ഇന്ന് പുലർച്ചെ വിശ്വാസപ്പൊലിമയിൽ ഏഴരപ്പൊന്നാന ദർശനം നടന്നു .ഏഴരപ്പൊന്നാനയുടെ അകമ്പടിയോടെ എഴുന്നള്ളിയ ഭഗവാനെ ദർശിക്കുവാനും കാണിക്ക സമർപ്പിക്കുവാനും ഭക്തസഹസ്രങ്ങളാണ് എത്തിയത്. ആസ്ഥാനമണ്ഡപത്തിന്റെ നട തുറന്നപ്പോൾ ഭക്തർ നമഃശിവായ വിളികളോടെ ഭക്തിയുടെ ഉന്നതിയിൽ. ഈ അവസരത്തിൽ ആസ്‌ഥാനമണ്ഡപത്തിൽ ത്രിമൂർത്തീ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ന് പുലർച്ചെ വിശ്വാസപ്പൊലിമയിൽ ഏഴരപ്പൊന്നാന ദർശനം നടന്നു .ഏഴരപ്പൊന്നാനയുടെ അകമ്പടിയോടെ എഴുന്നള്ളിയ  ഭഗവാനെ ദർശിക്കുവാനും കാണിക്ക സമർപ്പിക്കുവാനും ഭക്തസഹസ്രങ്ങളാണ് എത്തിയത്.

വിഡിയോ, ചിത്രങ്ങൾ - രാജീവ് രാജൻ

ആസ്ഥാനമണ്ഡപത്തിന്റെ നട തുറന്നപ്പോൾ   ഭക്തർ നമഃശിവായ വിളികളോടെ ഭക്തിയുടെ ഉന്നതിയിൽ.  ഈ അവസരത്തിൽ ആസ്‌ഥാനമണ്ഡപത്തിൽ ത്രിമൂർത്തീ ചൈതന്യം നിറയുന്നുവെന്നാണ് വിശ്വാസം.

ADVERTISEMENT

ശരഭമൂർത്തിയായി എഴുന്നള്ളിയ അഭീഷ്ടവരദായകന്റെ അപൂർവ ദർശനം  ഭക്തരുടെ മനസ്സിൽ കുളിർമയും സമാധാനവും സന്തോഷവും നൽകുന്ന ഒരനുഭവമാണ്.

ആസ്‌ഥാനമണ്ഡപത്തിൽ മഹാദേവന്റെ ഇടതുഭാഗത്തു നാലും വലതുഭാഗത്തു മൂന്നും പൊന്നാനകളെയും അരയാനയെ തിടമ്പിനു മുന്നിൽ താഴെയും ഉയർത്തിവച്ച് ഭക്‌തർക്കു പൂർണമായും ദർശിക്കാൻ കഴിയുംവിധമായിരുന്നു ക്രമീകരണം.

നട തുറന്നയുടൻ ആസ്ഥാനമണ്ഡപത്തിനു മുന്നിലെ പൊന്നിൻകുടത്തിൽ ചെങ്ങന്നൂർ പൊന്നുരുട്ടുമഠത്തിലെ കാരണവർ കൃഷ്ണര് പണ്ടാരത്തിൽ ആദ്യകാണിക്ക അർപ്പിച്ചു.

ADVERTISEMENT

ഏഴരപ്പൊന്നാനകൾ അഷ്ടദിക്ക് ഗജങ്ങളെ പ്രതിനിധീകരിക്കുന്നു. ഐരാവതം, പുണ്ഡീരകം, കൌമുദം, അഞ്ജന, പുഷ്പദന്തം, സുപ്രദീകം, സാർവഭൌമൻ, വാമനൻ എന്നിവയാണ് ദിക്ക്ഗജങ്ങൾ. ഇതിൽ വാമനൻ ചെറുതാകയാൽ അരപൊന്നാനയായി . ഈ അരപ്പൊന്നാനയുടെ പുറത്തേറിയാണ്  ഭഗവാൻ ആസ്ഥാന മണ്ഡപത്തിലിരിക്കുന്നത്.

ADVERTISEMENT

ഭക്‌തർ കൊടിമരച്ചുവട്ടിലും പൊന്നിൻകുടത്തിലും കാണിക്ക അർപ്പിച്ചു ഭഗവാനെ വണങ്ങി.

ഏഴരപ്പൊന്നാനകളെ കൊടിമരച്ചുവട്ടിൽ ഇറക്കി എഴുന്നള്ളിച്ചു. ഒൻപത്  ആനകളുടെ അകമ്പടിയോടെയായിരുന്നു എഴുന്നള്ളത്ത്. ഉത്സവത്തിന്റെ ഭാഗമായ പള്ളിവേട്ട ഇന്നാണ്. നാളെ ആറാട്ടോടെ ഉത്സവം സമാപിക്കും.