Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചന്ദ്രലേഖയിലെ ആ സുന്ദരി ദാ ഇവിടെയുണ്ട്, വൈറലായി ചിത്രങ്ങള്‍

Pooja Batra പൂജാ ബത്ര

ചിരിക്കൂടാരവുമായെത്തിയ ചന്ദ്രലേഖ എന്ന മോഹൻലാൽ ചിത്രത്തിന് ഈ തലമുറയിലും ആരാധകരേറെയുണ്ട്. ചിത്രത്തിൽ ലേഖയുടെ കഥാപാത്രമായെത്തിയ സുന്ദരിയെ അന്നേ മലയാളികൾ നോട്ടമിട്ടിരുന്നു. മലയാളിയുടെ സാധാരണ സൗന്ദര്യ സങ്കൽപങ്ങള്‍ക്കപ്പുറം നായകനേക്കാൾ ഉയരത്തിൽ മോഡേൺ ലുക്കിലെത്തിയ ആ സുന്ദരിക്കുട്ടിയെ പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിക്കുകയും ചെയ്തിരുന്നു. 

pooja-batra-1 യോഗാ പോസിൽ നിൽക്കുന്ന ചിത്രവും നോർവെയുടെ സൗന്ദര്യം ആസ്വദിച്ചു നിൽക്കുന്ന ചിത്രങ്ങളുമൊക്കെ പൂജ പങ്കുവച്ചിട്ടുണ്ട്...

മലയാളത്തിൽ മൂന്നു ചിത്രങ്ങൾ മാത്രമേ ചെയ്തുവെങ്കിലും പൂജാ ബത്ര എന്ന ആ നായിക ആരാധകരുടെ ഉള്ളം കവരുക തന്നെ ചെയ്തു. ഇപ്പോഴിതാ ഒരിടവേളയ്ക്കു ശേഷം പുജ ആരാധകരിലേക്കു വീണ്ടും എത്തുകയാണ്, സിനിമയിലൂടെയല്ല തന്റെ ഫേസ്ബുക് പേജിലൂടെയാണെന്നു മാത്രം. നോർവേയിൽ അവധിക്കാലം ആഘോഷിക്കുന്നതിന്റെ ചിത്രങ്ങൾ പൂജാ ബത്ര പങ്കുവച്ചിരുന്നു, ഇതാണ് ഇപ്പോൾ വൈറലാകുന്നത്. 

യോഗാ പോസിൽ നിൽക്കുന്ന ചിത്രവും നോർവെയുടെ സൗന്ദര്യം ആസ്വദിച്ചു നിൽക്കുന്ന ചിത്രങ്ങളുമൊക്കെ പൂജ പങ്കുവച്ചിട്ടുണ്ട്. ഒരിടവേളയ്ക്കു ശേഷം താരത്തെ കണ്ട ആരാധകരൊക്കെ ഒരേ സ്വരത്തിൽ പറഞ്ഞ ഒരു കാര്യമുണ്ട്, 'എന്തൊരു ഫിറ്റ്നസ്'. വെള്ളിവെളിച്ചത്തിൽ സജീവമായി നിൽക്കുന്നയാളല്ലെങ്കിലും തന്റെ ശരീര സൗന്ദര്യം കാത്തുസൂക്ഷിക്കാൻ പൂജ മറന്നിട്ടില്ല. 

ഒപ്പം ലുക്കിന്റെ കാര്യത്തിലും താരം ഒട്ടും പുറകോട്ടു പോയിട്ടില്ല. ഫാഷന്റെയും സ്റ്റൈലിന്റെയും കാര്യത്തിലും പല ബോളിവുഡ് നടിമാരെ വെല്ലും ഈ നടി. മോഡലിങ്ങിലൂടെ വന്ന് സൗന്ദര്യ മൽസര വേദികളിലും സിനിമാ മേഖലയിലും തിളങ്ങിയ താരമാണ് പൂജാ ബത്ര.

Read more: Trending News in Malayalam, Viral News in Malayalam, Beauty Tips in Malayalam