ഏതു കാര്യം ആരംഭിക്കുന്നതിനു മുൻപും വിഘ്‌ന നിവാരണനായ ഗണപതി ഭഗവാനെ പൂജിക്കാറുണ്ട്. ഗണപതിയെ പ്രസാദിപ്പിക്കാതെ ചെയ്യുന്ന കാര്യങ്ങൾ ഒന്നും തന്നെ ഫലം കാണില്ല എന്ന് വിശ്വസിക്കപ്പെടുന്നു. സമ്മാനങ്ങളായി ലഭിച്ചതും അല്ലാതെയും ഗണപതി വിഗ്രഹങ്ങൾ നമ്മുടെ ഭവനത്തിൽ ഉണ്ടാവാം . ഗണപതിയുടെ വിഗ്രഹം വീട്ടിൽ വയ്ക്കുമ്പോൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഏതു കാര്യം ആരംഭിക്കുന്നതിനു മുൻപും വിഘ്‌ന നിവാരണനായ ഗണപതി ഭഗവാനെ പൂജിക്കാറുണ്ട്. ഗണപതിയെ പ്രസാദിപ്പിക്കാതെ ചെയ്യുന്ന കാര്യങ്ങൾ ഒന്നും തന്നെ ഫലം കാണില്ല എന്ന് വിശ്വസിക്കപ്പെടുന്നു. സമ്മാനങ്ങളായി ലഭിച്ചതും അല്ലാതെയും ഗണപതി വിഗ്രഹങ്ങൾ നമ്മുടെ ഭവനത്തിൽ ഉണ്ടാവാം . ഗണപതിയുടെ വിഗ്രഹം വീട്ടിൽ വയ്ക്കുമ്പോൾ ഒരുപാട് കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് ജ്യോതിശാസ്ത്രം പറയുന്നു. ചിട്ടയോടെ ഗണപതി വിഗ്രഹം വീട്ടിൽ വയ്ക്കുന്നത് പലവിധ ഐശ്വര്യങ്ങളും കൊണ്ടുവരുന്നു. അല്ലാത്ത പക്ഷം നേരെ തിരിച്ചായിരിക്കും ഫലം. 

ADVERTISEMENT

ചെമ്പുകൊണ്ടുള്ള ഗണേശ വിഗ്രഹം 

സന്താനങ്ങളുടെ ഉയർച്ചക്കായി ചെമ്പുകൊണ്ടുള്ള ഗണേശ വിഗ്രഹം കിഴക്കോട്ടോ തെക്കോട്ടോ ദർശനമായി ഭവനത്തിൽ വയ്ക്കണം. വാസ്തു പുരുഷന്റെ ശിരസ്സും പാടവും വരുന്ന ഭാഗത്തേക്ക്, അതായത് വടക്കു കിഴക്ക് (ഈശാനകോൺ ) തെക്കു പടിഞ്ഞാറ് (കന്യാകോൺ ) ദിശകളിലേക്ക് ചെമ്പുകൊണ്ടുള്ള ഗണേശ വിഗ്രഹം വയ്ക്കാൻ പാടില്ല.

വെള്ളികൊണ്ടുള്ള ഗണേശ വിഗ്രഹം 

ADVERTISEMENT

ഇത്തരം വിഗ്രഹങ്ങൾ ഭവനത്തിൽ സ്ഥാപിക്കുന്നത് പേരും പെരുമയും കൊണ്ടുവരുമെന്നാണ് വിശ്വാസം . വെള്ളിയിൽ തീർത്ത ഗണേശ ചിത്രവും ഇതേ ഫലം നൽകും. തെക്ക്‌കിഴക്ക്‌, പടിഞ്ഞാറ്‌ , വടക്ക്‌ പടിഞ്ഞാറ്‌ ദർശനമായി വെള്ളി ഗണേശ വിഗ്രഹം വയ്ക്കുന്നതാണ് ഉത്തമം.

പിച്ചളകൊണ്ടുള്ള ഗണേശ വിഗ്രഹം 

ഭവനത്തിൽ ഐശ്വര്യവും സമൃദ്ധിയും നിറയ്‌ക്കുന്നവയാണ് പിച്ചളകൊണ്ടുള്ള ഗണപതിവിഗ്രഹങ്ങൾ. ഇവ കിഴക്ക്‌, തെക്ക്‌, പടിഞ്ഞാറ്‌ ദർശനമായി വയ്‌ക്കാം. എന്നാൽ വടക്ക്‌ കിഴക്ക്‌, വടക്ക്‌ പടിഞ്ഞാറ്‌ എന്നീ ദിശകളില്‍ വച്ചാൽ വിപരീതമാകും ഫലം.

ADVERTISEMENT

തടികൊണ്ടുള്ള  ഗണേശ വിഗ്രഹം

തടികൊണ്ടുള്ള  ഗണേശ വിഗ്രഹം ഭവനത്തിൽ  വച്ചാൽ  ആയുരാരോഗ്യം അഭിവൃദ്ധി  എന്നിവയാണ് ഫലം . ഇത്തരം വിഗ്രഹങ്ങള്‍  വടക്ക്‌ കിഴക്ക്‌ ,വടക്ക് , കിഴക്ക്‌ ദിശകളില്‍ വയ്‌ക്കുന്നതാണ് ഉത്തമം . തെക്ക്‌കിഴക്ക്‌ ദർശനമായി വയ്‌ക്കാന്‍ പാടില്ല. 

കളിമണ്ണ് കൊണ്ടുള്ള ഗണേശ വിഗ്രഹം 

ഇത്തരം വിഗ്രഹങ്ങൾ ഭവനത്തിൽ വയ്ക്കുന്നത് ഐശ്വര്യത്തിനു കാരണമാകും . ഗുണഫലങ്ങൾ ലഭിക്കാൻ തെക്ക്‌പടിഞ്ഞാറ്‌ (കന്നിമൂല ) ദർശനമാക്കി വയ്ക്കണം . കളിമൺ ഗണേശ വിഗ്രഹങ്ങൾ പടിഞ്ഞാറോട്ടോ  , വടക്കോട്ടോ ദർശനമായി  വയ്ക്കുന്നത് ദോഷത്തിനു കാരണമാകും .