Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ട്രംപിന്റെ ഫോൺ ഹാക്കിങ് കുട്ടിക്കളി, വേണ്ടത് ഒരു എസ്എംഎസ്!

trump-phone

ലോകത്തെ ശക്തമായ അധികാര സ്ഥാനങ്ങളിലൊന്നായി വിശേഷിപ്പിക്കപ്പെടുന്ന അമേരിക്കയുടെ പ്രസിഡന്റ് സ്ഥാനത്തിരിക്കുന്ന ഡൊണള്‍ഡ് ട്രംപിന്റെ സ്മാര്‍ട്ട്‌ഫോണ്‍ ഏത് കുട്ടിക്കും ഹാക്ക് ചെയ്യാമെന്ന് ഹാക്കര്‍മാരുടെ സംഘമായ അനോണിമസ്. എങ്ങനെ ട്രംപിന്റെ ഫോണ്‍ ഹാക്കുചെയ്യാമെന്ന ഗൈഡ്‌ലൈനും അവര്‍ തന്നെ പുറത്തുവിട്ടിട്ടുണ്ട്. തന്റെ സാംസങ് ഗാലക്‌സി എസ്3 മാറ്റില്ലെന്ന ട്രംപിന്റെ പിടിവാശിയാണ് ഹാക്കര്‍മാരെ ഹാക്കിംങിന് സഹായിക്കുന്ന പ്രധാന ഘടകം.

അമേരിക്കന്‍ രഹസ്യാന്വേഷണ സംഘടനയായ സിഐഎ തന്ന പലതവണ മുന്നറിയിപ്പ് നല്‍കിയിട്ടും ഡൊണള്‍ഡ് ട്രംപ് തന്റെ സാംസങ് ഗാലക്‌സി എസ് 3 മാറ്റാന്‍ തയ്യാറായിട്ടില്ല. സ്മാര്‍ട്ട്‌ഫോണുകളുടെ ചരിത്രം വെച്ച് നോക്കിയാല്‍ 'പൗരാണിക' കാലത്തെ ഫോണാണ് സാംസങ് ഗാലക്‌സി എസ്3. ഈ മോഡലില്‍ ആന്‍ഡ്രോയിഡിന്റെ 4.4 പതിപ്പ് വരെ മാത്രമാണ് ഉപയോഗിക്കാനാവുക. നിലവില്‍ ആന്‍ഡ്രോയിഡ് 7.1.1 വേര്‍ഷനിലെത്തി നില്‍ക്കുന്നുവെന്ന് കൂടി ഓര്‍ക്കണം.

ലോകത്തെ 'ശക്തനായ' ഭരണാധികാരിയുടെ സ്മാര്‍ട്ട് ഫോണിന് കഴിഞ്ഞ രണ്ട് വര്‍ഷമായി സെക്യൂരിറ്റി അപ്‌ഡേഷനൊന്നും ലഭിക്കുന്നില്ല. ഈ സാഹചര്യത്തിലാണ് ട്രംപിന്റെ ഫോണ്‍ ഹാക്കു ചെയ്യുന്നത് കുട്ടിക്കളിയാണെന്ന് പറഞ്ഞ് അനോണിമസ് എത്തിയിരിക്കുന്നത്. അമേരിക്കന്‍ പ്രസിഡന്റിന്റെ ഫോണ്‍ ഹാക്കു ചെയ്യാന്‍ താത്പര്യമുള്ളവര്‍ക്ക് അതിനുള്ള നിര്‍ദ്ദേശവും അനോണിമസ് നല്‍കുന്നു.

കോളജില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് കൊടുക്കാവുന്ന ഹോംവര്‍ക്കാണ് ട്രംപിന്റെ ഫോണ്‍ ഹാക്ക് ചെയ്യുന്ന പണിയെന്നാണ് അനോണിമസിന്റെ പക്ഷം. ഹാക്കര്‍മാരുടെ ഗ്രൂപ്പായ stagefright referenceല്‍ കേറി നോക്കിയാല്‍ ട്രംപിന്റെ ഫോണ്‍ ഹാക്ക് ചെയ്യാനുള്ള മാര്‍ഗം ലഭിക്കും. ഒരു എംഎംഎസ് വഴിയാണ് ഇവര്‍ ഈ വെര്‍ഷനിലുള്ള സ്മാര്‍ട്ട്‌ഫോണുകള്‍ ഹാക്കു ചെയ്യുന്നത്. ഇതിനായി അറിയേണ്ടത് അയക്കേണ്ടയാളുടെ മൊബൈല്‍ നമ്പര്‍ മാത്രം. എംഎംഎസ് ഡൗണ്‍ലോഡ് ചെയ്യുന്നതോടെ തന്നെ സ്മാര്‍ട്ട്‌ഫോണിന്റെ നിയന്ത്രണം അയക്കുന്നയാള്‍ക്ക് ലഭിക്കും. 

Your Rating: