Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

10 മിനിറ്റിനുള്ളിൽ മുഖത്തെ പാടുകൾ‌ നീക്കാം, അതും വീട്ടിലിരുന്നു തന്നെ!!!

 Beauty Tips Representative Image

സുഹൃത്തുക്കളുടെ കല്ല്യാണത്തിനു തിളങ്ങണം എന്നു നാളുകള്‍ക്കു മുമ്പേ പ്ലാൻ ചെയ്യുമെങ്കിലും മുഖസൗന്ദര്യത്തെക്കുറിച്ച് ഓർക്കുന്നതു മിക്കവാറും തലേന്നു മാത്രമായിരിക്കും. അപ്പോഴാണെങ്കിൽ പാർലറിൽ പോയി സുന്ദരിയാകാനുള്ള സമയവും കാണില്ല. അത്തരക്കാർ ഇനി വിഷമിക്കേണ്ട, വീട്ടിൽ സുലഭമായിട്ടുള്ള മൂന്നേ മൂന്നു വസ്തുക്കൾ ഉപയോഗിച്ചു പാടുകൾ നീക്കം ചെയ്തു മുഖം മിനുക്കാൻ ഒരെളുപ്പവഴിയുണ്ട്. ഓറഞ്ചും തേനും പഞ്ചസാരയും മാത്രം ഉപയോഗിച്ചുള്ള ഈ ഫേസ്പാക്കിനെക്കുറിച്ചു പറയുന്നത് സെലിബ്രിറ്റി മേക്അപ് ആർട്ടിസ്റ്റായ സബിത സാവരിയയാണ്. 

നാലുപാട്ടുകളുടെ സമയത്തിനുള്ളിൽ സുന്ദരിയാകാനുള്ള വഴിയാണ് ഇതെന്നാണ് സബിത പറയുന്നത്. നിങ്ങൾക്ക് ഏറ്റവും ഇഷ്ടമുള്ള നാലുപാട്ടുകൾ വച്ചതിനു ശേഷം സുന്ദരിയാവാൻ തുടങ്ങാം. ഇനി ഇരുപതു മിനിറ്റു കളയാൻ ഇല്ലാത്തവർ പത്തുമിനിറ്റ് അല്ലെങ്കിൽ രണ്ടു പാട്ടിന്റെ സമയം എടുത്തും സുന്ദരിയാവാം. പാട്ടുകൾ തരുന്ന സന്തോഷവും ഫേസ്പാക് തരുന്ന ഇഫക്റ്റും കൂടിയാകുമ്പോൾ കൂടുതൽ സുന്ദരിയാകുമെന്നാണ് സബിത പറയുന്നത്. 

ആവശ്യമുള്ള സാധനങ്ങൾ 

നന്നായി പഴുത്ത ഒരു ഓറഞ്ച്, തേന്‍, പഞ്ചസാര 

തയാറാക്കുന്ന വിധം

നന്നായി പഴുത്ത ഓറഞ്ചിനെ നടുവെ മുറിച്ചു മാറ്റിവെക്കുക. ശേഷം ഒരു പാത്രത്തിൽ അൽപം പഞ്ചസാരയെടുത്ത് അതിലേക്ക് ഓറഞ്ച് മുക്കി എടുക്കുക. ഓരോ മുറി ഓറഞ്ചിനും മുകളിലേക്ക് ഓരോ ടീസ്പൂൺ തേൻ ഒഴിക്കുക. ഇനി ഈ ഓറഞ്ചുകൾ കൊണ്ട് വട്ടത്തിൽ മുഖത്തിലും കഴുത്തിലും നന്നായി റബ്ചെയ്യുക. പത്തുമിനിറ്റോളം മൃദുവായി മുഖത്തും കഴുത്തിലും  റബ് ചെയ്തതിനു ശേഷം അടുത്ത പത്തു മിനിറ്റ് ആ ജ്യൂസിനെ മുഖത്തു പിടിക്കാൻ അനുവദിക്കുക. ശേഷം നല്ല വെള്ളത്തിൽ മുഖം കഴുകുക. മുഖത്തെ കറുത്ത പാടുകളൊക്കെ പോയി മുഖം ഫ്രഷ് ആകാന്‍ മറ്റൊന്നും ചെയ്യേണ്ട കാര്യമില്ലെന്നും സബിത പറയുന്നു. 

ഗുണങ്ങൾ

. ഓറഞ്ച് നല്ല ക്ലെൻസിങ് ഏജന്റും ഒപ്പം വൈറ്റനിങ് ഏജന്റുമാണ്. സൂര്യപ്രകാശം ഏറ്റു മുഖത്തു വരുന്ന കറുത്ത പാടുകളെ നീക്കം ചെയ്യാൻ ഉത്തമമാണ് ഓറഞ്ച്. 

. പഞ്ചസാര വളരെ നല്ലൊരു സ്ക്രബർ ആണ്, പഞ്ചസാര മുഖത്തു വച്ച് ഉരസുന്നതിനനുസരിച്ച് അലിയുന്നതുകൊണ്ട് മറ്റു സ്ക്രബുകൾ പോലെ റാഷസ് ഒന്നും ഉണ്ടാക്കില്ല. 

. ഏതു ചർമ്മക്കാർക്കും ഉപയോഗിക്കാവുന്ന മോയ്സചറൈസർ ആണ് തേൻ. ചർമ്മം ക്ലെൻസ്ഡ് ആവാനും തിളങ്ങാനുമൊക്കെ തേനും മികച്ചതാണ്.

Read more: Trending News in Malayalam, Viral News in Malayalam, Beauty Tips in Malayalam