Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

2015ൽ ഇന്ത്യക്കാർ തിരഞ്ഞത് സണ്ണിലിയോണും, പിന്നെ...

Sunny-Leone സണ്ണിലിയോൺ

ഒരുവർഷം കൂടി കടന്നു പോകുകയാണ്. കഴിഞ്ഞ ഒരു വർഷക്കാലം ഇന്റർനെറ്റ്‌ ഉപഭോക്താക്കൾ ഇന്റർനെറ്റിൽ എന്തൊക്കെയാണ് കൂടുതലായി തിരഞ്ഞതെന്നതിനെ സംബന്ധിച്ച കൃത്യമായ റിപ്പോർട്ട്‌ ഗൂഗിൾ പുറത്തു വിട്ടു. ഇന്ത്യയിലെ കണക്കുകൾ പ്രകാരം ഫ്ലിപ്കാർട്ട്, സണ്ണി ലിയോണ്‍, യു യുറേക എന്നീ പദങ്ങൾ ആണ് കാര്യമായി തിരഞ്ഞത്.

പതിവിൽ നിന്നും വിപരീതമായി ഐആർസിടിസിയെ പിന്തള്ളി ഫ്ലിപ്പ്കാർട്ട് സെർച്ചിന്റെ പട്ടികയിൽ മുന്നിലെത്തി. IRCTC ക്ക് നിലവിൽ രണ്ടാം സ്ഥാനം മാത്രമാണ്. 2013 ലും 2014 ലും ഐആർസിടിസിയാണ് പട്ടികയിൽ മുന്നിൽ ഉണ്ടായിരുന്നത്. ഇതുകൂടാതെ എസ്ബിഐ, ആമസോണ്‍, സ്നാപ്ഡീൽ, ഇന്ത്യൻ റെയിൽവെയ്സ്, എച്ച്ഡിഎഫ്സി ബാങ്ക്, ക്രിക്ക് ബസ്സ്‌, വാട്സാപ്പ്, Paytm എന്നിവയും പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്.

മൈക്രോമാക്സിന്റെ യു യുറേക എന്ന ഫോണ്‍ ആണ് ഇന്ത്യയിലെ 'Most Searched Mobile Device' എന്ന പട്ടികയിൽ ഒന്നാമതു എത്തിയത്. ലെനോവയുടെ A7000 നാലാം സ്ഥാനത്തു എത്തിയപ്പോൾ മോട്ടോ ജി അഞ്ചാമത്തും എത്തി. കഴിഞ്ഞ വർഷം മോട്ടോ ജി ആയിരുന്നു ഏറ്റവും കൂടുതൽ ആളുകൾ തിരഞ്ഞ മൊബൈൽ ഡിവൈസ്. മൈക്സ്രോമാക്സിന്റെ ക്യാൻ‌വാസ് സിൽവർ 5 ആറാം സ്ഥാനത്തും, സാംസങ് ഗാലക്സി ജെ 7 , മോട്ടോ എക്സ് പ്ലേ എന്നിവ എട്ടാം സ്ഥാനത്തുമുണ്ട് ഇത്തവണ.

ഏറ്റവും കൂടുതൽ ആളുകൾ തെരഞ്ഞിരിക്കുന്ന വ്യക്തി സണ്ണി ലിയോണ്‍ ആണ്. തുടർച്ചയായി രണ്ടാം തവണയാണ് സണ്ണി തിരഞ്ഞെടുക്കപ്പെടുന്നത്. ഇതുകൂടാതെ സൽമാൻ ഖാൻ, എപിജെ അബ്ദുൽകലാം, കത്രീന കൈഫ്, ദീപിക പാദുകോണ്‍ എന്നിവരും പട്ടികയിൽ ഉണ്ട്. ഷാരുഖ് ഖാൻ ഇത്തവണ ആറാമതും, മോദി പത്താമതും ആണ്. കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ സേർച്ച്‌ ചെയ്യപ്പെട്ടതിൽ രണ്ടാം സ്ഥാനം നേടിയ ആളാണ്‌ മോദി എന്നത് ശ്രദ്ധേയം.

ആഗോളതലത്തിൽ ലാമർ ഒദോം, ഷാർലി ഹെബ്ദൊ, ജുറാസിക് വേൾഡ്, പാരീസ്, ഫ്യൂരിയസ് 7, ഫോൾഔട്ട്‌ 4 എന്നിവയുണ്ട്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.