Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജെന്നിഫറിനോടു കമ്പ്യൂട്ടർ പറയും; ആ വസ്ത്രം ഇനി വേണ്ട

Jennifer Lopez

നടിയും ഗായികയുമായ ജെന്നിഫർ ലോപ്പസിന്റെ ഷൂസിൽ ബാർ കോഡ് കണ്ട് അതെന്താണെന്നു ചോദിച്ചയാളോടു ജെന്നിഫർ പറഞ്ഞു–‘‘ ഓരോ ദിവസവും എന്തു ധരിക്കുന്നു എന്ന് കംപ്യൂട്ടർ സംവിധാനത്തിൽ രേഖപ്പെടുത്താനാണിത്.’’ ഒരേ വസ്ത്രവും ഷൂസും വീണ്ടും ധരിക്കുന്നത് ഒഴിവാക്കാനുള്ള മാർഗം. ആ ജോലി കംപ്യൂട്ടറിനെ ഏൽപ്പിച്ചാൽ എന്തെളുപ്പം!

കംപ്യൂട്ടറിൽ ഓരോ ദിവസവും ജെന്നിഫർ ധരിക്കുന്നവയുടെ ചിത്രങ്ങളും ശേഖരിച്ചുവയ്ക്കുന്നുണ്ട്. അത് എവിടെയാണു സൂക്ഷിച്ചിരിക്കുന്നത് എന്നും രേഖപ്പെടുത്തുന്നുണ്ട്. ഇതിനെല്ലാം പ്രത്യേകം ജോലിക്കാരനെ നിയമിച്ചിട്ടുണ്ട്–എല്ലാം വസ്ത്രധാരണത്തിലെ പുതുമയ്ക്കുവേണ്ടി. കാലം പോയൊരു പോക്കേ, ഉടുക്കുന്നതു വരെ കമ്പ്യൂട്ടർ തീരുമാനിക്കാൻ തുടങ്ങി.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.