കണ്ണുകൾ മനസ്സിന്റെ കണ്ണാടിയാണെന്ന് പറയാറുണ്ട്. കണ്ണുകളുടെ ചലനവും ദൃഷ്ടിയും എല്ലാം ഒരാളുടെ ചിന്തയും വികാരങ്ങളും പ്രതിഫലിപ്പിക്കുന്നവയാണ്. എന്നാൽ ഇതുമാത്രമല്ല, കണ്ണിന്റെ ആകൃതിയിലും ഉണ്ട് ചില കാര്യങ്ങൾ. കണ്ണിന്റെ ആകൃതി ഒരാളുടെ വ്യക്തിത്വം തന്നെ വിളിച്ചറിയിക്കും. കണ്ണിന്റെ ആകൃതിയും സ്വഭാവസവിശേഷതകളും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കണ്ണുകൾ മനസ്സിന്റെ കണ്ണാടിയാണെന്ന് പറയാറുണ്ട്. കണ്ണുകളുടെ ചലനവും ദൃഷ്ടിയും എല്ലാം ഒരാളുടെ ചിന്തയും വികാരങ്ങളും പ്രതിഫലിപ്പിക്കുന്നവയാണ്. എന്നാൽ ഇതുമാത്രമല്ല, കണ്ണിന്റെ ആകൃതിയിലും ഉണ്ട് ചില കാര്യങ്ങൾ. കണ്ണിന്റെ ആകൃതി ഒരാളുടെ വ്യക്തിത്വം തന്നെ വിളിച്ചറിയിക്കും. കണ്ണിന്റെ ആകൃതിയും സ്വഭാവസവിശേഷതകളും എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്ന് നോക്കാം. 

ADVERTISEMENT

വലിയ വിടർന്ന കണ്ണുകൾ

കണ്ണുകൾ പോലെ തന്നെ തുറന്ന മനസ്ഥിതി ഉള്ളവരായിരിക്കും ഇക്കൂട്ടർ. മറ്റുള്ളവരെ അംഗീകരിക്കാൻ ഉള്ള കഴിവ് ഇക്കൂട്ടരുടെ പ്രത്യേകതയാണ്. മറ്റുള്ളവർക്കുവേണ്ടി സഹായങ്ങൾ ചെയ്യാൻ മടിയില്ലാത്ത ഇവർ സർഗാത്മക വാസനകൾ നിറഞ്ഞവരുമായിരിക്കും. എന്നാൽ ബന്ധങ്ങളിൽ സത്യസന്ധത പുലർത്തുന്ന ഇക്കൂട്ടരെ മറ്റുള്ളവർ മുതലെടുക്കാനുള്ള സാധ്യതയും ഏറെയാണ്.

ചെറിയ കണ്ണുകൾ

ADVERTISEMENT

മറകളില്ലാത്ത സ്വഭാവ പ്രകൃതം ആയിരിക്കും ഇത്തരക്കാരുടേത്.  കാര്യത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ദൃഢനിശ്ചയത്തോടെ അവ പൂർത്തീകരിക്കാനുള്ള കഴിവാണ് ഇവരുടെ പ്രത്യേകത. ഏർപ്പെട്ടിരിക്കുന്ന മേഖലകളിൽ വൈദഗ്ധ്യവും കൃത്യതയും ഉള്ളവരാണ് ഇവർ. കാര്യങ്ങൾ മുൻകൂട്ടി കാണാനുള്ള കഴിവുള്ള ഇക്കൂട്ടർ ബുദ്ധിശാലികളും ആണ്. എന്നാൽ മറ്റുള്ളവരെ അത്രവേഗം വിശ്വസിക്കുന്നവരല്ല ഇവർ. അതിനാൽതന്നെ ധിക്കാരികൾ എന്ന് പലപ്പോഴും പഴി കേൾക്കേണ്ടി വരികയും ചെയ്യും.

ആൽമണ്ട് ആകൃതിയിലുള്ള കണ്ണ്

മധ്യഭാഗം അല്പം വിടർന്ന ഇരുവശങ്ങളും ഒരുപോലെ കൂടിചേർന്ന് ആൽമണ്ട് ആകൃതിയിലുള്ള കണ്ണുകൾ ഏറെ വശ്യത ഉള്ളവയാണ്. ഏതുകാര്യത്തിലും ഏറെ ജാഗ്രത പുലർത്തുന്നവരാണ് ഇവർ. ഏതു പ്രതികൂല സാഹചര്യത്തിലും ശാന്തമായി പ്രതികരിക്കാനുള്ള കഴിവാണ് ഇവരെ വ്യത്യസ്തരാക്കുന്നത്. യഥാർഥ വികാരങ്ങൾ പുറമേ കാണിക്കാൻ മടിക്കുന്ന ഇക്കൂട്ടർ ഹൃദയശുദ്ധിയുള്ളവർ ആണ്.

ADVERTISEMENT

വൃത്താകൃതിയിലുള്ള കണ്ണ്

സർഗാത്മകമായ കഴിവുകൾ ആണ് ഇവരുടെ പ്രത്യേകത. ഇഷ്ടമുള്ള പ്രവൃത്തികൾ ചെയ്ത് സ്വന്തം ലോകം സന്തോഷകരമാക്കാൻ ശ്രമിക്കുന്നവരാണ് ഇവർ. പലതരം വികാരങ്ങളിൽ കൂടി അടിക്കടി കടന്നുപോകുന്ന ഇക്കൂട്ടർക്ക് അപ്രായോഗികമായ ചിന്തകളും ഉണ്ടാകും. മറ്റുള്ളവരുടെ ആകർഷണം പെട്ടെന്ന് നേടിയെടുക്കുന്ന ഇവർ ഇതേ കാരണംകൊണ്ട് ഏവർക്കും ഏറെ പ്രിയപ്പെട്ടവരുമായിരിക്കും.

കണ്ണുകൾ തമ്മിൽ അകലം ഉള്ളവർ

ഇരു കണ്ണുകൾക്കും ഇടയിൽ ഒരു കണ്ണിന്റെ അകലം ഉള്ളതാണ് ശ്രേഷ്ഠമായി കണക്കാക്കുന്നത്. എന്നാൽ ഇതിൽ നിന്നും വ്യത്യസ്തമായ കണ്ണുകളും ഉണ്ട്. ഇരുകണ്ണുകളും തമ്മിൽ അകലം ഏറെയുള്ളവർ പുതിയ കാര്യങ്ങൾ പരീക്ഷിച്ചു കൊണ്ടിരിക്കുന്നവരായിരിക്കും. നൂതന ട്രെൻഡുകളും ഫാഷനും ഒക്കെ ഇഷ്ടപ്പെടുന്നവർ ആയിരിക്കും ഇവർ. ഇതുകൊണ്ടുതന്നെ നിത്യചര്യകൾ പൂർത്തീകരിക്കുക എന്നത് ഇക്കൂട്ടർക്ക് ഏറെ പ്രയാസകരമാണ്. ഏതു സാഹചര്യങ്ങളോടും വളരെ പെട്ടെന്ന് ഉണങ്ങാൻ സാധിക്കുന്ന ഇവർ വിശാല മനസ്കരും ആണ്.

അടുത്ത കണ്ണുകൾ

കണ്ണുകൾ തമ്മിൽ അകലം കുറവുള്ളവർ അല്പം യാഥാസ്ഥിതികമായ ചിന്താഗതികൾ പുലർത്തുന്നവരാണ്. കുടുംബത്തിലെ പരമ്പരാഗത രീതികളുമായി ഇണങ്ങിപോകാൻ ഇഷ്ടപ്പെടുന്ന ഇവർ അത്രപെട്ടെന്ന് മാറ്റങ്ങളെ സ്വീകരിക്കുന്നവരല്ല. ദൃഢനിശ്ചയവും അച്ചടക്കവും ആണ് ഇക്കൂട്ടരുടെ ഏറ്റവും വലിയ മുതൽക്കൂട്ട്. അതിനാൽതന്നെ ജീവിത വിജയം നേടുകയെന്നത് ഇവർക്ക് ആയാസകരം അല്ല.