Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഞാൻ ഇന്നും തനിച്ചു ജീവിക്കാൻ കാരണം അജയ് ദേവ്ഗൺ: തബു

Tabu Ajay Devgan അജയ് ദേവ്ഗണും തബുവും

ബോളിവു‍ഡ് പ്രേക്ഷകർക്കു മാത്രമല്ല മലയാളികൾക്കും സുപരിചിതയാണ് തബു. കാലാപാനി, രാക്കിളിപ്പാട്ട്, കവർ സ്റ്റോറി എന്നീ ചിത്രങ്ങളിലൂടെ കേരളത്തിലും ആരാധകരെ സൃഷ്ടിച്ച താരം നാൽപത്തിയഞ്ചു വയസിലും അവിവാഹിതയായി തുടരുന്നത് എന്തുെകാണ്ടാണെന്ന സംശയമാണ് ആരാധകർക്ക്. അടുത്തിടെ ഒരഭിമുഖത്തില്‍ അക്കാര്യത്തെക്കുറിച്ചു തമാശരൂപേണ തബു പറയുകയും ചെയ്തു. താൻ ഇപ്പോഴും ഒറ്റയായി ജീവിക്കാൻ കാരണം നടൻ അജയ് ദേവ്ഗൺ ആണത്രേ. കേട്ടപാതി കേൾക്കാത്ത പാതി ഇരുവരും പ്രണയത്തിലായിരുന്നെന്നു ധരിച്ചിരിക്കുകയാണ് പലരും. 

അജയ്ക്കും തബുവിനും ഇടയിലെ സൗഹൃദത്തെയാണ് താരം തുറന്നു കാട്ടിയത്. താനും അജയ്‌യും ഇരുപത്തിയഞ്ചു വർഷത്തെ പരിചയമുണ്ട്. കസിൻ സമീറിർ ആര്യയുടെ അയൽവാസിയായിരുന്ന അജയ് തന്റെ വളർച്ചയിലെല്ലാം ഭാഗമായിരുന്ന ഒരു അ‌ടുത്ത സുഹൃത്തായിരുന്നു.–തബു പറഞ്ഞു. ഇനി ആരാധകരെ തെല്ലെങ്കിലും കൺഫ്യൂഷനിലാക്കിയ ആ പരാമർശത്തിലേക്ക്,  ''അക്കാലത്ത് സമീറും അജയ്‌യും ചാരന്മാരെപ്പോലെ എന്നെ പിന്തുടരുമായിരുന്നു. ഞാനുമായി സംസാരിക്കുന്ന ആൺകുട്ടികളെയെല്ലാം അ‌ടിക്കുമെന്നു പറഞ്ഞ് ഭീഷണിപ്പെടുത്തുമായിരുന്നു. അവർ രണ്ടുപേരും എപ്പോഴും വഴക്കാളികളായിരുന്നു, ഞാനിന്നും ഒറ്റയായി തുടരാന്‍ പ്രധാന കാരണം അജയ് ആണ്''. –തബു പറഞ്ഞു.

ഇക്കാര്യം ഓർത്ത് അജയ് പശ്ചാത്താപിക്കുന്നുണ്ടാകുമെന്നും തനിക്കൊരു പുരുഷനെ കണ്ടെത്തേണ്ട ഉത്തരവാദിത്തം അജയ്ക്കു നൽകുകയാണെന്നും തബു പറഞ്ഞു.  അതായത് തന്നെ പിന്തുടരുന്നവരെയെല്ലാം തിരഞ്ഞുപിടിച്ചു ഭീഷണിപ്പെടുത്തിയതാണ് ഒരു പ്രണയത്തിനുപോലും ഇടവരുത്താതിരുന്നതെന്നാണ് തബു ഉദ്ദേശിച്ചതെന്നു സാരം. എന്തായാലും സംഗതി മുഴുവനായി അറിഞ്ഞതോടെ അജയ്‌‌യുടെയും തബുവിന്റെയും ആരാധകര്‍ക്ക് സമാധാനമായിരിക്കുകയാണ്. 

Read more: Trending News Malayalam, Viral News Malayalam, Beauty Tips in Malayalam