായിരത്തി അഞ്ഞൂറു രൂപയാണത്രേ. സെലിബ്രിറ്റികൾ തങ്ങളുടെ സ്പെഷൽ ദിനങ്ങൾ കൂടുതൽ മെമറബിളാക്കാൻ ബ്രാൻഡുകളും പ്രൈസ് ടാഗുകളും നോക്കി ലക്ഷങ്ങളുടെ മാത്രം വസ്ത്രങ്ങൾ തിരഞ്ഞെടുക്കുമ്പോൾ വജ്രവ്യാപാരിയുടെ മകൾ ലളിതമാക്കിയതാണോ എന്നു സംശയിക്കുന്നവരും ഉണ്ട്. വസ്ത്രത്തിനു ചേരുന്ന മിനിമല്‍ മേക്കപ്പും ആഭരണങ്ങളുമായിരുന്നു ശ്ലോക അണിഞ്ഞത്.

akash-1 ശ്ലോകയും ആകാശ് അംബാനിയും

ഗോവയിൽ നടന്ന ലളിതമായ വിവാഹ നിശ്ചയ ചടങ്ങിനു പുറമെ കഴിഞ്ഞ ദിവസം സിനിമാ–ബിസിനസ് രംഗത്തെ സുഹൃത്തുക്കൾക്കായി അംബാനി കുടുംബം ഗ്രാന്റ് പാർട്ടിയും ഒരുക്കിയിരുന്നു. മുംബൈയിലെ വസതിയിൽ വച്ചു നടത്തിയ പാർട്ടിയിൽ സിനിമാലോകത്തു നിന്നും ഷാരൂഖ് ഖാൻ, ഗൗരി ഖാൻ, ഐശ്വര്യ റായ് ബച്ചൻ, കരൺ ജോഹർ, കത്രീന കൈഫ്, കിരൺ റാവു, ജോൺ എബ്രഹാം തുടങ്ങിയവർ പങ്കെടുത്തിരുന്നു.  

സൗഹൃദം പ്രണയത്തിലേക്കും വിവാഹത്തിലേക്കും എത്തിയതോർക്കുമ്പോൾ ഏറെ സന്തോഷമുണ്ടെന്ന് ആകാശ് ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിൽ പറഞ്ഞു. ശ്ലോക ഏറെ സ്പെഷലാണ്, ഒപ്പം ഹൃദയ വിശാലതയുള്ളവളുമാണെന്നും ആകാശ് പറഞ്ഞു. എത്രയൊക്കെ തിരക്കുകൾക്കിടയിലും ബന്ധം കാത്തുസൂക്ഷിക്കാൻ തങ്ങൾ സമയം കണ്ടെത്തിയിരുന്നുവെന്ന് ശ്ലോക പറയുന്നു. നല്ല സുഹൃത്തുക്കളായി തുടങ്ങി പ്രണയത്തിലേക്കു വഴിമാറിയ തങ്ങൾ ഏറെ ഭാഗ്യമുള്ളവരാണ്, ഒപ്പം ഇത്രയേറെ പിന്തുണ നൽകുന്ന കുടുംബങ്ങളും ഭാഗ്യമാണെന്നും ശ്ലോക പറയുന്നു. 

ആകാശും ശ്ലോകയും സ്കൂൾ കാലം തൊട്ടേ ഒന്നിച്ചു പഠിച്ചവരാണ്. ധീരുഭായ് അംബാനി ഇന്റർനാഷനൽ സ്കൂളിൽ ഒരുമിച്ചു പഠിച്ചപ്പോൾ തുടങ്ങിയ ബന്ധമാണു വിവാഹത്തിലെത്തുന്നത്. റസൽ മേത്തയുടെയും  മോണയുടെയും മൂന്നു മക്കളിൽ ഇളയവളാണു ശ്ലോക. ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിൽനിന്ന് നിയമത്തിൽ ബിരുദാനന്തര ബിരുദം നേടിയ ശ്ലോക നിലവിൽ റോസി ബ്ലൂ ഫൗണ്ടേഷന്റെ ഡയറക്ടർമാരിലൊരാണ്. റിലയൻസ് ജിയോയുടെ ചുമതലയാണ് 26 വയസുകാരൻ ആകാശിന്. 

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam

related stories