ജ്യോതിഷ ഫലപ്രവചനം പലരും ലാഘവത്തോടെയോ തമാശയായോ മാത്രം കാണുന്നു. വാസ്തവത്തിൽ ജ്യോതിഷ പ്രവചനം ഗൗരവമേറിയതും സങ്കീർണ്ണവുമായ ഒരു കാര്യമാണ്. ജ്യോതിഷ പ്രമാണങ്ങൾ മനഃപാഠമാക്കിയതുകൊണ്ട് മാത്രം ഒരാളിന് ശരിയായ പ്രവചനം നടത്താൻ സാധിക്കുകയില്ല. സരിഗമ തുടങ്ങിയ സപ്തസ്വരങ്ങൾ വശമാക്കിയതുകൊണ്ട് മാത്രം ഒരാൾ നല്ല

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജ്യോതിഷ ഫലപ്രവചനം പലരും ലാഘവത്തോടെയോ തമാശയായോ മാത്രം കാണുന്നു. വാസ്തവത്തിൽ ജ്യോതിഷ പ്രവചനം ഗൗരവമേറിയതും സങ്കീർണ്ണവുമായ ഒരു കാര്യമാണ്. 

ADVERTISEMENT

ജ്യോതിഷ പ്രമാണങ്ങൾ മനഃപാഠമാക്കിയതുകൊണ്ട് മാത്രം ഒരാളിന് ശരിയായ പ്രവചനം നടത്താൻ സാധിക്കുകയില്ല. സരിഗമ തുടങ്ങിയ സപ്തസ്വരങ്ങൾ വശമാക്കിയതുകൊണ്ട് മാത്രം ഒരാൾ നല്ല സംഗീതജ്ഞനാവുകയില്ല. അവരവർ സ്വരൂപിച്ച ജ്ഞാനം, കാലം, ദേശം, മനുഷ്യസ്വഭാവം തുടങ്ങിയ അനുബന്ധ ഘടകങ്ങളുമായി ബന്ധിപ്പിച്ചു, തികഞ്ഞ ഔചിത്യത്തോടെ നിരീക്ഷണം നടത്തിയാലേ ജാതകനിർണ്ണയത്തിന്റെ ശരിയായ മാർഗ്ഗം തെളിയൂ. അതിലുപരി ഇഹലോകത്ത് നിന്ന് സ്വരൂപിക്കാനാകാത്തതും പിറവിയിലേ ഈശ്വരൻ നൽകിയ ഒരു കൈപുണ്യം– നാവിന്റെ പുണ്യം– ജീവന്റെ പുണ്യം ആണ് ശരിയായ സത്യനിർണ്ണയത്തിലെത്താൻ ജ്യോതിഷിയെ സഹായിക്കുന്നത്. ഇതാണ് സാമാന്യമായ രീതിയിൽ സരസ്വതീകടാക്ഷം എന്നു പറയുന്നത്.

സാത്വികമായ ജീവിതം, ശുദ്ധമായ ദിനചര്യ, തികഞ്ഞ ഈശ്വരവിശ്വാസം, ഗുരുത്വം, ജ്യോതിഷിക്കും നല്ലകാലം ഇത്രയും കൂടി മേൽപറഞ്ഞ കാര്യങ്ങളുമായി ഇണങ്ങുമ്പോൾ മാത്രമേ സത്യപ്രകാശം തെളിയൂ. ഒരു ജാതകം വിലയിരുത്തുമ്പോൾ സങ്കീർണ്ണവും പരസ്പരവിരുദ്ധവുമായ പല കാര്യങ്ങളും അതിൽ നിഴലിക്കും. ഇവിടെ ഭാവം, ഭാവാധിപൻ, കാരകൻ, ഓരോ ഭാവത്തിലും നിൽക്കുകയും നോക്കുകയും ചെയ്യുന്ന ഗ്രഹങ്ങൾ, ഭാഗ്യബലം, അഷ്ടമബലം, കർമ്മബലം തുടങ്ങിയ ബലാബലം ശരിക്കു മനസ്സിലാകണം 

ADVERTISEMENT

ഗ്രഹനില വിലയിരുത്തുമ്പോൾ ജ്യോതിഷിക്ക് ഒരു തീരുമാനത്തിലെത്താൻ കഴിയാതെ വന്നാൽ അംശക വിശകലനവും നടത്തണം. അപ്പോൾ സാധ്യതാസാധ്യത കുറെക്കൂടി വ്യക്തമാകും. ഗുണദോഷങ്ങളുടെ ആക്കത്തൂക്കം ശരിക്ക് നിർണ്ണയിക്കണമെങ്കിൽ ഭാവബലവും അഷ്ടവർഗ്ഗവും വിലയിരുത്തേണ്ടിവരും. അതിലുപരി ഗൗരവമുള്ള കാര്യമാണ് ജ്യോതിഷി കൈകാര്യം ചെയ്യുന്നതെങ്കിൽ കൈയിൽ കിട്ടിയ ഗ്രഹനില ശരിയാണോ എന്ന് സ്വന്തം പഞ്ചാംഗം വച്ച് വിലയിരുത്തി ബോധ്യം വരുത്തുകയും വേണം. 

ജ്യോതിഷി സത്യദർശിയായിരിക്കണം. ബന്ധു, മിത്രം, അധികാരമുള്ളവൻ, ധനവാൻ തുടങ്ങി പലരും തന്റെ മുമ്പില്‍ വരും. അവരോട് തുറന്നുപറയാനുള്ള മടികൊണ്ട് പലതും മൂടിവച്ചും, ഒതുക്കി വച്ചും പറയുന്ന സമ്പ്രദായവും പാടില്ല. ഉള്ളത് ഉള്ളതുപോലെ ഉള്ളിനെ സാക്ഷി നിർത്തി ഉള്ളു തുറന്ന് പറയണം. പറയുന്ന ഭാഷ ഹൃദ്യവുമാകണം. 

ADVERTISEMENT

മറ്റൊന്ന് പ്രവചനത്തിലെ ഭയപ്പെടുത്തൽ. കിട്ടിയ അവസരം മുതലാക്കാനുറച്ചു, ഇല്ലാത്ത ദോഷങ്ങൾ ആരോപിച്ചു, പണത്തിനുവേണ്ടി മുന്നിലെത്തുന്നവരെ ഭയപ്പെടുത്തുന്ന രീതി. ഇവർ ജ്യോത്സ്യന്മാരല്ല.  ഇങ്ങനെയുള്ളവരെ സമീപിക്കാതിരിക്കാൻ സ്വയം വിവേകത്തോടെ ആളുകളെ തെരഞ്ഞെടുക്കുക. 

അപ്പോൾ ജാതകവിശകലനത്തിൽ എടുക്കേണ്ട ശരിയായ മാർഗ്ഗം ഏതാണ്? കണ്ണീരണിഞ്ഞ് തന്റെ മുന്നിലെത്തുന്നവരെ ഈശ്വരനെ സാക്ഷിയാക്കി, ഈശ്വരന് നന്ദി അർപ്പിച്ച്, അവരുടെ കണ്ണിന് തന്നിലൂടെ ഒരു വഴി തുറന്ന് കാട്ടണേ എന്ന നിലപാടിൽ വേണം സമീപിക്കുന്നവരോട് പെരുമാറാൻ. മറിച്ച് ചേര തവളയെ വിഴുങ്ങുന്ന രീതി ഈ ശാസ്ത്രത്തിൽ പാടില്ല. 

ലേഖകൻ

പ്രൊഫ. ദേശികം രഘുനാഥൻ

അഗസ്ത്യർ മഠം

പത്താംകല്ല് ശാസ്താക്ഷേത്രത്തിന് പിന്നില്‍

നെടുമങ്ങാട്, തിരുവനന്തപുരം ജില്ല

കേരളം, Pin: 695541

Phone - 04722813401