സുബ്രഹ്മണ്യ സ്വാമിക്ക് സ്കന്ദ ഷഷ്ഠിപോലെ പ്രാധാന്യമുള്ളതാണ് കുംഭമാസത്തിലെ ശീതളാഷഷ്ഠി . ഇക്കൊല്ലം മാർച്ച് 12 ചൊവ്വാഴ്ചയാണ് ശീതളാഷഷ്ഠി വരുന്നത്. സുബ്രഹ്മണ്യസ്വാമിക്ക് ഏറ്റവും പ്രാധാന്യമുള്ള ചൊവ്വാഴ്ച ദിനത്തിലാണ് ശീതളാഷഷ്ഠി വരുന്നതെന്ന പ്രത്യേകതയുമുണ്ട് ഉദ്ദിഷ്ടകാര്യസിദ്ദിക്കും സര്‍പ്പദോഷശാന്തിക്കും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സുബ്രഹ്മണ്യ സ്വാമിക്ക് സ്കന്ദ ഷഷ്ഠിപോലെ പ്രാധാന്യമുള്ളതാണ് കുംഭമാസത്തിലെ ശീതളാഷഷ്ഠി . ഇക്കൊല്ലം  മാർച്ച് 12 ചൊവ്വാഴ്ചയാണ്  ശീതളാഷഷ്ഠി വരുന്നത്.  സുബ്രഹ്മണ്യസ്വാമിക്ക് ഏറ്റവും പ്രാധാന്യമുള്ള ചൊവ്വാഴ്ച ദിനത്തിലാണ് ശീതളാഷഷ്ഠി വരുന്നതെന്ന പ്രത്യേകതയുമുണ്ട് 

ADVERTISEMENT

ഉദ്ദിഷ്ടകാര്യസിദ്ദിക്കും സര്‍പ്പദോഷശാന്തിക്കും സന്താനങ്ങളുടെ ശ്രേയസിനും  കുജദോഷ ശാന്തിക്കും   ത്വക് രോഗശമനത്തിനും ഉത്തമമാണ് ഷഷ്ഠി വ്രതം. വെളുത്തപക്ഷ ഷഷ്ഠിയിലാണ് വ്രതം അനുഷ്ഠിക്കേണ്ടത്. കറുത്തപക്ഷ ഷഷ്ഠിയില്‍ വ്രതം അനുഷ്ഠിക്കാറില്ല. ജ്യോതിശാസ്ത്രപ്രകാരം ചൊവ്വയുടെ ദേവതയാണ് സുബ്രഹ്മണ്യ സ്വാമി. അന്നേ ദിവസം ക്ഷേത്രദർശനം നടത്തി ഭഗവൽ മന്ത്രങ്ങൾ ജപിച്ചാൽ   ചൊവ്വാ ദോഷ  ശാന്തി ലഭിക്കുമെന്നാണ് വിശ്വാസം . പ്രത്യേകിച്ചും ജാതകത്തില്‍ ചൊവ്വയുടെ സ്ഥാനം മേടം, മിഥുനം, ചിങ്ങം, തുലാം, ധനു, കുംഭം എന്നീ രാശികളില്‍ നില്‍ക്കുന്നവര്‍ക്കും, ലഗ്നം  രണ്ടിലോ ഏഴിലോ എട്ടിലോ  നില്‍ക്കുന്നവര്‍ക്കും, മകയിരം, ചിത്തിര, അവിട്ടം നക്ഷത്രക്കാരും സുബ്രഹ്മണ്യപ്രീതി വരുത്തേണ്ടത് അനിവാര്യമാണ്.

ആറു ദിവസത്തെ വ്രതാനുഷ്ഠാനമാണ് പ്രധാനമെങ്കിലും തലേന്ന് ഒരിക്കലോടെ ഷഷ്ഠിദിനത്തിൽ മാത്രം വ്രതം അനുഷ്ഠിക്കുന്നവരുണ്ട്. വ്രത ദിനത്തിൽ  രാവിലെയും വൈകിട്ടും സുബ്രമണ്യനാമ ഭജനം,  ഒരിക്കലൂണ് എന്നിവ  അഭികാമ്യം. ഷഷ്ഠി ദിവസം ഉപവാസത്തോടെ സുബ്രഹ്മണ്യ ക്ഷേത്രത്തിൽ ദർശനവും വഴിപാടുകളും മറ്റും നടത്തി ഉച്ചസമയത്തെ ഷഷ്ഠി പൂജയും തൊഴുത് ക്ഷേത്രത്തിൽ നിന്നു ലഭിക്കുന്ന നേദിച്ച പടച്ചോറും കഴിച്ചു വേണം വ്രതം പൂർത്തിയാക്കാൻ. ഷഷ്ഠിദിനത്തിൽ സന്ധ്യയ്ക്ക് സുബ്രഹ്മണ്യഭജനവും ഷഷ്‌ഠിസ്‌തുതി ചൊല്ലുന്നതും ഉത്തമമാണ്. പിറ്റേന്നു തുളസീതീർത്ഥം സേവിച്ച് പാരണവിടുന്നു.

ADVERTISEMENT

നാരങ്ങാമാല സമർപ്പണം , ഷഷ്ഠിപൂജ, പനിനീര്‍ ,പഞ്ചാമൃതം, അരളിപ്പൂമാല ,കുമാരസൂക്ത പുഷ്‌പാഞ്‌ജലി എന്നിവ വഴിപാടായി സമർപ്പിക്കുന്നത് അത്യുത്തമം.

ഷഷ്ഠി ദിനത്തിൽ ഭഗവാന്റെ മൂലമന്ത്രമായ "ഓം വചത്ഭുവേ നമഃ "108 തവണ ജപിക്കണം. മുരുകനെ പ്രാര്‍ത്ഥിക്കുമ്പോള്‍  "ഓം ശരവണ ഭവ: " എന്ന മന്ത്രം 21 തവണ ജപിക്കുന്നതും ഉത്തമമാണ്. 

ADVERTISEMENT

സുബ്രമണ്യസ്തുതി

ഷഡാനനം ചന്ദന ലേപിതാംഗം 

മഹാത്ഭുതം ദിവ്യ മയൂര വാഹനം

രുദ്രസ്യ സൂനും സുരലോക നാഥം 

ബ്രമണ്യ ദേവം ശരണം പ്രബദ്യേ

ആശ്ചര്യവീരം സുകുമാരരൂപം  

തേജസ്വിനം ദേവഗണാഭിവന്ദ്യം

ഏണാങ്കഗൗരീ തനയം കുമാരം

സ്കന്ദം വിശാഖം സതതം നമാമി 

സ്കന്ദായ  കാർത്തികേയായ 

പാർവതി നന്ദനായ ച 

മഹാദേവ കുമാരായ

സുബ്രമണ്യയായ തേ നമ