Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാക്കിസ്ഥാനെതിരെ ‘അദൃശ്യ യുദ്ധം’ തുടങ്ങി, ഇന്ത്യയെ നയിക്കുന്നത് മലയാളികൾ

hack-pak

ഇന്ത്യയ്ക്കെതിരെ ഭീകരരെ ഉപയോഗിച്ച് ആക്രമണം നടത്തുന്ന പാക്കിസ്ഥാന് ശക്തമായ തിരിച്ചടി നൽകി മലയാളി ഹാക്കർമാരുടെ അദൃശ്യ യുദ്ധം തുടങ്ങി. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് പാക്കിസ്ഥാന്റെ സൈബർ ലോകം ഒന്നടങ്കം തകർക്കുകയാണ് ലക്ഷ്യം. ഇതിന്റെ തുടക്കമെന്നോണം എഴുപതോളം വെബ്സൈറ്റുകൾ ഹാക്ക് ചെയ്തിട്ടുണ്ട്.

പാക്കിസ്ഥാനിലെ പ്രധാന വെബ്സൈറ്റുകൾ ഹാക്ക് ചെയ്തു പകരം വീട്ടാണ് പദ്ധതി. ആസൂത്രണം ചെയ്ത് ഒരേസമയം ആക്രമണം നടത്താനും പദ്ധതികളുണ്ട്. ടെക് ലോകത്തെ ഒന്നടങ്കം പ്രതിസന്ധിയിലാക്കിയ റാൻസംവെയർ മാതൃകയിലാണ് പാക് വെബ്സൈറ്റുകൾ ആക്രമിക്കുന്നത്. 

നേരത്തെ തന്നെ നിരവധി പാക് വെബ്സൈറ്റുകൾ ഇന്ത്യയിലെ വിവിധ ഗ്രൂപ്പുകൾ തകർത്തിട്ടുണ്ട്. പാക്കിസ്ഥാന്റെ ഔദ്യോഗിക വെബ്സൈറ്റ് വരെ ഹാക്ക് ചെയ്തിരുന്നു. പ്രമുഖ വെബ്സൈറ്റുകൾ ആക്രമിക്കുന്നതിലൂടെ തന്ത്രപ്രധാന നെറ്റ്‌വർക്കുകൾ തകർക്കാനും ഇതിലൂടെ സാധിക്കും. 

കേരള സൈബര്‍ വാരിയേഴ്സിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്

എല്ലാ ഇന്ത്യക്കാര്‍ക്കും കേരള സൈബര്‍ വാരിയേഴ്സിന്റെ നല്ല നമസ്കാരം. ചരിത്രമുറങ്ങുന്ന മണ്ണിന്റെ വിയർപ്പിൽ നിന്നും ഉയർന്നുവന്നവരാണ് നമ്മള്‍. രാജ്യത്തെ കുറിച്ചുള്ള ഓരോ വാക്കിലും സിരകളിൽ അഗ്നിപടർത്തിയവർ. ലോകത്തെ ഏത് വമ്പൻ ശക്തികൾ അക്രമിച്ചാലും ഒന്നിനു പകരം നൂറായി തിരിച്ചടിക്കാൻ സാമർത്ഥ്യമുള്ളവർ.

നമ്മോടൊപ്പം സ്വാതന്ത്ര്യം കിട്ടിയ രാജ്യമാണ് പാകിസ്ഥാനും. ഇന്ത്യ ചൊവ്വയിലേക്ക് ആളെ അയക്കാന്‍ നോക്കുമ്പോള്‍ പാകിസ്ഥാൻ ഇന്ത്യയിലേക്ക്‌ നുഴഞ്ഞു കയറാനാണ് നിരന്തരം പ്രയത്നിക്കുന്നത്. അതിർത്തി കടന്ന് ആക്രമണം നടത്തി ഒരു തരി മണ്ണ് പോലും അവര്‍ക്ക് നേടാന്‍ കഴിയില്ലെന്ന് നമുക്കറിയാം. കാരണം ഇന്ത്യയ്ക്ക് കാവല്‍ നമ്മുടെ ധൈര്യശാലികളായ ഇന്ത്യൻ ആര്‍മിയാണ്.

നമ്മുടെ സൈബര്‍ സ്പേസിലെ സുരക്ഷാ പാളിച്ചകൾ മുതലെടുത്ത് പാകിസ്താന്‍ ഇന്ത്യക്കെതിരെ നിരന്തരം അറ്റാക്ക്‌ നടത്തുന്ന കാര്യം നിങ്ങള്‍ക്ക് ഏവര്‍ക്കും അറിയാമല്ലോ. ഇങ്ങോട്ടുള്ള സൈബർ ആക്രമണങ്ങൾക്ക് നൂറു മടങ്ങായി തിരിച്ചടിച്ചാണ് നമുക്ക് ശീലം. അപ്പോള്‍ ഇത്തവണ ഒരു സാമ്പിള്‍ വെടിക്കെട്ടോടെ ഞങ്ങള്‍ തുടങ്ങുകയാണ്. കാണേണ്ടവർ കണ്ണ് തുറന്നു കണ്ടോളൂ... കേരള സൈബര്‍ വാരിയേഴ്‌സിന്റെ "റാന്‍സംവെയര്‍ അറ്റാക്ക്‌".

തീവ്രവാദികൾക്ക്‌ പിന്നില്‍നിന്ന് സപ്പോര്‍ട്ട് കൊടുത്ത് കഴിഞ്ഞെങ്കിൽ ആദ്യം ഈ സൈറ്റുകള്‍ മുഴുവന്‍ തിരിച്ചു പിടിക്ക്. പിന്നെ ആലോചിക്കാം ഇന്ത്യയില്‍ നിന്ന് ഒരു പിടി മണ്ണെങ്കിലും സ്വന്തമാക്കുന്ന കാര്യം. യഥാര്‍ത്ഥ പൂരം വരാന്‍ പോകുന്നെ ഉള്ളു..  ഇത് അതിന്റെ സാമ്പിള്‍ മാത്രം..