പകലും രാത്രിയും തുല്യമായിരിക്കുന്ന ദിനമാണ് വിഷുദിനം . പ്രത്യക്ഷദൈവമായ സൂര്യഭഗവാന് പ്രാധാന്യമുള്ള ദിനം . ഗ്രഹാരാജനായ സൂര്യദേവന് മാത്രമല്ല നവഗ്രഹങ്ങൾക്കും പ്രാധന്യമുള്ള ദിനമാണ് വിഷു .കടബാധ്യതകൾ എല്ലാം തീരാൻ വിഷുദിനത്തിൽ നവഗ്രഹ സ്തോത്രം ജപിക്കുന്നത് അത്യുത്തമമാണ്. നവഗ്രഹങ്ങളെ പ്രീതിപ്പെടുത്തിയാൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പകലും രാത്രിയും തുല്യമായിരിക്കുന്ന ദിനമാണ് വിഷുദിനം . പ്രത്യക്ഷദൈവമായ സൂര്യഭഗവാന് പ്രാധാന്യമുള്ള ദിനം . ഗ്രഹരാജനായ സൂര്യദേവന് മാത്രമല്ല നവഗ്രഹങ്ങൾക്കും പ്രാധാന്യമുള്ള ദിനമാണ് വിഷു .കടബാധ്യതകൾ എല്ലാം തീരാൻ വിഷുദിനത്തിൽ നവഗ്രഹ സ്തോത്രം ജപിക്കുന്നത് അത്യുത്തമമാണ്.

ADVERTISEMENT

നവഗ്രഹങ്ങളെ പ്രീതിപ്പെടുത്തിയാൽ ഓരോ വ്യക്തിയുടെ ശരീരത്തിലും ഭവനത്തിലും തൊഴിൽസ്ഥലത്തും ഉള്ള ദോഷഫലങ്ങൾ ശമിപ്പിക്കാൻ കഴിയും. .  നവഗ്രഹപ്രതിഷ്ഠയുള്ള ക്ഷേത്രങ്ങളിൽ ദർശനം നടത്തുന്നതും നവഗ്രഹപൂജ  ഭക്തിപൂർവം  സമർപ്പിക്കുന്നതും ഉത്തമമാണ് . അന്നേദിവസം നവഗ്രഹങ്ങൾക്കു പറഞ്ഞിട്ടുള്ള വസ്തുക്കൾ ദാനം ചെയ്യുന്നതും ഗുണകരമാണ്.

സത്ഗുണങ്ങൾ വര്‍ധിപ്പിക്കാനും ഗ്രഹപ്പിഴാകാലദോഷങ്ങൾ കുറക്കുവാനും നവഗ്രഹസ്തോത്രം ഭക്തിയോടെ ജപിച്ചാൽ മതിയാവും.നവഗ്രഹ സ്തോത്രത്തിന് അതീവ ശക്തിയുണ്ട്. നിത്യേനയുള്ള നവഗ്രഹസ്തോത്ര ജപം കുടുംബൈശ്വര്യം വർധിപ്പിക്കുകയും ആയുരാരോഗ്യസൗഖ്യം ,ധനധാന്യലാഭം,പുത്രകളത്ര ഐശ്വര്യം എന്നിവ പ്രധാനവും ചെയ്യുന്നു. . ദിവസേന കുളിച്ചു ശുദ്ധിയായി ഈ സ്തോത്രം ജപിക്കുന്നത് അത്യുത്തമമാണ്.

ADVERTISEMENT

നവഗ്രഹ സ്തോത്രം

സൂര്യന്‍

ADVERTISEMENT

ജപാകുസുമസങ്കാശം കാശ്യപേയം മഹാദ്യുതിം

തമോരീം സര്‍വ്വപാപഘ്നം പ്രണതോസ്മി ദിവാകരം

ചന്ദ്രന്‍

ദധിശംഖതുഷാരാഭം ക്ഷീരോദാര്‍ണവ സംഭവം

നമാമി ശശിനം സോമം ശംഭോര്‍മ്മകുടഭൂഷണം

ചൊവ്വ ( കുജൻ )

ധരണീഗര്‍ഭസംഭൂതം വിദ്യുത് കാന്തിസമപ്രഭം

കുമാരം ശക്തിഹസ്തം  തം മംഗളം പ്രണമാമ്യഹം

ബുധന്‍

പ്രിയംഗുകലികാശ്യാമം രൂപേണാപ്രതിമം ബുധം

സൗമ്യം സൗമ്യഗുണോപേതം  തം ബുധം പ്രണമാമ്യഹം

വ്യാഴം ( ഗുരു )

ദേവാനാം ച ഋഷീണാം ച ഗുരും കാഞ്ചനസന്നിഭം

ബുദ്ധിഭൂതം ത്രിലോകേശം  തം നമാമി ബൃഹസ്പതിം

ശുക്രന്‍

ഹിമകുന്ദമൃണാലാഭം ദൈത്യാനാം പരമം ഗുരും

സര്‍വ്വശാസ്ത്രപ്രവക്താരം  ഭാര്‍ഗ്ഗവം പ്രണമാമ്യഹം

ശനി

നീലാഞ്ജനസമാഭാസം  രവിപുത്രം യമാഗ്രജം

ഛായാമാര്‍ത്താണ്ഡസംഭൂതം  തം നമാമി ശനൈശ്ചരം

രാഹു

അര്‍ദ്ധകായം മഹാവീര്യം ചന്ദ്രാദിത്യവിമര്‍ദ്ദനം

സിംഹികാഗര്‍ഭസംഭൂതം  തം രാഹും പ്രണമാമ്യഹം

കേതു

പലാശപുഷ്പസങ്കാശം  താരകാഗ്രഹ(കാര)മസ്തകം

രൗദ്രം രൗദ്രാത്മകം ഘോരം തം കേതും പ്രണമാമ്യഹം

നമ: സൂര്യായ സോമായ മംഗളായ ബുധായ ച

ഗുരു ശുക്ര ശനി ഭ്യശ്ച രാഹവേ കേതവ നമ :

ഇതി വ്യാസമുഖോദ്ഗീതം യ: പഠേത് സുസമാഹിത:

ദിവാ വാ യദി വാ രാത്രൗവിഘ്നശാന്തിർഭവിഷ്യതി