ഏതു കാലത്തും മനുഷ്യജീവിതവുമായി അഭേദ്യബന്ധം സ്ഥാപിച്ച് മുന്നേറുന്ന ജ്ഞാനശാഖയാണ് ജ്യോതിഷം. ജീവിതത്തിലെ ദൈനംദിന കാര്യങ്ങൾ മുതൽ മരണാനന്തര ഗതി പോലും ഈ ജ്ഞാനശാഖ ചർച്ച ചെയ്യുന്നുണ്ട്. ഇതിന്റെ ആഴവും പരപ്പും അഗാധമാണ്. ഓളവും തിരയും പുറം ജലപ്പരപ്പും കാണുന്നവർ പലപ്പോഴും കടലിന്റെ അഗാധതയെ കുറിച്ചു അധികം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഏതു കാലത്തും മനുഷ്യജീവിതവുമായി അഭേദ്യബന്ധം സ്ഥാപിച്ച് മുന്നേറുന്ന ജ്ഞാനശാഖയാണ് ജ്യോതിഷം. ജീവിതത്തിലെ ദൈനംദിന കാര്യങ്ങൾ മുതൽ മരണാനന്തര ഗതി പോലും ഈ ജ്ഞാനശാഖ ചർച്ച ചെയ്യുന്നുണ്ട്. ഇതിന്റെ ആഴവും പരപ്പും അഗാധമാണ്. 

ഓളവും തിരയും പുറം ജലപ്പരപ്പും കാണുന്നവർ പലപ്പോഴും കടലിന്റെ അഗാധതയെ കുറിച്ചു അധികം ആലോചിക്കാറില്ല. തൽക്കാലഫലവും പരിഹാരവും മറ്റും അറിഞ്ഞു പിൻവാങ്ങുന്നവർക്ക് ജ്യോതിഷത്തിന്റെ ഈ അപാരത അറിയില്ല. 

ADVERTISEMENT

ഭാരതത്തിൽ ജ്യോതിഷത്തിന്റെ ആരംഭം കണ്ടെത്താവുന്നത് വേദങ്ങളിലാണ്. തുടർന്ന് ഭാരതം കൈകാര്യം ചെയ്ത എല്ലാ സർഗ്ഗാത്മക മേഖലകളിലും ജ്യോതിഷത്തിന്റെ ഒളിഞ്ഞും തെളിഞ്ഞുമുള്ള സാന്നിധ്യം കാണാം. ബി.സി. പതിനഞ്ചാം ശതകത്തിൽ ജീവിച്ചിരുന്ന പരാശരൻ, തുടർന്ന് വന്ന വരാഹമിഹിരൻ തുടങ്ങി തലമുറ തലമുറ കൈമാറി ലക്ഷോപലക്ഷം മഹാത്മാക്കളുടെ മനീഷയാകുന്ന ഉരകല്ലിൽ മാറ്റുരച്ചാണ് ഈ 21–ാം നൂറ്റാണ്ടിലും ജ്യോതിഷം എത്തിച്ചേർന്നത്. 

എന്തെല്ലാം മാറ്റങ്ങൾ ലോകത്ത് വന്നാലും മനുഷ്യ സംസ്കാരം ഉള്ളിടത്തോളം കാലം ജ്യോതിഷം ഒരു രീതിയിലല്ലെങ്കിൽ മറ്റൊരു രീതിയിൽ ഇവിടെ നിലനിൽക്കും. ഇങ്ങനെ നിലനിൽക്കാൻ കാരണമെന്ത്? ഭാവി പ്രത്യേകിച്ചും അവരവരുടെ നാളെയെക്കുറിച്ചുള്ള ഒരു പ്രതീക്ഷയും അത് സാധ്യമാകുമോ എന്ന ഉത്കണ്ഠയും മനുഷ്യസഹജമാണ്. 

ADVERTISEMENT

നാളെയെ അറിയാൻ ഉള്ള മനുഷ്യന്റെ കൗതുകം, പ്രേരണയാണ് ജ്യോതിഷത്തിന്റെ സ്വീകാര്യതയുടെ അടിത്തറ. മറുനാട്ടിലും ജ്യോതിഷം മനുഷ്യ സ്വീകാര്യമായിരുന്നു. ബി.സി. ഇരുന്നൂറിൽ ജീവിച്ചിരുന്ന ടോളമിയുടെ കാലം മുതൽ പാശ്ചാത്യനാട്ടിൽ ജ്യോതിഷം സ്വീകാര്യമായിരുന്നു. പരസ്പരം സാഹോദര്യ സ്വഭാവമുള്ള ജ്യോതിശ്ശാസ്ത്രവും ജ്യോതിഷവും കൈകോർത്ത് ഏറെക്കാലം മുന്നോട്ടുപോയി എന്നതിന്റെ തെളിവാണ് ആര്യഭടന്റെ ‘ആര്യഭടീയം’. ആര്യഭടൻ ഇതു രണ്ടും തമ്മിലുള്ള സാദൃശ്യത്തെ ഉറപ്പിച്ചെടുക്കാൻ ശ്രദ്ധിച്ച പണ്ഡിതനായിരുന്നു. 

ജ്യോതിഷികളെ അന്ധവിശ്വാസികൾ എന്നു കരുതിക്കൊള്ളട്ടെ. ജ്യോതിഷഫലപ്രവചനം സ്വീകരിക്കാതെയും ഭംഗിയായി ജീവിക്കാം. പക്ഷേ ജ്ഞാനാന്വേഷിയുടെ മനസ്സുള്ളവർക്ക് മനുഷ്യസംസ്കാരത്തോളം ചരിത്രമുള്ള ജ്ഞാനശാഖയെ അറിവിന്റെ കനി എന്ന നിലയിൽ സ്വീകരിക്കാതിരിക്കാൻ കഴിയില്ല. അത്രയ്ക്ക് ഈടും ബലവുമുള്ളതും കാലത്തിനു തകർക്കാൻ കഴിയാത്തതുമാണ് ഈ ജ്ഞാനശാഖയുടെ അടിത്തറ. 

ADVERTISEMENT

ലേഖകൻ

പ്രൊഫ. ദേശികം രഘുനാഥൻ

അഗസ്ത്യർ മഠം

പത്താംകല്ല് ശാസ്താക്ഷേത്രത്തിന് പിന്നില്‍

നെടുമങ്ങാട്, തിരുവനന്തപുരം ജില്ല

കേരളം, Pin: 695541

Phone - 04722813401