ത്രിമൂർത്തി സാന്നിധ്യം നിറഞ്ഞ വൃക്ഷമാണ് ആൽമരം. വൃക്ഷരാജൻ എന്നറിയപ്പെടുന്ന ആൽമരത്തിന് ഹൈന്ദവവിശ്വാസപ്രകാരം അതീവ പ്രാധാന്യമാണ് നൽകിയിരിക്കുന്നത്.

ത്രിമൂർത്തി സാന്നിധ്യം നിറഞ്ഞ വൃക്ഷമാണ് ആൽമരം. വൃക്ഷരാജൻ എന്നറിയപ്പെടുന്ന ആൽമരത്തിന് ഹൈന്ദവവിശ്വാസപ്രകാരം അതീവ പ്രാധാന്യമാണ് നൽകിയിരിക്കുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ത്രിമൂർത്തി സാന്നിധ്യം നിറഞ്ഞ വൃക്ഷമാണ് ആൽമരം. വൃക്ഷരാജൻ എന്നറിയപ്പെടുന്ന ആൽമരത്തിന് ഹൈന്ദവവിശ്വാസപ്രകാരം അതീവ പ്രാധാന്യമാണ് നൽകിയിരിക്കുന്നത്.ക്ഷേത്ര ദർശനവേളയിൽ ഏഴു തവണ ആൽമരത്തിനു പ്രദക്ഷിണം വയ്ക്കുന്നത് ഉത്തമമാണ്.
ആൽമരച്ചുവട്ടിൽ ബ്രഹ്‌മാവും മധ്യത്തിൽ വിഷ്ണുവും മുകളിൽ ശിവനും വസിക്കുന്നു എന്നാണ് സങ്കൽപം . അതിനാൽ ആൽമരപ്രദക്ഷിണം ചെയ്യുമ്പോൾ ഈ മന്ത്രം ജപിക്കുന്നത് അതീവ ഗുണകരമാണ്.

"മൂലതോ ബ്രഹ്മരൂപായ
മധ്യതോ വിഷ്ണുരൂപിണേ
അഗ്രതശ്ശിവരൂപായ
വൃക്ഷരാജായ തേ നമഃ"
എന്ന മന്ത്രമാണ് ആൽമരം പ്രദക്ഷിണം ചെയ്യുമ്പോൾ ചൊല്ലേണ്ടത്.

ADVERTISEMENT

ശനിദശാകാലം, കണ്ടകശ്ശനി, അഷ്ടമശ്ശനി, ഏഴരശ്ശനി എന്നീ ശനി അനുകൂലമല്ലാത്ത കാലയളവിൽ നിത്യവും ആൽമരപ്രദക്ഷിണം വയ്ക്കുന്നത് ഏറ്റവും ഉത്തമമായ ദോഷപരിഹാരമാണ് . ശനിയാഴ്ച തോറും പ്രദക്ഷിണം വയ്ക്കുന്നതും ഉത്തമം.സാധാരണയായി പ്രഭാതത്തിലാണ് ആൽമരപ്രദക്ഷിണം നടത്തുക, ഉച്ചക്ക് ശേഷം പ്രദക്ഷിണം പതിവില്ല .

ADVERTISEMENT

ശ്രീബുദ്ധന് ബോധോദയം ലഭിച്ചത് ബോധ്ഗയയിലെ ഒരു ആൽമരത്തിന്റെ ചുവട്ടിൽ ധ്യാനനിരതനായിരിക്കവേയായിരുന്നു. അതിനാൽ ആൽമരം ബുദ്ധമതക്കാരും പവിത്രമായി കരുതിപ്പോന്നിരുന്നു. ഓരോ ആൽമരത്തിന്റെയും ചുവട്ടിൽ ഗണപതി ഭഗവൻ കുടികൊള്ളുന്നുവെന്നാണ് വിശ്വാസം.

ആരോഗ്യപരമായും ആൽമരത്തിന് അനേകം ഗുണങ്ങൾ ഉണ്ട്. അന്തരീക്ഷത്തിലെ കാര്‍ബണ്‍ഡൈഓക്‌സൈഡിനെ വലിയ തോതിൽ വലിച്ചെടുക്കുകയും ഓക്‌സിജനെ ധാരാളം പുറത്തു വിടുകയും ചെയ്യുന്ന വൃക്ഷമാണ് ആല്‍മരം .പ്രകൃതിയുടെ 'എയർ കൂളർ' എന്നു പറയാം .അതിനാൽ ആൽച്ചുവട്ടിൽ സൂര്യനമസ്കാരം , ധ്യാനം , മന്ത്രജപം എന്നിവ ശീലമാക്കുന്നത് അത്യുത്തമവുമാണ്.