ഭവനത്തിൽ പൂജാമുറി സ്ഥാപിക്കുന്ന കാര്യത്തിൽ നിരവധി സംശയങ്ങൾ ഉണ്ടാവാറുണ്ട്. പൂജാമുറി പാടില്ലെന്നു ചിലർ‌ പറയുന്നു. ഉണ്ടെങ്കിൽ തന്നെ വിഗ്രഹങ്ങൾ വയ്ക്കുന്നതു ദോഷമാണെന്നും കരുതുന്നു. ഇതൊരു തെറ്റിദ്ധാരണയാണ്. കുടുംബൈശ്വര്യം നിലനിർത്താൻ ഭവനത്തിന്റെ ഒരു ഭാഗം പൂജാധ്യാന കർമങ്ങൾക്കായി മാറ്റി വയ്ക്കുന്നത്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഭവനത്തിൽ  പൂജാമുറി സ്ഥാപിക്കുന്ന കാര്യത്തിൽ നിരവധി  സംശയങ്ങൾ ഉണ്ടാവാറുണ്ട്. പൂജാമുറി പാടില്ലെന്നു ചിലർ‌ പറയുന്നു. ഉണ്ടെങ്കിൽ തന്നെ വിഗ്രഹങ്ങൾ വയ്ക്കുന്നതു ദോഷമാണെന്നും കരുതുന്നു. ഇതൊരു തെറ്റിദ്ധാരണയാണ്. കുടുംബൈശ്വര്യം നിലനിർത്താൻ ഭവനത്തിന്റെ ഒരു ഭാഗം പൂജാധ്യാന കർമങ്ങൾക്കായി മാറ്റി വയ്ക്കുന്നത് ഉത്തമമാണ് . 

ADVERTISEMENT

വീട്ടിൽ പൂജാമുറിക്ക്‌ എത്രമാത്രം പ്രാധാന്യം ഉണ്ട്?പൂജാമുറി ഉള്ളതുകൊണ്ട് ഒരു ദോഷവുമില്ല, മാത്രമല്ല നല്ലതുമാണ്‌. പൂജാമുറിയിൽ ഫോട്ടോകൾ മാത്രമല്ല, വിഗ്രഹങ്ങളും വയ്ക്കാം. പൂജയും ചെയ്യാം. എന്നാൽ താന്ത്രിക വിധി പ്രകാരം പ്രതിഷ്ഠിച്ച വിഗ്രഹം വയ്ക്കരുതെന്നു മാത്രം. പൂജയും താന്ത്രികവും പഠിച്ച ബ്രാഹ്മണരിൽ‌ ചിലർ‌ വീട്ടിൽ പ്രതിഷ്ഠ ചെയ്തു പൂജിക്കാറുണ്ട്. എന്നാൽ പൂജയും താന്ത്രികവും പഠിക്കാത്ത സാധാരണക്കാർക്ക് പൂജാമുറിയിൽ വച്ചിരിക്കുന്ന വിഗ്രഹങ്ങൾക്കു മുന്നിൽ വിളക്കു കത്തിച്ചു പ്രാർഥിക്കുകയും നാമങ്ങൾ ജപിക്കുകയും  വിശേഷദിവസങ്ങളിൽ മാലകൾ ചാർത്തുകയും ആവാം. 

ADVERTISEMENT

പൂജാമുറി എപ്പോഴും വൃത്തിയായി സൂക്ഷിക്കണം. ഇല്ലെങ്കിൽ വിപരീതമാകും ഫലം .രാവിലെയും സന്ധ്യയ്ക്കും നിലവിളക്കു തെളിയിക്കുന്നത് ഉത്തമമാണ്. തൂക്കുവിളക്കുകൾ പൂജാമുറിയിൽ കത്തിക്കരുത്. അഷ്ടമംഗല്യം (നെല്ല്, അരി, വസ്ത്രം, കത്തിച്ച നിലവിളക്ക്, വാൽക്കണ്ണാടി, കുങ്കുമചെപ്പ് ,കളഭം അല്ലെങ്കിൽ ചന്ദനം,ഗ്രന്ഥം), രാമായണം, മഹാഭാരതം, ഭാഗവതം, ദേവീമാഹാത്മ്യം തുടങ്ങിയ ഗ്രന്ഥങ്ങൾ‌ കാണത്തക്ക രീതിയിൽ പൂജാമുറിയിൽ സൂക്ഷിക്കണം. സ്നാനശേഷം അണിയാനുളള ചന്ദനം, കുങ്കുമം, ഭസ്മം, മഞ്ഞൾ ഇവ ഒരു തട്ടത്തിൽ പൂജാമുറിയിൽ വയ്ക്കാവുന്നതാണ് .ഭഗവൽ ചിത്രങ്ങളും വിഗ്രഹങ്ങളും പൂജാസാമഗ്രികളും അല്ലാതെ മറ്റൊന്നും പൂജാമുറിയിൽ സൂക്ഷിക്കാൻ പാടില്ല. 

ADVERTISEMENT

പുല, വാലായ്മ, ആർത്തവം എന്നീ അശുദ്ധിയുളള സമയങ്ങളിൽ പൂജാമുറിയിൽ പ്രവേശിക്കരുത്. വാൽക്കിണ്ടിയിലെ ജലം, അഗർബത്തിയുടെ ചാരം, വാടിയ പുഷ്പങ്ങൾ എന്നിവ സമയാസമയങ്ങളിൽ മാറ്റുക. കേടുപാടുവന്ന ചിത്രങ്ങളും വിഗ്രഹങ്ങളും പൂജാമുറിയിൽ നിന്ന് ഒഴിവാക്കുക.