Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒരു രൂപയ്ക്ക് നല്ല കിടിലൻ വിഷുസദ്യയും വിഷു സ്പെഷൽ കിറ്റും!

ente deal vishu special വിഷുക്കാലത്ത് സവിശേഷമായ ഓഫറുകളുമായി എന്റെ ഡീൽ.കോം

ഐശ്വര്യത്തിന്റെ പൊൻകണിയുമായി ഒരു വിഷുക്കാലം കൂടി വരവായി. വിഷുദിവസം പുലർച്ചെ കാണുന്ന കണിയുടെ ഐശ്വര്യം അടുത്ത വർഷം മുഴുവനും കൂടെയുണ്ടാകും എന്നാണ് വിശ്വാസം. കണിയും കളികളുമെല്ലാം കഴിഞ്ഞാൽ പിന്നെ വിഭവസമൃദ്ധമായ സദ്യയുടെ ഊഴമാണ്. എന്നാൽ ഇന്നത്തെ തിരക്കിട്ട ജീവിതസാഹചര്യത്തിൽ പലകുടുംബങ്ങൾക്കും ഇതൊന്നും സംഘടിപ്പിക്കാനുള്ള സമയമോ സാവകാശമോ ലഭിക്കാറില്ല. അതിനാലാണ് entedeal.com വിഷുക്കാലത്ത് സവിശേഷമായ വിഷു ഓഫറുകളുമായി എത്തുന്നത്.

200 രൂപ വിലയുള്ള വിഷു സ്‌പെഷൽ പച്ചക്കറി കിറ്റ് വെറും ഒരു രൂപയ്ക്ക് സ്വന്തമാക്കാം!..ആലപ്പുഴ ചേർത്തല എക്സ്റേ ജംക്‌ഷന് സമീപമുള്ള അശ്വതി സൂപ്പർമാർക്കറ്റിലാണ് ഈ അസുലഭ ഓഫർ ലഭ്യമാകുക. 12 തരം പച്ചക്കറികൾ ഈ കിറ്റിലുണ്ടാകും. ഏപ്രിൽ 13 ന് മൂന്നുമണി മുതൽ 9.30 വരെ മാത്രമേ ഈ ഡീൽ സ്വന്തമാക്കാൻ കഴിയുകയുള്ളൂ. 

എന്റെ ഡീൽ.കോം നൽകുന്ന വിഷു സ്‌പെഷൽ പച്ചക്കറി കിറ്റ് വെറും 20 രൂപയ്ക്കും വിഷുക്കണി കിറ്റ് 110 രൂപയ്ക്കും സ്വന്തമാക്കാം. തിരുവനന്തപുരം മെഡിക്കൽ കോളജിനുസമീപമുള്ള ടയാസ് ഹൈപർ മാർക്കറ്റിൽ ഇവ ലഭ്യമാണ്. പച്ചക്കറി കിറ്റിൽ പത്തുതരം പച്ചക്കറികളും കണി കിറ്റിൽ കണിവെള്ളരിയും മറ്റു ഫലമൂലാദികളും ഉണ്ടാകും. ഏപ്രിൽ 12 മുതൽ ഈ ഓഫർ സൈറ്റിൽ ലഭ്യമാകും. ഏപ്രിൽ 13 വരെയാണ് കാലാവധി.

ഇനി പാചകത്തിന്റെ തലവേദന ഇഷ്ടമല്ലാത്തവരും വിഷമിക്കണ്ട...ഈ വിഷുവിന് വെറും ഒരു രൂപയ്ക്ക് വിഭവസമൃദ്ധമായ സദ്യ ഉണ്ണാം. ടയാസ് ഗ്രൂപ്പിന്റെ തിരുവനന്തപുരത്തെ അൽ മേള ഫാമിലി റസ്റ്ററന്റിലാണ് ഈ അസുലഭ അവസരം ഒരുക്കിയിരിക്കുന്നത്. ഈ വിഷു സ്‌പെഷൽ ഡീൽ 14–ാം തീയതി മാത്രമേ ലഭ്യമാകുകയുള്ളൂ. ഒന്നു കണ്ണു ചിമ്മുന്ന നേരം മതി ഈ അവസരം പ്രയോജനപ്പെടുത്താൻ!!! വേഗമാകട്ടെ...

നിലവിൽ എന്റെ ഡീൽ.കോമിൽ റജിസ്റ്റർ ചെയ്തിട്ടുള്ളവർ ഇനി ചെയ്യേണ്ടത് ഇത്രമാത്രം. www.entedeal.comൽ നിന്ന് പണമടച്ച് വൗച്ചർ വാങ്ങുക. ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ് അല്ലെങ്കിൽ ഇന്റർനെറ്റ് ബാങ്കിങ് സൗകര്യം ഇതിനായി പ്രയോജനപ്പെടുത്താം. വൗച്ചർ ലഭിച്ചു കഴിയുമ്പോൾ അതിൽ കൊടുത്തിരിക്കുന്ന ഫോൺ നമ്പറിൽ വിളിച്ച് ടയാസ് ഹൈപ്പർ മാർക്കറ്റിൽ എത്തേണ്ട സമയം ഉറപ്പുവരുത്തുക. ലഭിക്കുന്ന നിർദേശങ്ങൾക്കനുസരിച്ചു വൗച്ചറുമായി ഓഫർ നൽകുന്ന ദിവസങ്ങളിൽ സൂപ്പർ മാർക്കറ്റിലെത്തി നിങ്ങൾക്കായി കരുതിയിരിക്കുന്ന കിറ്റ്/ ഓഫർ  സ്വന്തമാക്കാം. പ്രത്യേകം ശ്രദ്ധിക്കുക, എന്റെ ഡീൽ.കോമിൽ ഓൺലൈൻ റജിസ്ട്രേഷൻ നടത്തിയവർക്കു മാത്രമേ ഈ അവസരം ലഭിക്കുകയുള്ളു. 

നേരത്തേ റജിസ്റ്റർ ചെയ്യാത്തവർക്ക് ഇപ്പോൾ www.entedeal.comൽ റജിസ്റ്റർ ചെയ്യാം. മനോരമ ഓഫിസിൽ റജിസ്ട്രേഷൻ സൗകര്യം ലഭ്യമല്ല. എന്റെ ഡീൽ ഡോ‌ട് കോമിനു ആൻഡ്രോയിഡ്, ആപ്പിൾ ഐഒഎസ്, വിൻഡോസ് എന്നിവിടങ്ങ‌ളിൽ ആപ്പ് സൗകര്യവും ഉണ്ട്. പരിമിതമായ ഡീലുകൾ മാത്രമേ ലഭ്യമുള്ളു. വിവരങ്ങൾക്ക് ഫോൺ: 0481 6452079.

നിങ്ങൾ വാങ്ങാൻ ആഗ്രഹിക്കുന്ന ഉൽപ്പന്നങ്ങളും സേവനങ്ങളും അവിശ്വസനീയമായ വിലക്കുറവിൽ ലഭ്യമാക്കുന്ന മലയാള മനോരമ ഡെയ്‌ലി ഡീൽ വെബ്സൈറ്റാണ് entedeal.com ടൂർ പാക്കേജുകൾ, ഫുഡ്, ആയുർവേദം, ഇലക്ട്രോണിക് ഉൽപ്പന്നങ്ങൾ, മൊബൈൽ ഫോൺ, ഫിറ്റ്നസ്സ്, ഹെൽത്ത് ചെക്കപ്പ്, ബ്യൂട്ടി കെയർ, ഹോം അപ്ലയൻസസ് തുടങ്ങിയ വിഭാഗങ്ങളിലുള്ള ഉൽപ്പന്നങ്ങളും സേവനങ്ങളുമാണ് entedeal.comൽ വിലക്കുറവിൽ ലഭിക്കുന്നത്. ദിവസേനെയുള്ള ഡീലുകൾക്ക് www.entedeal.com, മലയാള മനോരമ പത്രത്തിന്റെ രണ്ടാം പേജ് എന്നിവ സന്ദർശിക്കുക.