Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

താരനും പോകും മുടിയും വളരും; വെളിച്ചെണ്ണ കൊണ്ടുള്ള 6 ഗുണങ്ങള്‍

Hair Oil Representative Image

ഇന്നു മുടികൊഴിച്ചിൽ പ്രശ്നമായി പറയുന്നവരിൽ ഭൂരിഭാഗം പേർക്കും താരനും ഉള്ളതായി കാണുന്നുണ്ട്. വൃത്തിയില്ലാതിരിക്കുന്നത്, എണ്ണമയമുള്ള ശിരോചർമം, വരണ്ട ശിരോചർമം, തണുത്ത കാലാവസ്ഥ, മാനസിക സമ്മർദ്ദം തുടങ്ങിയവയൊക്കെ താരനു കാരണമാകുന്നുണ്ട്. അമിതമായി ഹെയർ മോയ്സചറൈസർ ഉപയോഗിക്കുന്നതും ഷാംപൂ ഉപയോഗിക്കുന്നതുമൊക്കെ താരനെ വീണ്ടും വർധിപ്പിക്കുന്നു. താരനകറ്റാനായി മാറിമാറി മരുന്നുകളെല്ലാം പരീക്ഷിച്ചിട്ടും ഫലം ലഭിക്കുന്നില്ലെങ്കിൽ നിങ്ങൾക്കുള്ള ഏറ്റവും ഫലപ്രദമായ പൊടിക്കൈ വീട്ടിൽ തന്നെയുണ്ട്. എന്തെന്നല്ലേ? നല്ല നാടൻ വെളിച്ചെണ്ണ കൊണ്ടുതന്നെ താരനകറ്റുകയും മുടിവളർച്ചയെ പരിപോഷിപ്പിക്കുകയും ചെയ്യാം. താരനകറ്റാൻ വെളിച്ചെണ്ണ എങ്ങനെയെല്ലാം സഹായിക്കുന്നുവെന്ന് താഴെ നല്‍കിയിരിക്കുന്നു. 

ആന്റിഫംഗലായി പ്രവര്‍ത്തിക്കുന്നു

പ്രത്യേകതരം യീസ്റ്റ് ഇൻഫെക്ഷനാണ് താരനുണ്ടാകുന്നതിനുള്ള പ്രധാനകാരണം.വെളിച്ചെണ്ണയിൽ അടങ്ങിയിരിക്കുന്ന ലോറി, കാപ്രിലിക്, കാപ്രിക് ആസിഡ് തുടങ്ങിയ ഫാറ്റി ആസിഡുകൾ മുടിയിഴകളിലേക്കും ശിരോചർമത്തിലും ആഴത്തിലിറങ്ങിച്ചെല്ലുന്നു. ഇത് താരനു കാരണമാക്കുന്ന ഫംഗസുകളെ ഇല്ലാതാക്കുന്നു. ‌ നിലവിലുള്ള ഫംഗൽ ഇൻഫെക്ഷനുകളെ ഇല്ലാതാക്കുന്നതിനൊപ്പം പുതിയവ വരാതിരിക്കാനും വെളിച്ചെണ്ണ സഹായിക്കുന്നു. 

ബാക്റ്റീരിയയ്ക്കെതിരെ െപാരുതും

അമിതമായി എണ്ണ അടിയുന്നതുമൂലം രോമകൂപങ്ങൾ അടഞ്ഞിരിക്കുന്നത് ചൊറിച്ചിലുണ്ടാക്കുകയും ഇതുവഴി ബാക്റ്റീരിയ രൂപപ്പെടാനും കാരണമാകുന്നു. വെളിച്ചെണ്ണയിലെ ആന്റിബാക്റ്റീരിയൽ ഘടകങ്ങൾ ബാക്റ്റീരിയയെ നീക്കം ചെയ്യുകയും രോമകൂപങ്ങളിലും മറ്റും അടിഞ്ഞിരിക്കുന്ന അഴുക്കിനെ ഇല്ലാതാക്കുകയും ചെയ്യും, ഇതുവഴി താരൻ മൂലമുള്ള ശല്യവും ഇല്ലാതാകും.

 മികച്ച  മോയ്സ്ചറൈസർ

നല്ലൊരു മോയ്സചറൈസറാണ് വെളിച്ചെണ്ണ. ശിരോചർമത്തിലെ വരൾച്ചയെ ഇല്ലാതാക്കുന്നതിൽ വെളിച്ചെണ്ണയ്ക്കു പ്രധാന പങ്കുണ്ട്. താരനുണ്ടാകുന്നതിന്റെ ഏറ്റവും പ്രധാന കാരണമാണ് വരണ്ട ശിരോചർമം.

പ്രകൃതിദത്ത കണ്ടീഷണർ

ശിരോചർമം മോയ്സചറൈസ് ചെയ്യുന്നതിനൊപ്പം നല്ലൊരു കണ്ടീഷണറായും വെളിച്ചെണ്ണ ഉപയോഗിക്കാം. ശിരോചർമത്തെ മൃദുവാക്കുന്നതിലൂടെ താരനകറ്റുന്നതിൽ വെളിച്ചെണ്ണയ്ക്കു പ്രധാന പങ്കുണ്ട്. 

ആരോഗ്യകരമായ മുടിയും ശിരോചർമവും

ആരോഗ്യകരമായ ശിരോചർമം ഫംഗസുകൾക്കെതിരെ പോരാടുകയും താരൻ ഉണ്ടാക്കാതിരിക്കുകയും ചെയ്യും. ധാരാളം പോഷക ഘടകങ്ങളാൽ സമ്പന്നമായ വെളിച്ചെണ്ണ മുടിയെയും ശിരോചർമത്തെയും ആരോഗ്യകരമായി നിലനിർത്തുന്നു. 

താരന്റെ ഫലമായി ഉണ്ടാകുന്ന ചൊറിച്ചിൽ ഇല്ലാതാക്കാൻ ഫലപ്രദമാണ് വെളിച്ചെണ്ണ. വെളിച്ചെണ്ണ നേരിട്ടു തേക്കുകയോ മറ്റുള്ള എണ്ണകളുമായി ചേർത്തോ ഉപയോഗിക്കാവുന്നതാണ്. 

ശിരോചര്‍മത്തിലെ അഴുക്കുകളെയും മൃതകോശങ്ങളെയും ഇല്ലാതാക്കാൻ മികച്ചതാണ് വെളിച്ചെണ്ണ. 

മു‌ടിവളർച്ചയെ പരിപോഷിപ്പിക്കുന്നു

താരനുണ്ടെന്നു കണ്ടെത്തിയാലുടൻ മൃതകോശങ്ങളെ നീക്കം ചെയ്യുകയാണ് ചെയ്യേണ്ടത്. ശിരോചർമത്തിലേക്ക് രക്തചംക്രമണം വർധിപ്പിക്കാൻ മികച്ചതാണ് വെളിച്ചെണ്ണ. കോശങ്ങളിലേക്ക് പോഷകങ്ങളും ഓക്സിജനും പ്രദാനം ചെയ്യുന്ന വെളിച്ചെണ്ണ മുടികൊഴിച്ചിൽ ഇല്ലാതാക്കി വളർച്ചയെ പരിപോഷിപ്പിക്കുകയും ചെയ്യും. വെളിച്ചെണ്ണയിലെ ആന്റിഓക്സിഡന്റുകൾ മുടിവളർച്ചയെ ത്വരിതപ്പെടുത്തുന്നു. 

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam