പ്രാചീനകാലത്തു ഒരു വ്യക്തിയുടെ ശാരീരികപ്രത്യേകതകൾ മനസിലാക്കി അവരുടെ വർത്തമാന, ഭൂത, ഭാവി കാര്യങ്ങളെ കുറിച്ച് പ്രവചിക്കാൻ ശേഷിയുള്ള ധാരാളം സന്യാസിമാർ ഭാരത്തിലുണ്ടായിരുന്നു. ഈ പ്രവചനങ്ങളെല്ലാം മുഖം, കൈകൾ, ശരീരം തുടങ്ങിയവയുടെ പ്രത്യേകതകളുടെ അടിസ്ഥാനത്തിലായിരുന്നു. ഇപ്രകാരം അംഗലക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ

പ്രാചീനകാലത്തു ഒരു വ്യക്തിയുടെ ശാരീരികപ്രത്യേകതകൾ മനസിലാക്കി അവരുടെ വർത്തമാന, ഭൂത, ഭാവി കാര്യങ്ങളെ കുറിച്ച് പ്രവചിക്കാൻ ശേഷിയുള്ള ധാരാളം സന്യാസിമാർ ഭാരത്തിലുണ്ടായിരുന്നു. ഈ പ്രവചനങ്ങളെല്ലാം മുഖം, കൈകൾ, ശരീരം തുടങ്ങിയവയുടെ പ്രത്യേകതകളുടെ അടിസ്ഥാനത്തിലായിരുന്നു. ഇപ്രകാരം അംഗലക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രാചീനകാലത്തു ഒരു വ്യക്തിയുടെ ശാരീരികപ്രത്യേകതകൾ മനസിലാക്കി അവരുടെ വർത്തമാന, ഭൂത, ഭാവി കാര്യങ്ങളെ കുറിച്ച് പ്രവചിക്കാൻ ശേഷിയുള്ള ധാരാളം സന്യാസിമാർ ഭാരത്തിലുണ്ടായിരുന്നു. ഈ പ്രവചനങ്ങളെല്ലാം മുഖം, കൈകൾ, ശരീരം തുടങ്ങിയവയുടെ പ്രത്യേകതകളുടെ അടിസ്ഥാനത്തിലായിരുന്നു. ഇപ്രകാരം അംഗലക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രാചീനകാലത്തു ഒരു വ്യക്തിയുടെ ശാരീരികപ്രത്യേകതകൾ മനസിലാക്കി അവരുടെ വർത്തമാന, ഭൂത, ഭാവി കാര്യങ്ങളെ കുറിച്ച് പ്രവചിക്കാൻ ശേഷിയുള്ള ധാരാളം സന്യാസിമാർ ഭാരത്തിലുണ്ടായിരുന്നു. ഈ പ്രവചനങ്ങളെല്ലാം മുഖം, കൈകൾ, ശരീരം തുടങ്ങിയവയുടെ പ്രത്യേകതകളുടെ അടിസ്ഥാനത്തിലായിരുന്നു. ഇപ്രകാരം അംഗലക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ ഭൂത, ഭാവി, വർത്തമാന കാര്യങ്ങളെക്കുറിച്ചു  വിവരിക്കുന്ന ശാസ്ത്രമാണ് സാമുദ്രിക ശാസ്ത്രം. സാമുദ്രികശാസ്ത്രത്തിനു നിരവധി ശാഖകളുണ്ട്. അതിൽ മുഖ സാമുദ്രിക ശാസ്ത്രത്തിലാണ് വായ്, പല്ലുകൾ, മോണ തുടങ്ങിയവയെക്കുറിച്ചു പ്രതിപാദിക്കുന്നത്.     

ഒരു വ്യക്തിയുടെ പല്ലുകൾ, നാക്ക്, മോണ ഇവയെല്ലാം ആ വ്യക്തിയുടെ സ്വഭാവവിശേഷങ്ങളുമായും അയാളുടെ വിധിയെക്കുറിച്ചുമെല്ലാം വ്യക്തമായ സൂചനകൾ നൽകുമെന്നാണ് സാമുദ്രികശാസ്ത്രം പറയുന്നത്. പല്ലുകളുടെ എണ്ണം അവയുടെ ആകൃതി, മോണയുടെ വീതി, കട്ടി എന്നിവയെല്ലാം ഒരു വ്യക്തിയുടെ ഭാവിയെക്കുറിച്ചുള്ള സൂചനകൾ സമ്മാനിക്കുന്നവയാണ്. 

ADVERTISEMENT

വരിയും നിരയുമൊത്ത, വിടവുകളില്ലാത്ത മനോഹരമായ ദന്തങ്ങൾ സൗന്ദര്യത്തിനു മാറ്റുകൂട്ടുന്നതിനൊപ്പം സൗഭാഗ്യകരവുമാണെന്നാണ് ലക്ഷണശാസ്ത്രം പറയുന്നത്. തിങ്ങി നിറഞ്ഞതും അതേസമയം തന്നെ ധാരാളം വിടവുകൾ ഉള്ളതുമായ പല്ലുകൾ ജീവിതവിജയത്തിന് തടസ്സമാകുന്നതിനൊപ്പം മികച്ച അവസരങ്ങൾ നഷ്ടപ്പെടുത്തുകയും ചെയ്യും. 

ആരോഗ്യകരമായ പല്ലുകൾ ചെറിയ മഞ്ഞ നിറത്തിലാണ് കാണപ്പെടുക, എന്നാൽ ഇവയുടെ പുറംവശങ്ങൾക്കു  വെള്ളനിറമായിരിക്കും. ഇത്തരത്തിലുള്ള പല്ലുകൾ അനന്തമായ ഭാഗ്യത്തെയാണ് പ്രതിനിധാനം ചെയ്യുന്നത്. വെട്ടിത്തിളങ്ങുന്ന പല്ലുകൾ ജീവിതപ്രയാസങ്ങളും സംഘർഷങ്ങളും അതിനൊപ്പം ദൗർഭാഗ്യത്തെയും സൂചിപ്പിക്കുന്നു. പല്ലുകൾക്കിടയിൽ ഒട്ടും വിടവില്ലാത്തതു അശുഭകരമായാണ് കണക്കാക്കപ്പെടുന്നത്. ഇത്തരക്കാർ വിശ്വസിക്കാൻ കൊള്ളാത്തവരും സമൂഹത്തിനു ദോഷകരമായി പ്രവർത്തിക്കുന്നവരുമായിരിക്കും. 

പ്രായപൂർത്തിയായ ഒരു വ്യക്തിയ്ക്കു 32 പല്ലുകൾ ഉണ്ടായിരിക്കും. 31 - 32 പല്ലുകൾ ഉള്ളവർ സമൂഹത്തിൽ ആദരണീയരും പ്രശസ്തരും ധനവാന്മാരുമായിരിക്കും. 28 മുതൽ 30 പല്ലുകൾ വരെയുള്ളവർ സുഖദുഃഖ സമ്മിശ്ര ജീവിതം നയിക്കുന്നവരായിരിക്കും. ഇവർക്ക് ജീവിതത്തിൽ ഉയർച്ചകൾ ഉണ്ടാകുന്നതുപോലെ തന്നെ താഴ്ചകൾക്കും സാധ്യതയുണ്ട്. ജീവിതത്തിലുടനീളം ആരോഗ്യപ്രശ്‌നങ്ങൾ അഭിമുഖീകരിക്കേണ്ടി വരുന്നവരായിരിക്കും 25 മുതൽ 27 പല്ലുകൾ വരെയുള്ളവർ. കുടുംബത്തിൽ നിന്നും പ്രിയപ്പെട്ടവരിൽ നിന്നും പിരിഞ്ഞുജീവിക്കാനും ഇവർക്കു യോഗമുണ്ട്. പ്രായപൂർത്തിയായ, 25 പല്ലിൽ താഴെയുള്ളവർക്കു എപ്പോഴും ധാരാളം പ്രതിസന്ധികളെ അഭിമുഖീകരിക്കേണ്ടി വരും. ഒച്ചിഴയുന്ന വേഗതയിലായിരിക്കും ഇവർക്കു ജീവിതത്തിൽ വിജയം സാധ്യമാകുക. 

മുകൾനിരയിലെ പല്ലുകളും താഴത്തെ നിരയിലെ പല്ലുകളും തമ്മിൽ ചെറിയ അകലമുള്ള വ്യക്തികൾ സംസാരപ്രിയരായിരിക്കുമെന്നാണ് ലക്ഷണശാസ്ത്രം പറയുന്നത്. ഇരുപല്ലുകൾക്കിടയിൽ അകലം കൂടുതലും അതേസമയം തന്നെ തിളങ്ങുന്ന കണ്ണുകളുള്ളതുമായ വ്യക്തികൾ തങ്ങളുടെ പങ്കാളിയെ വഞ്ചിക്കാൻ സാധ്യതയുണ്ട്. കാര്യങ്ങൾ മറച്ചുപിടിക്കാനുള്ള മിടുക്ക് ഇത്തരക്കാർക്കു കൂടുതലായിരിക്കും അതിനൊപ്പം തന്നെ ഇവർ പിടിക്കപ്പെടാനുള്ള സാധ്യതകളും വിരളമാണ്. 

വീതിയേറിയ, കട്ടിയുള്ള മോണയുള്ള വ്യക്തികൾക്കു അഹംഭാവം കൂടുതലായിരിക്കും. ജീവിതത്തിന്റെ ഭൂരിപക്ഷം സമയത്തും ഇക്കൂട്ടർ ദാരിദ്ര്യത്തിൽ കഴിയാനുമിടയുണ്ട്. പാകത്തിനു വീതിയും, പിങ്ക് നിറത്തോടു കൂടിയുള്ള മോണയുമുള്ള വ്യക്തികൾ മര്യാദയോടെയും കരുണയോടെയും പെരുമാറുന്നവരും മറ്റുള്ളവരെ ശ്രദ്ധാപൂർവം പരിചരിക്കുന്നതിൽ തല്പരരുമായിരിക്കും. ഇത്തരക്കാർക്കു ദീർഘായുസുമുണ്ടായിരിക്കുമെന്നാണ് സാമുദ്രികശാസ്ത്രം പറയുന്നത്. ഇരുണ്ടതും രക്തനിറമുള്ളതുമായ മോണയുള്ള വ്യക്തികൾ ക്ഷിപ്രകോപികളും അക്രമാസക്തരുമായിരിക്കും. മറ്റുള്ളവരെയും അവരുടെ ബുദ്ധിമുട്ടുകളെയും ഒട്ടും മാനിക്കാത്ത ഇക്കൂട്ടർ സ്വാർത്ഥരാകാനുമിടയുണ്ട്. കറുത്ത മോണ ദൗർഭാഗ്യത്തെയാണ് പ്രതിനിധാനം ചെയ്യുന്നത്. ഇത്തരം മോണയുള്ള വ്യക്തികളുടെ ജീവിതം എല്ലായ്‌പ്പോഴും സംഘർഷത്തിലും ദാരിദ്രം നിറഞ്ഞതുമായിരിക്കും.