Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫയർഫോക്സ് ബ്രൗസറിൽ ക്രോം എക്സ്റ്റൻഷനുകളും

mozilla

ഫയർഫോക്സ് വെബ് ബ്രൗസറിൽ ക്രോം, ഒപേറ എക്സ്റ്റൻഷനുകളും പ്രവർത്തിപ്പിക്കാൻ വഴി തെളിയുന്നു. സ്വകാര്യതയും സുരക്ഷയും ഉറപ്പുവരുത്തി ബ്രൗസർ‌ പരിഷ്കരിച്ചതിനു പിന്നാലെയാണ് എക്സ്റ്റൻഷൻ എപിഐയിൽ മാറ്റം വരുത്തി ക്രോമിലെയും ഒപേറയിലെയും എക്സ്റ്റൻഷനുകൾക്കും പ്രവർത്തിക്കാൻ ഫയർഫോക്സ് അവസരമൊരുക്കുന്നത്.

എച്ച്ടിഎംഎൽ, ജാവസ്ക്രിപ്റ്റ് അധിഷ്ഠിതമായ എക്സ്റ്റൻഷനുകൾക്ക് ക്രോമിലെന്നതുപോലെ തന്നെ ഫയർഫോക്സിലും പ്രവർത്തിക്കാൻ എപിഐയിലെ മാറ്റം സഹായിക്കും. മൈക്രോസോഫ്റ്റ് എഡ്ജ് ബ്രൗസറും കൂടുതൽ എക്സ്റ്റൻഷനുകൾ പ്രവർത്തിക്കുന്ന തരത്തിൽ എപിഐയിൽ മാറ്റം വരുത്തുന്നുണ്ട്. ഇത് ഭാവിയിൽ ബ്രൗസർ പ്ലഗിനുകൾക്കും എക്സ്റ്റൻഷനുകൾക്കും ഏറെക്കുറെ എല്ലാ ബ്രൗസറുകളിലും ഒരുപോലെ പ്രവർത്തിക്കാൻ അവസരമൊരുക്കും.