സന്ധ്യയ്ക്കു കുട്ടികൾ നമ:ശിവായ ചൊല്ലുക എന്നത് ആചാരമായിത്തന്നെ പണ്ടൊക്കെ എല്ലാ വീടുകളിലും പാലിച്ചിരുന്നു. 'നമശ്ശിവായ' എന്ന ശിവപഞ്ചാക്ഷരീമന്ത്രം ദിവസവും ചൊല്ലുന്നവർക്കും കേൾക്കുന്നവർക്കും അതിന്റെ ഗുണഫലം ലഭിക്കുമെന്നാണു വിശ്വാസം. സന്ധ്യയ്ക്കു നമ:ശിവായ ജപിച്ചാൽ പഞ്ചപാപങ്ങൾ നശിക്കും എന്നു പുരാണങ്ങളിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സന്ധ്യയ്ക്കു കുട്ടികൾ നമ:ശിവായ ചൊല്ലുക എന്നത് ആചാരമായിത്തന്നെ പണ്ടൊക്കെ എല്ലാ വീടുകളിലും പാലിച്ചിരുന്നു. 'നമശ്ശിവായ' എന്ന ശിവപഞ്ചാക്ഷരീമന്ത്രം ദിവസവും ചൊല്ലുന്നവർക്കും കേൾക്കുന്നവർക്കും അതിന്റെ ഗുണഫലം ലഭിക്കുമെന്നാണു വിശ്വാസം. സന്ധ്യയ്ക്കു നമ:ശിവായ ജപിച്ചാൽ പഞ്ചപാപങ്ങൾ നശിക്കും എന്നു പുരാണങ്ങളിൽ പറയുന്നു. 

ബ്രഹ്മഹത്യ, മദ്യപാനം, മോഷണം, ഗുരുപത്നീഗമനം എന്നിവയും ഇവ ചെയ്യുന്നവരുമായുള്ള സംസർഗവുമാണു പഞ്ചപാപങ്ങളായി പറയപ്പെടുന്നത്. ചെറുപ്പം മുതലേ സന്ധ്യയ്ക്കു നമ:ശിവായ ജപിച്ചാൽ ഇത്തരം പാപകർമങ്ങളിലൊന്നും പെടാതെ ശുദ്ധമനസ്സോടെ ജീവിക്കാമെന്നാണു വിശ്വാസം.

ADVERTISEMENT

പണ്ട്, നമ:ശിവായ ചൊല്ലുന്നതിനൊപ്പം പൊതുവിജ്ഞാനത്തിന്റെയും കണക്കിന്റെയും അടിസ്ഥാനപാഠങ്ങളും ദിവസവും ഉരുവിട്ടു മനസ്സിലുറപ്പിക്കുമായിരുന്നു. ആഴ്ച, നക്ഷത്രം, മാസം തുടങ്ങിയവയുടെ പേരുകളും ഒന്നു മുതൽ പതിനാറു വരെയുള്ള പെരുക്കപ്പട്ടിക പോലും ദിവസവും ചൊല്ലി മനസ്സിലുറപ്പിക്കുന്നതു പൊതുവിജ്ഞാനം നേടുന്നതിന്റെ ഭാഗം കൂടിയായിരുന്നു. അങ്ങനെ, ആത്മീയവും ഭൗതികവുമായ അറിവുകളാണ് സന്ധ്യാനാമജപത്തിലൂടെ പഴമക്കാർ ഇളമുറക്കാർക്കു പകർന്നുനൽകിയത്.