Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആ ‘സന്തോഷ് പണ്ഡിറ്റിനെ’ തേടി ദിലീപും നിവിനും

santhosh-pandit

തകർപ്പൻ കോമഡി മിമിക്രി മഹാമേളയുടെ വേദിയിൽ വീണ്ടും കിരൺ ക്രിസ്റ്റഫറിന്റെ പ്രകടനം. ഇതേ വേദിയിൽ സന്തോഷ് പണ്ഡിറ്റിന്റെ‌ രൂപവും ഭാവവുമായെത്തി കിരൺ നടത്തിയ പ്രകടനം വൈറലായിരുന്നു. പ്രേക്ഷകരെ കുടുകുടാ ചിരിപ്പിച്ച പ്രകടനത്തെത്തുടര്‍ന്ന് ലോകത്തിന്റെ വിവധ ഭാഗങ്ങളിൽനിന്നു നിരവധി അഭിനന്ദനങ്ങളാണ് കിരണിനെ തേടിയെത്തിയത്. പെർഫോർമറായിട്ടല്ല സെലിബ്രിറ്റി ആയിട്ടാണ് തകർപ്പൻ കോമഡി മിമിക്രി മഹാമേളയുടെ വേദിയിലേക്ക് കിരൺ തിരിച്ചെത്തുന്നതെന്നു പറഞ്ഞുകൊണ്ടാണ് അവതാരകയും സുരാജ് വെഞ്ഞാറമൂടും കിരണിനെ വേദിയിലേക്ക് സ്വാഗതം ചെയ്ത്. 

കിരണിന്റെ പ്രകടനം സംപ്രഷണം ചെയ്തശേഷം സുരേഷ് ഗോപി, ദിലീപ്, നിവിൻ പോളി, അജു വർഗീസ് എന്നിങ്ങനെ പലരും  തന്നെ  വിളിച്ചിരുന്നതായി സുരാജ് വെ‍ഞ്ഞാറമൂട്. തന്റെ പ്രകടനത്തിന്റെ ടെലികാസ്റ്റിനുശേഷം കുട്ടികളെയൊന്നും വഴക്കു പറയാൻ സാധിക്കാത്ത അവസ്ഥയായെന്ന് ഫിസിക്സ് അധ്യാപകനായ കിരൺ പറയുന്നു. പിള്ളേരെ വഴക്കു പറഞ്ഞാൽ അപ്പുറത്ത് ഇരിക്കുന്നവൻ പറയും ‘സാറേ പണി പാളും ട്ടാ.

ഇത്രയും നല്ലൊരു വേദി തന്നതിന് മഴവിൽ മനോരമയ്ക്കും മിമിക്രി മഹാമേളയുടെ പിന്നിലുള്ള എല്ലാവർക്കും നന്ദിയുണ്ടെന്ന് കിരൺ. ‘‘സുഹൃത്തുക്കളുടെയെല്ലാം വാട്ട്സ് ആപ്പ് സ്റ്റാറ്റസ് നമ്മുടെ പരിപാടി ആയിരുന്നു. നാട് മൊത്തം ആഘോഷമായിട്ടാണ് എടുത്തത്. നാട്ടിലെ 98 ശതമാനം വീടുകളിലും അന്ന് കണ്ടത് മിമിക്രി മഹാമേളയായിരുന്നു’’ കിരൺ പറഞ്ഞു.

മിമിക്രി മഹാമേളയക്കുവേണ്ടി സുരാജ് കിരണിന് ട്രോഫി നൽകി ആദരിച്ചു. കേരള യൂണിവേഴ്സിറ്റി മിമിക്രിയിൽ ഒന്നാം സമ്മാനം നേടിയ ‘കുടിയന്റെ ഒരു ദിവസത്തെ യാത്രയും’ അവതരിപ്പിച്ച് ചിരിയുടെ മാലപ്പടക്കം തീർത്താണ് കിരൺ വേദി വിട്ടത്. കൊല്ലം സ്വദേശിയായ കിരൺ ക്രിസ്റ്റഫറിന്റെ മലയാളികളെ പൊട്ടിച്ചിരിപ്പിച്ച ‘സന്തേഷ് പണ്ഡിറ്റ്’ വൻസ്വീകരണമായിരുന്നു ലഭിച്ചത്. കിരണിന്റെ പ്രകടനം കണ്ട് സുരാജ്  സിനിമയിൽ അവസരം വാഗ്ദാനം ചെയ്യുകയുമുണ്ടായി.