Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്വർണ്ണാഘോഷം, ദീപാവലിക്ക് 5 ലക്ഷം സ്വർണ്ണനാണയങ്ങളുമായ് ജോയ് ആലുക്കാസ്

Joy Alukkas ജോയ് ആലുക്കാസ് ഒരുക്കുന്ന ഗോൾഡൻ ദീപാവലിക്കു പർചേസ് ചെയ്യുന്ന ഭാഗ്യശാലികൾക്ക് സൗജന്യമായി സ്വർണ നാണയം ലഭിക്കാൻ പോവുകയാണ്...

ആഭരണങ്ങളോടുള്ള മനുഷ്യന്റെ പ്രിയം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല, അതിന് ചരിത്രാതീത കാലത്തോളം പഴക്കമുണ്ട്. അന്നൊക്കെ കല്ലുകളും മരത്ത‌ടികളും കൊണ്ടുള്ള ആഭരണങ്ങളാണു ധരിച്ചിരുന്നത്, കാലം മാറിയതോടെ മനുഷ്യരുടെ ഇഷ്ടങ്ങളും മാറിത്തുടങ്ങി. സ്വർണത്താൽ നിർമ്മിച്ച ആഭരണങ്ങൾ രംഗത്തെത്തിയതോടെ ആഘോഷങ്ങൾ എന്തായാലും മഞ്ഞലോഹത്തിൽ  അണിഞ്ഞൊരുങ്ങിയേ തീരു എന്നായി. ആഭരണങ്ങളിൽ പ്രിയം സ്വർണം, അവയിൽ തന്നെയും പ്രിയം ജോയ് ആലുക്കാസ് എന്നു ജനവിധി എഴുതി തുടങ്ങിയതോടെയാണ് ജോയ് ആലുക്കാസ് ലോകത്തിന്റെ പ്രിയപ്പെട്ട ജ്വല്ലറി എന്നപദവിയിലേക്കെത്തിയത്. 

ഈ ദീപാവലി കാലത്ത് ലോകത്തിന്റെ പ്രിയപ്പെട്ട ജ്വല്ലറിയായ ജോയ് ആലുക്കാസ് സർപ്രൈസുകളുടെ മേളമാണ് കസ്റ്റമേഴ്സിനായി ഒരുക്കിയിരിക്കുന്നത്. തങ്ങളുടെ പുതിയ ബ്രാൻഡ് അംബാസിഡർ ആയി ബോളിവുഡ് സുന്ദരി കജോൾ എത്തിയതാണ് അതിൽ ആദ്യത്തെ സർപ്രൈസ്. മാത്രമല്ല ജോയ് ആലുക്കാസിനെ ആഭരണ നിർമാണ ശൃഖലയിലെ ഔന്നത്യത്തിലെത്തിച്ച ഉപഭോക്താക്കൾക്കായി ഇക്കുറിയും ആകർഷമായ സമ്മാനങ്ങൾ അണിനിരന്നു കഴിഞ്ഞു. ദീപങ്ങളുടെ ആഘോഷമായ ദീപാവലി ദിനത്തോടനുബന്ധിച്ച് കണ്ണഞ്ചിപ്പിക്കുന്ന സ്വർണാഭരണ സമ്മാനങ്ങളുമായാണ് ജോയ് ആലുക്കാസ് എത്തുന്നത്. 

ജോയ് ആലുക്കാസ് ഒരുക്കുന്ന ഗോൾഡൻ ദീപാവലിക്കു പർചേസ് ചെയ്യുന്ന ഭാഗ്യശാലികൾക്ക് സൗജന്യമായി സ്വർണ നാണയം ലഭിക്കാൻ പോവുകയാണ്. ഒന്നും രണ്ടുമല്ല അഞ്ചുലക്ഷം സ്വര്‍ണനാണയങ്ങളാണ് ഇത്തരത്തിൽ ഉപഭോക്താകൾക്കായി കാത്തിരിക്കുന്നത്. തീർന്നില്ല നിങ്ങൾ സ്വപ്നം കാണുന്ന ആഭരണങ്ങളുടെ പത്തുശതമാനം മാത്രം വില അടച്ച് കുറഞ്ഞ പണിക്കൂലിയുള്ള ആഭരണങ്ങൾ സ്വന്തമാക്കാനുള്ള അവസരവും വരുന്ന ഒക്ടോബർ പതിനേഴു വരെയുണ്ട്. 

joy-alukkas-1 ദീപങ്ങളുടെ ആഘോഷമായ ദീപാവലി ദിനത്തോടനുബന്ധിച്ച് കണ്ണഞ്ചിപ്പിക്കുന്ന സ്വർണാഭരണ സമ്മാനങ്ങളുമായാണ് ജോയ് ആലുക്കാസ് എത്തുന്നത്...

''ജോയ് ആലുക്കാസിനെ സംബന്ധിച്ചിടത്തോളം 2017ലെ ദീപാവലി എന്നുള്ളത് ഞങ്ങൾക്ക് ഉപഭോക്താക്കളോടു നന്ദി പ്രകാശിപ്പിക്കാനുള്ള  അവസരം കൂടിയാണ്. ലോകത്തിന്റെ പ്രിയപ്പെട്ട ജ്വല്ലറിയായി മുപ്പതു വർഷത്തോളം വിജയക്കുതിപ്പു തുടരുന്നതു മാത്രമല്ല കജോളിനെ ബ്രാൻഡ് അംബാസിഡറാക്കിയുള്ള ആദ്യ ക്യാംപയിൻ എന്ന സന്തോഷം കൂടിയാണ് ഇത്തവണ ഞങ്ങൾ ആഘോഷമാക്കുന്നത്. ഞങ്ങൾ സ്വപ്നം കണ്ട ഓരോ ഷോറൂമുകളും സഫലമാക്കിത്തന്ന ലക്ഷക്കണക്കിനു ജനങ്ങൾക്കുള്ള ഞങ്ങളുടെ രീതിയിലുള്ള നന്ദിഅറിയിക്കലാണ് ഗോൾഡൻ ദീപാവലിയിലൂടെ ലക്ഷ്യമിടുന്നത്.''–ജോയ് ആലുക്കാസിന്റെ ചെയർമാനും എംഡിയുമായ ജോയ് ആലുക്കാസ് പറയുന്നു. 

ആന്റിക് േഗാൾഡ്, ടെംപിൾ ജ്വല്ലറി, ഫ്ലോറൽ ഇൻസ്പയേഡ് റംഗീന്‍ പീസുകൾ, ട്രഡീഷണൽ മംഗൾസൂത്ര, കണ്ടംപററി സ്റ്റൈലിലുള്ള വജ്രാഭരണങ്ങളും സ്വർണാഭരണങ്ങളും വിലപിടിപ്പുള്ള കല്ലുകൾ തുടങ്ങി ഒട്ടനേകം കലക്ഷനുകളാണ് ജോയ് ആലുക്കാസ് ഒരുക്കിയിരിക്കുന്നത്. 

130 ഷോറൂമുകൾ, 14 രാജ്യങ്ങൾ വെറും മുപ്പതു വർഷത്തിനുള്ളിൽ ലോകത്തിന്റെ പ്രിയപ്പെട്ട ജ്വല്ലർ എത്തിയിരിക്കുന്നത് അനന്യസാധാരണമായ വളർച്ചയിലേക്കാണ്. ജോയ്‌ആലുക്കാസ് എന്ന വ്യാപാര നാമത്തിൽ പ്രത്യേകം ജ്വല്ലറി ഷോറൂമുകൾ ആരംഭിച്ചത് 1998ൽ ആണ്. ദുബായിലായിരുന്നു ആദ്യത്തെ ഷോറൂം. ഇന്ത്യയിൽ ആദ്യ ഷോറും തുടങ്ങുന്നതു 2002ൽ കോട്ടയത്താണ്. ഇന്ന് ജോയ് ആലുക്കാസ് ഗ്രൂപ്പ് യുഎഇ, ഇന്ത്യ, യുകെ, സിങ്കപൂർ, മലേഷ്യ, ഖത്തർ, ഒമാൻ. ബഹ്റിൻ, കുവൈറ്റ്, സൗദി അറേബ്യ, യുഎസ്എ തുടങ്ങിയ രാജ്യങ്ങളിലായി 10 മില്യൺ കസ്റ്റമേഴ്സുമായി മുന്നേറിക്കൊണ്ടിരിക്കുകയാണ്. 

സ്വർണ്ണത്തെക്കൂ‌ടാതെ മറ്റുചില ബിസിനസ് രംഗങ്ങളിലും ജോയ് ആലുക്കാസ് തങ്ങളുടെ സ്ഥാനം  ഉറപ്പിച്ചിട്ടുണ്ട്. യുഎആ, സൗദി അറേബ്യ, ബഹ്റിൻ, ഒമാൻ, കുവൈറ്റ്, ഖത്തർ, സിങ്കപൂർ, മലേഷ്യ, യു.കെ, യുഎസ്, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിലായി വ്യത്യസ്ത ബിസിനസുകളും ജോയ് ആലുക്കാസ് നടത്തിപ്പോരുന്നുണ്ട്.  ജ്വല്ലറിക്കു പുറമെ മണി എക്സ്ചേഞ്ച്, ഫാഷൻ ആൻഡ് സിൽക്സ്, ലക്ഷ്വറി എയർ ചാർട്ടേഴ്സ്, മാളുകൾ തുടങ്ങിയവയാണവ. 8000ത്തോളം പ്രൊഫഷണലുകളുമായി ജോയ് ആലുക്കാസ് ലോകത്തെ പ്രിയജ്വല്ലറിയായി വിജയങ്ങൾ കൊയ്തു കൊണ്ടിരിക്കുകയാണ്. 

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam