സന്ധ്യാനേരത്ത് ത്രയോദശി തിഥി വരുന്ന ദിവസമാണു പ്രദോഷവ്രതം ആചരിക്കുന്നത്. പ്രദോഷസമയത്താണ് സാക്ഷാൽ പരമശിവൻ പാർവതീദേവിയുടെ മുന്നിൽ നടരാജരൂപത്തിൽ നൃത്തം ചെയ്തത്. നടരാജന്റെ ആനന്ദനടനം കാണാൻ മഹാവിഷ്ണു അടക്കമുള്ള ദേവന്മാരും എത്തിയിരുന്നു എന്നാണ് ഐതിഹ്യം. പരമശിവൻ ആനന്ദനടനം ആടുന്ന ഈ ദിനത്തിൽ വ്രതമെടുത്ത്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സന്ധ്യാനേരത്ത് ത്രയോദശി തിഥി വരുന്ന ദിവസമാണു പ്രദോഷവ്രതം ആചരിക്കുന്നത്. പ്രദോഷസമയത്താണ് സാക്ഷാൽ പരമശിവൻ പാർവതീദേവിയുടെ മുന്നിൽ നടരാജരൂപത്തിൽ നൃത്തം ചെയ്തത്. നടരാജന്റെ ആനന്ദനടനം കാണാൻ മഹാവിഷ്ണു അടക്കമുള്ള ദേവന്മാരും എത്തിയിരുന്നു എന്നാണ് ഐതിഹ്യം.

പരമശിവൻ ആനന്ദനടനം ആടുന്ന ഈ ദിനത്തിൽ വ്രതമെടുത്ത് ശിവഭജനം ചെയ്താൽ കുടുംബത്തിൽ ഐശ്വര്യവും അഭിവൃദ്ധിയും ഉണ്ടാകുമെന്നാണു വിശ്വാസം. ഭഗവാന് ഏറ്റവും പ്രാധാന്യമുള്ളതാണു പ്രദോഷവ്രതം.പ്രദോഷ സന്ധ്യയിലെ ഈശ്വരഭജനത്തിലൂടെ സകലദേവതാ അനുഗ്രഹവും ലഭിക്കുമെന്ന പ്രത്യേകതയുമുണ്ട്.

ADVERTISEMENT

മാസം തോറും വെളുത്ത പക്ഷത്തിലും കറുത്ത പക്ഷത്തിലുമായി രണ്ടു തവണ പ്രദോഷവ്രതദിനം വരും.കുംഭമാസത്തിലെ വെളുത്ത പക്ഷത്തിലെ പ്രദോഷം ഫെബ്രുവരി 17 ഞായറാഴ്ച വരുന്നു. ശിവപാർവതിമാര്‍ ഏറ്റവും പ്രസന്നമായിരിക്കുന്ന പ്രദോഷ സന്ധ്യയിലെ ശിവക്ഷേത്ര ദർശനം ഉത്തമം. ഈ ദിവസം കൂവളത്തില കൊണ്ടുള്ള അർച്ചന, കൂവളമാല എന്നീ വഴിപാടുകൾ വിശേഷ ഫലം തരും.

ഈ ദിവസം ഗായത്രീമന്ത്രം പത്തു തവണ ജപിച്ചാൽ പോലും അതിനു 108 തവണ ജപിക്കുന്നതിന്റെ ഫലമുണ്ടാകുമെന്നാണ് വിശ്വാസം. വ്രതം അനുഷ്ഠിക്കുന്നവർ പൂർണ ഉപവാസമെടുത്തു സന്ധ്യയ്ക്കു ശേഷം ക്ഷേത്രത്തിൽ നിന്നു തീർഥം സേവിച്ചു വ്രതം അവസാനിപ്പിക്കാം. അന്നു രാത്രി ആഹാരം കഴിക്കുകയും ചെയ്യാം.

വ്രതം അനുഷ്ഠിക്കാൻ സാധിക്കാത്തവർ പ്രദോഷദിനത്തിലെ പൂജകൾ തൊഴുന്നത് അതിവിശിഷ്ടമാണ്.ഭസ്മധാരണത്തോടെ പ്രദോഷസന്ധ്യയിൽ ശിവഭജനം നടത്തിയാൽ സന്താനലാഭം, ആയുരാരോഗ്യം, സന്തുഷ്ട കുടുംബജീവിതം എന്നിവ സ്വായത്തമാക്കാം. അന്നേദിവസം ശിവപുരാണം പാരായണം ചെയ്യുന്നത് ഉത്തമമാണ് . കഴിയാവുന്നത്ര തവണ പഞ്ചാക്ഷരീ മന്ത്രം ജപിക്കാവുന്നതാണ്. ശിവപഞ്ചാക്ഷരി സ്തോത്രം, ശിവസഹസ്രനാമം ,ശിവാഷ്ടകം എന്നിവ ജപിച്ചുകൊണ്ടു പ്രദോഷദിനം മുഴുവൻ മഹാദേവനെ ഭജിക്കണം.