Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാമുകന്മാർ ഐ ഫോൺ നൽകി, കാമുകി വിറ്റ് വീടു വാങ്ങി!

Girl-Using-iPhone

കാമുകി വില പിടിപ്പുള്ള സാധനങ്ങൾ ആവശ്യപ്പെടുമ്പോൾ ഒന്നു ശ്രദ്ധിക്കുന്നതു നല്ലതായിരിക്കും. സാധനം ചിലപ്പോൾ മറിച്ചു വിൽക്കാനായിരിക്കും! പ്രത്യേകിച്ച് ചൈനയിലെ വല്ലാത്ത വമ്പത്തിയുടെ കഥ കേട്ടശേഷം. ഒരേ സമയം 20 ബോയ്ഫ്രൻഡ്‌സിനോട് ഐ ഫോൺ ചോദിച്ചു വാങ്ങിയ യുവതി അതുവിറ്റ് വീടുവാങ്ങിയ വിവരം ലോകമെമ്പാടുമുള്ള കാമുകസദസ്സിനെ കിടിലംകൊള്ളിക്കുകയാണ്. കാമുകിയുടെ സുഹൃത്ത് കള്ളപ്പേരിലെഴുതുന്ന ബ്ലോഗ് വഴിയാണ് സംഭവം പുറംലോകമറിഞ്ഞത്. ദക്ഷിണ ചൈനയിലെ ഷെൻസെൻ മേഖലയിലെ താമസക്കാരിയാണ് ബ്ലോഗെഴുത്തുകാരി.

യുവതി തന്റെ 20 കാമുകന്മാരോടും ഓരോ ഐ ഫോൺ 7 സമ്മാനമായി ആവശ്യപ്പെടുകയായിരുന്നുവത്രേ. എത്രനല്ല കാമുകന്മാർ! എല്ലാവരും ഐ ഫോൺ നൽകി. എല്ലാവരും ഫോൺ വാങ്ങി നൽകിയപ്പോൾ യുവതി ഫോൺ ഉപയോഗിക്കാനൊന്നും നിൽക്കാതെ ഒരു മൊബൈൽ റീസൈക്കിളിങ് കമ്പനിക്ക് മൊത്തത്തിൽ അങ്ങു വിറ്റു. 1.20 ലക്ഷം ചൈനീസ് യുവാനാണ് ഫോൺവിറ്റു കിട്ടിയത്. ഏകദേശം 12 ലക്ഷം രൂപ. ഈ കാശിനാണ് വീടു വാങ്ങിയത്.

യുവതി വീടു വാങ്ങിയ കഥ പറഞ്ഞപ്പോൾ മറ്റു സുഹൃത്തുക്കളെല്ലാം ഞെട്ടിപ്പോയെന്നാണ് ബ്ലോഗ് എഴുത്തുകാരി പറയുന്നത്. ഓഫിസിലിപ്പോൾ ഇതാണത്രേ സംസാരം. ഐ ഫോൺ കൊടുത്ത പയ്യൻമാർ ഇതറിഞ്ഞുകാണുമോ ആവോ.

i-phone

വാർത്ത വൈറലായതോടെ സ്ഥിരീകരിക്കാനുള്ള ശ്രമങ്ങൾ പലരും നടത്തിയെങ്കിലും വിജയിച്ചിട്ടില്ല. എങ്കിലും യുവതി ഫോൺ വിറ്റതായി പറയുന്ന കമ്പനിയെ ബന്ധപ്പെട്ടപ്പോൾ ഒരു യുവതി പുത്തൻ ഐ ഫോൺ 7 ഇരുപതെണ്ണം തങ്ങൾക്കു വിറ്റതായി അറിയിച്ചിട്ടുണ്ട്. കാമുകിമാരുടെ വളർച്ച നോക്കണേ.. നമ്മുടെ നാട്ടിലെ പെൺകുട്ടികളെല്ലാം ഇങ്ങനെ തുടങ്ങിയാൽ  കാമുകൻമാരുടെ കാര്യം എടുക്കാനുണ്ടാകില്ലല്ലോ!

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.