മംഗല്യഭാഗ്യത്തിനും ദീർഘദാമ്പത്യത്തിനും ചില ക്ഷേത്രസന്നിധിയിൽ പോയി പ്രാർഥിച്ച് വഴിപാടുകൾ സമർപ്പിക്കുന്നത് ഉത്തമമാണ് . അതിൽ പ്രസിദ്ധമായ മൂന്ന് ക്ഷേത്രങ്ങളാണ് കന്യാകുമാരി ദേവീക്ഷേത്രം , തിരുച്ചെന്തൂർ ശ്രീസുബ്രഹ്മണ്യ സ്വാമി ക്ഷേത്രം , ചെങ്ങന്നൂർ ക്ഷേത്രം എന്നിവ. ക്ഷിപ്രപ്രസാദിനിയായ കന്യാകുമാരി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മംഗല്യഭാഗ്യത്തിനും ദീർഘദാമ്പത്യത്തിനും ചില ക്ഷേത്രസന്നിധിയിൽ പോയി പ്രാർഥിച്ച് വഴിപാടുകൾ സമർപ്പിക്കുന്നത് ഉത്തമമാണ് . അതിൽ പ്രസിദ്ധമായ മൂന്ന് ക്ഷേത്രങ്ങളാണ് കന്യാകുമാരി ദേവീക്ഷേത്രം , തിരുച്ചെന്തൂർ ശ്രീസുബ്രഹ്മണ്യ സ്വാമി ക്ഷേത്രം , ചെങ്ങന്നൂർ ക്ഷേത്രം എന്നിവ.

ADVERTISEMENT

ക്ഷിപ്രപ്രസാദിനിയായ കന്യാകുമാരി ദേവി

പരശുരാമനാൽ പ്രതിഷ്‌ഠിതമായ നാല് അംബികാ ക്ഷേത്രങ്ങളിലൊന്നാണ് ഇത് .ഇവിടെ ദേവി ബാലാംബികയായി കുടികൊള്ളുന്നു. ആദിപരാശക്തിയുടെ അവതാരമായ കന്യാകുമാരീദേവിയെ ദർശിച്ച് അവിവാഹിതരായവർ പ്രാർഥിച്ചാൽ  പെട്ടെന്ന് വിവാഹം നടക്കുമെന്നാണ് വിശ്വാസം.

ADVERTISEMENT

എല്ലാമറിയുന്ന തിരുച്ചെന്തൂർ ശ്രീസുബ്രഹ്മണ്യ സ്വാമി

ജാതകദോഷത്താൽ വിവാഹപ്രായം അതിക്രമിച്ചവർക്കും വിവാഹം നടത്താനുള്ള എല്ലാ സൗകര്യങ്ങളുണ്ടായിരുന്നിട്ടും വിവാഹതടസ്സം നേരിടുന്നവർക്കും തങ്ങളുടേതല്ലാത്ത കാരണങ്ങളാൽ വിരഹദാമ്പത്യം അനുഭവിക്കുന്നവർക്കും ആശ്രയകേന്ദ്രമാകുന്ന ദേവസ്ഥാനമാണു തമിഴ്‌നാട്ടിലെ തിരുനെൽവേലി ജില്ലയുടെ സമുദ്രതീരത്തു സ്ഥിതിചെയ്യുന്ന വള്ളീദേവസേനാ സമേതനായ തിരുച്ചെന്തൂർ ശ്രീസുബ്രഹ്മണ്യ സ്വാമിക്ഷേത്രം. നിർമാല്യ ദർശനത്തിശേഷം പാൽ, പനിനീർ, പഞ്ചാമൃതം, വിഭൂതി, നല്ലെണ്ണ, തേൻ, പഴം എന്നീ ദ്രവ്യങ്ങൾ കൊണ്ട് ഭഗവാന് അഭിഷേകം നടത്തുന്നത് ഉത്തമം.

ADVERTISEMENT

ദീർഘമാംഗല്യവും ഐശ്വര്യവും പ്രദാനം ചെയ്യുന്ന ചെങ്ങന്നൂരമ്മ

പരബ്രഹ്മസ്വരൂപനായ മഹാദേവനെ കിഴക്കു ഭാഗത്തേക്കും ആദിപരാശക്തിയായ ശ്രീ പാർവതീദേവിയെ പടിഞ്ഞാറു ഭാഗത്തേക്കും അഭിമുഖമായി ഒരേ ശ്രീകോവിലിൽ അർധനാരീശ്വര സങ്കൽപത്തിൽ പ്രതിഷ്ഠിച്ചിരിക്കുന്ന ക്ഷേത്രമാണ് ചെങ്ങന്നൂർ മഹാദേവക്ഷേത്രം . ചെങ്ങന്നൂരമ്മ രജസ്വലയാകുന്നു എന്ന സങ്കൽപത്തിൽ ദേവിയുടെ തൃപ്പൂത്ത് ആറാട്ട് ഇവിടെ പ്രസിദ്ധമാണ് . വിവാഹതടസ്സം ഒഴിയാനും ദീർഘമംഗല്യത്തിനും ഐശ്വര്യത്തിനും ദേവീദർശനം ഉത്തമമാണ്.   ഉമാമഹേശ്വരപൂജ നടത്തി പ്രാർഥിച്ചാൽ  ഉത്തമദാമ്പത്യം ലഭിക്കുമെന്നാണ് വിശ്വാസം.