നിത്യവും പ്രാർഥിക്കുന്നത് മനുഷ്യമനസ്സിലെ മാലിന്യങ്ങൾ നീക്കി തെളിമയുണ്ടാവാൻ ഉത്തമ മാർഗമാണ്. ശുദ്ധമായ മനസ്സിൽ ശുഭചിന്തകൾ നിറയുകയും ജീവിത പ്രശ്നങ്ങളെ ഒരു പരിധിവരെ എരിച്ചു കളയാനുള്ള ശക്തി സ്വായത്തമാകുകയും ചെയ്യും. ക്ഷേത്രദർശനവും ഭവനത്തിൽ നിലവിളക്ക് കൊളുത്തുന്നതും പ്രാർഥനയുടെ ഭാഗമാണ്. വിളക്ക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നിത്യവും പ്രാർഥിക്കുന്നത് മനുഷ്യമനസ്സിലെ മാലിന്യങ്ങൾ നീക്കി തെളിമയുണ്ടാവാൻ ഉത്തമ മാർഗമാണ്. ശുദ്ധമായ  മനസ്സിൽ ശുഭചിന്തകൾ  നിറയുകയും ജീവിത പ്രശ്നങ്ങളെ ഒരു പരിധിവരെ എരിച്ചു കളയാനുള്ള ശക്തി സ്വായത്തമാകുകയും ചെയ്യും.  ക്ഷേത്രദർശനവും ഭവനത്തിൽ നിലവിളക്ക് കൊളുത്തുന്നതും  പ്രാർഥനയുടെ ഭാഗമാണ്. 

വിളക്ക് തെളിക്കാനുള്ള ദ്രവ്യങ്ങളിൽ ഏറ്റവും പ്രധാനമാണ് നെയ്യ്.  നെയ്‌വിളക്ക് തെളിച്ച് പ്രാർഥിച്ചാൽ അതിവേഗം ഫലപ്രാപ്തി ലഭിക്കുമെന്നാണ് വിശ്വാസം. നെയ്‌വിളക്ക് തെളിക്കുമ്പോൾ അഞ്ചു തിരിയിട്ടു കത്തിക്കുന്നതാണ് ഉത്തമം. ഇങ്ങനെ ദീപം തെളിക്കുന്നതിന് "ഭദ്രദീപം" എന്നാണ് പറയുക. നെയ്യ് ഒഴിച്ച് തെളിക്കുന്നതിനാൽ പഞ്ചമുഖ നെയ്‌വിളക്ക് എന്നും അറിയപ്പെടുന്നു. ഈ അഞ്ചു തിരികൾ ഭഗവാൻ ശിവശങ്കരന്റെ അഞ്ചു മുഖങ്ങളെ പ്രതിനിധാനം ചെയ്യുന്നു എന്നാണ് വിശ്വാസം . 

പഞ്ചമുഖ നെയ്‌വിളക്ക് തെളിക്കുന്നത് ഇങ്ങനെ 

ഈരണ്ട് തിരികൾ കൈകൂപ്പുന്ന വിധത്തിൽ മഹാദിക്കുകളായ കിഴക്ക് , തെക്ക് , പടിഞ്ഞാറ് , വടക്ക് ദിശകളിൽ തിരിയിടുക . അഞ്ചാമത്തെ തിരി കൈകൂപ്പുകുന്ന രീതിയിൽ ഈശാനകോണായ വടക്ക് കിഴക്കോട്ട് അഭിമുഖമായി ഇടുക .  വിളക്ക് തെളിക്കുമ്പോൾ  ആദ്യം വടക്കുകിഴക്കേ കോണിലെ  തിരി ആദ്യം തെളിക്കണം  ശേഷം  പ്രദക്ഷിണമായി കിഴക്ക്, തെക്ക്, പടിഞ്ഞാറ്, വടക്ക് എന്നീ ക്രമത്തിൽ വിളക്ക് തെളിയിക്കാം. 

എല്ലാമാസത്തിലെയും പൗർണമി , കാർത്തിക ദിനങ്ങളിലും ചൊവ്വാഴ്ചയും വെള്ളിയാഴ്ചയും ഭവനത്തിൽ പഞ്ചമുഖ നെയ്‌വിളക്ക് തെളിച്ച് കുടുംബാംഗങ്ങൾ ഒന്നിച്ചിരുന്നു പ്രാർഥിക്കുന്നത് കുടുംബൈശ്വര്യത്തിനും അതിലൂടെ അഭിവൃദ്ധിക്കും കാരണമാകും. 

ക്ഷേത്രങ്ങളിൽ വിളക്ക് വഴിപാടു സമർപ്പിക്കുമ്പോൾ പഞ്ചമുഖ നെയ്‌വിളക്ക് സമർപ്പിക്കുന്നതാണ് ഏറ്റവും മഹത്വം. ദേവീ സന്നിധിയിൽ വെള്ളിയാഴ്ചയും വിഷ്ണുക്ഷേത്രത്തിൽ വ്യാഴാഴ്ചയും ശിവ ക്ഷേത്രത്തിൽ തിങ്കളാഴ്ചയുമാണ്‌ പഞ്ചമുഖ നെയ്‌വിളക്ക്  സമർപ്പിക്കേണ്ടത്.