ജീവിതരീതി മെച്ചപ്പെടുത്താനും നേട്ടങ്ങൾ കൈവരിക്കാനും സഹായിക്കുന്ന അത്ഭുത ഭാഗ്യശാസ്ത്രമാണ് ഫെങ്ഷൂയി. അയ്യായിരത്തോളം വർഷം പഴക്കമുള്ള ഈ ചൈനീസ് ശാസ്ത്രത്തിൽ മനുഷ്യരാശിയുടെ ജീവന്റെ ശക്തി പ്രയാണം ചെയ്യുന്നത് ജലത്തിലൂടെയും (ഫെങ്) ജീവജാലങ്ങളുടെ ചുറ്റുപാടുകളിലെ ഊർജ്ജത്തിന്റെ വിതരണം കാറ്റ് (ഷൂയി)

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജീവിതരീതി മെച്ചപ്പെടുത്താനും നേട്ടങ്ങൾ കൈവരിക്കാനും സഹായിക്കുന്ന അത്ഭുത ഭാഗ്യശാസ്ത്രമാണ് ഫെങ്ഷൂയി.അയ്യായിരത്തോളം വർഷം പഴക്കമുള്ള ഈ ചൈനീസ് ശാസ്ത്രത്തിൽ മനുഷ്യരാശിയുടെ ജീവന്റെ ശക്തി പ്രയാണം ചെയ്യുന്നത് ജലത്തിലൂടെയും (ഫെങ്) ജീവജാലങ്ങളുടെ ചുറ്റുപാടുകളിലെ ഊർജ്ജത്തിന്റെ വിതരണം കാറ്റ് (ഷൂയി) വഴിയുമാണെന്ന് അനുശാസിക്കുന്നു.

ADVERTISEMENT

ലാഫിങ് ബുദ്ധ , ലക്കി ബാംബൂ എന്നിവ പോലെ ഫെങ് ഷൂയി ശാസ്ത്രശാഖയിൽ പ്രാധാന്യമുള്ളതാണ് ചൈനീസ് നാണയങ്ങൾ. സമ്പത്തിന്റെ ഉറവിടമായാണ് ഇവയെ കരുതിപ്പോരുന്നത് . നാണയത്തിന്റെ പ്രാദാന്യം മനസിലാക്കി ഫെങ് ഷൂയി അനുശാസിക്കുന്ന രീതിയിൽ ഭവനത്തിൽ സൂക്ഷിച്ചാൽ സാമ്പത്തിക ഉന്നതി ഉറപ്പാണ് .

മധ്യത്തിൽ ചതുരസുഷിരമുള്ള ചൈനീസ് നാണയത്തിന്റെ ഇരുവശത്തിനും പ്രത്യേക അർഥമുണ്ട് . നാണയത്തിന്റെ മധ്യഭാഗത്തുള്ള ചതുര സുഷിരം ഭൂമിയുടെ ചാലകശക്തിയെ സൂചിപ്പിക്കുന്നു. നാല് ഭാഗത്തും ചൈനീസ് രൂപങ്ങൾ ആലേഖനം ചെയ്ത വശം "യാങ് " (Yang) എന്നറിയപ്പെടുന്നു .ഊർജസ്വലതയെ സൂചിപ്പിക്കുന്ന ഭാഗവുമാണിത് . നാണയത്തിന്റെ മറുവശത്ത് രണ്ടു ചൈനീസ് രൂപങ്ങൾ ആലേഖനം ചെയ്തിട്ടുണ്ട്. ഈ ഭാഗം "യിൻ" (Yin) എന്ന് അറിയപ്പെടുന്നു. "യാങ് " ഭാഗം മുന്നിൽ വരത്തക്ക രീതിയിലാണ് പൊതുവേ നാണയങ്ങൾ ക്രമീകരിക്കാറ്. യാങ് വശം സൂര്യരശ്മികൾക്കു അഭിമുഖമായി ക്രമീകരിച്ചാൽ ധനാഗമനം സുഗമമാക്കാൻ സാധിക്കും.

ചെമ്പ് , ഓട് , പിച്ചള എന്നെ ലോഹങ്ങളാലുള്ള നാണയങ്ങൾ സമ്പത്ത് വർധനയ്ക്കായി ഉപയോഗിക്കാറുണ്ട്. മൂന്നോ ആറോ ഒൻപതോ നാണയങ്ങളിൽ ചുവന്ന റിബൺ ബന്ധിച്ച് വേണം പണപ്പെട്ടിയിലും ലോക്കറിലും പേഴ്സിലും സൂക്ഷിക്കാവൂ . മൂന്ന് നാണയങ്ങൾ മൂന്ന് സ്വർഗങ്ങളുടെ അഭിവൃദ്ധിയെ പ്രതിനിധാനം ചെയ്യുന്നു. ആറ് നാണയങ്ങൾ സ്വർഗീയ സൗഭാഗ്യത്തേയും, ഒൻപത് നാണയങ്ങൾ പ്രപഞ്ച സൗഭാഗ്യത്തെയും മനുഷ്യനുമായി ബന്ധിപ്പിക്കുന്നു.

കൂടാതെ വിശേഷാവസരങ്ങളിൽ ഈ ഭാഗ്യനാണയങ്ങള്‍ സമ്മാനമായി നല്‍കുന്നവര്‍ക്കും സ്വീകരിക്കുന്നവര്‍ക്കും ഭാഗ്യാനുഭവങ്ങള്‍ നല്‍കുമെന്നാണ് വിശ്വാസം. വെറുതേ നാണയങ്ങള്‍ സൂക്ഷിക്കാതെ ചുവന്ന ചരടില്‍ കോർത്ത് സൂക്ഷിക്കുന്നത് ഫലം ഇരട്ടിപ്പിക്കും .

ബിസിനസ് സ്ഥാപനങ്ങളിൽ ഇവ സ്ഥാപിക്കുന്നതിലൂടെ ഉപഭോക്താക്കളെ ആകർഷിച്ച് ബിസിനസ് അഭിവൃദ്ധിപ്പെടുത്തി ധനികരാക്കുന്ന അമൂല്യമായ ഉത്തേജനശക്തി ഇത്തരം നാണയങ്ങൾക്ക് ഉള്ളതായി ഫെങ്ങ്ഷൂയി പറയുന്നു . പുരാതനമായ യഥാർഥ നാണയങ്ങൾ സ്വന്തമാക്കാൻ കഴിഞ്ഞാൽ കൂടുതൽ ഫലം ലഭിക്കുമെന്ന് പറയപ്പെടുന്നു.