വൈശാഖമാസത്തിലെ ശുക്ലപക്ഷ തൃതീയ ആണ് അക്ഷയതൃതീയ . ഈ ദിനം ബലരാമജയന്തിയായും ആചരിക്കപ്പെടുന്നു. അറിഞ്ഞോഅറിയാതെയോ ചെയ്തു പോയ തെറ്റുകൾ ഈ ദിനത്തിൽ ചെയ്യുന്ന സൽക്കർമങ്ങൾ കൊണ്ട് ഇല്ലാതാവും എന്ന പ്രത്യേകതയുമുണ്ട്. ഹൈന്ദവവിശ്വാസപ്രകാരം വളരെയധികം പ്രത്യേകതയുള്ള ദിനമാണ് അക്ഷയതൃതീയ. ഭഗവാൻ ശ്രീകൃഷ്ണൻ കുചേലനെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വൈശാഖമാസത്തിലെ  ശുക്ലപക്ഷ  തൃതീയ ആണ് അക്ഷയതൃതീയ . ഈ ദിനം ബലരാമജയന്തിയായും ആചരിക്കപ്പെടുന്നു. അറിഞ്ഞോഅറിയാതെയോ ചെയ്തു പോയ തെറ്റുകൾ ഈ ദിനത്തിൽ ചെയ്യുന്ന സൽക്കർമങ്ങൾ കൊണ്ട് ഇല്ലാതാവും എന്ന പ്രത്യേകതയുമുണ്ട്.

ഹൈന്ദവവിശ്വാസപ്രകാരം വളരെയധികം പ്രത്യേകതയുള്ള ദിനമാണ് അക്ഷയതൃതീയ. ഭഗവാൻ ശ്രീകൃഷ്ണൻ കുചേലനെ കുബേരനാക്കിയത് ഈ ദിനമാണ്. ഒരു അക്ഷയതൃതീയ ദിവസമാണ് പഞ്ചപാണ്ഡവർക്ക് സൂര്യഭഗവാന്‍ 'അക്ഷയപാത്രം' സമ്മാനിച്ചത്. അക്ഷയം എന്നാൽ ഒരിക്കലും നാശമില്ലാത്തത്, എത്ര എടുത്താലും തീരാത്തത് എന്നെല്ലാമാണ് അർഥം.

ADVERTISEMENT

ശ്രീശങ്കരാചാര്യർ കനകധാരാസ്തോത്രം ചൊല്ലി ലക്ഷ്മീദേവിയെ പ്രസാദിപ്പിച്ച് സ്വർണനെല്ലിക്ക വർഷിച്ച് ഭക്തയുടെ ദാരിദ്ര്യദുഃഖം മാറ്റിയതും ഈ അക്ഷയതൃതീയ ദിനത്തിലാണ്. വ്യാസമഹർഷി മഹാഭാരതം എഴുതിത്തുടങ്ങിയതും ഗണപതി ഇതു പകർത്തി എഴുതിത്തുടങ്ങിയതും ഈ ദിവസമാണ്. ഈ ദിവസം വിഷ്ണു ഭക്തർ ഒരു ദിവസത്തെ വ്രതമെടുത്ത് വിഷ്ണുവിനെയും ലക്ഷ്മീഭഗവതിയെയും പൂജിക്കുന്നു. ഈ പുണ്യദിനത്തിൽ ദാനധർമങ്ങള്‍ നടത്തുന്നതും പുണ്യഗ്രന്ഥങ്ങൾ വായിക്കുന്നതും പൂജ, ജപം മുതലായ സൽക്കർമങ്ങൾ ചെയ്യുന്നതും വളരെ നല്ലതാണ്. 

ADVERTISEMENT

അക്ഷയതൃതീയ ദിവസം ചെയ്യുന്ന സൽക്കർമങ്ങളെല്ലാം അക്ഷയഫലത്തെ പ്രദാനം ചെയ്യുന്നു എന്നു വിഷ്ണുപുരാണത്തിൽ പറയുന്നു. ഈ ദിവസം പുണ്യകര്‍മങ്ങൾ ചെയ്താൽ സർവപാപങ്ങളിൽ നിന്നു മുക്തിയും അക്ഷയപുണ്യവും കീർത്തിയും ധനവരദാനവും ലഭിക്കും.