കോട്ടയം മാങ്ങാനം തേവർകുന്നിൽ പാർവതീസമേതനായി സ്വയംഭൂവായി കുടികൊള്ളുന്ന ശ്രീമഹാദേവന്റെ സന്നിധിയിൽ ശ്രീവിദ്യാ സങ്കൽപ്പത്തിലുള്ള ഭഗവതിക്ക് ഈ കാലഘട്ടത്തിൽ ആദ്യമായി നവാവരണ കീർത്തനാലാപനത്തോടെ, നൃത്തവാദ്യങ്ങൾ പൂജയുടെ ഭാഗമാകുന്ന തരത്തിലുള്ള ആചാര്യ വിധിപ്രകാരമുള്ള ശ്രീചക്രപൂജ ഒക്ടോബർ 13 ന് രാവിലെ മുതൽ രാത്രി

കോട്ടയം മാങ്ങാനം തേവർകുന്നിൽ പാർവതീസമേതനായി സ്വയംഭൂവായി കുടികൊള്ളുന്ന ശ്രീമഹാദേവന്റെ സന്നിധിയിൽ ശ്രീവിദ്യാ സങ്കൽപ്പത്തിലുള്ള ഭഗവതിക്ക് ഈ കാലഘട്ടത്തിൽ ആദ്യമായി നവാവരണ കീർത്തനാലാപനത്തോടെ, നൃത്തവാദ്യങ്ങൾ പൂജയുടെ ഭാഗമാകുന്ന തരത്തിലുള്ള ആചാര്യ വിധിപ്രകാരമുള്ള ശ്രീചക്രപൂജ ഒക്ടോബർ 13 ന് രാവിലെ മുതൽ രാത്രി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയം മാങ്ങാനം തേവർകുന്നിൽ പാർവതീസമേതനായി സ്വയംഭൂവായി കുടികൊള്ളുന്ന ശ്രീമഹാദേവന്റെ സന്നിധിയിൽ ശ്രീവിദ്യാ സങ്കൽപ്പത്തിലുള്ള ഭഗവതിക്ക് ഈ കാലഘട്ടത്തിൽ ആദ്യമായി നവാവരണ കീർത്തനാലാപനത്തോടെ, നൃത്തവാദ്യങ്ങൾ പൂജയുടെ ഭാഗമാകുന്ന തരത്തിലുള്ള ആചാര്യ വിധിപ്രകാരമുള്ള ശ്രീചക്രപൂജ ഒക്ടോബർ 13 ന് രാവിലെ മുതൽ രാത്രി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയം മാങ്ങാനം തേവർകുന്നിൽ പാർവതീസമേതനായി സ്വയംഭൂവായി കുടികൊള്ളുന്ന ശ്രീമഹാദേവന്റെ സന്നിധിയിൽ ശ്രീവിദ്യാ സങ്കൽപ്പത്തിലുള്ള ഭഗവതിക്ക് ഈ കാലഘട്ടത്തിൽ ആദ്യമായി നവാവരണ കീർത്തനാലാപനത്തോടെ, നൃത്തവാദ്യങ്ങൾ പൂജയുടെ ഭാഗമാകുന്ന തരത്തിലുള്ള ആചാര്യ വിധിപ്രകാരമുള്ള ശ്രീചക്രപൂജ ഒക്ടോബർ 13 ന് രാവിലെ മുതൽ രാത്രി വരെ നടത്തുന്നു.

 

ADVERTISEMENT

സൂര്യകാലടിമന ബ്രഹ്മശ്രീ സൂര്യന്‍ സുബ്രഹ്മണ്യൻ ഭട്ടതിരിപ്പാട് മുഖ്യകാർമ്മികനും ക്ഷേത്രം തന്ത്രി പ്ലാപ്പള്ളി ഇല്ലത്ത് ബ്രഹ്മശ്രീ ശങ്കരനാരായണൻ നമ്പൂതിരി, ചെറുവേലിൽ ഇല്ലത്ത് ബ്രഹ്മശ്രീ ലതീഷ് മധുസൂദനൻ നമ്പൂതിരി എന്നിവർ സഹകാർമ്മികരുമാണ്. പൂർവാചാര്യന്മാരുടെ ഉപദേശമനുസരിച്ച് ഭൗതീകജീവിതത്തിലുള്ള നിരവധി ദുഃഖദുരിതങ്ങൾ അനുഭവിക്കുന്ന സാധാരണ മനുഷ്യരായ ഭക്തർക്ക് തേവർകുന്നിൽ കുടികൊള്ളുന്ന പാർവതിസമേതനായ ശ്രീ മഹാദേവൻ കാട്ടിത്തരുന്ന പരിഹാര വഴിയായി ഇതിനെ കാണുന്നു.

 

ഐതിഹ്യം

നൂറ്റാണ്ടുകളുടെ പഴക്കമുള്ള സ്വയംഭൂ ശിവക്ഷേത്രമാണ് മാങ്ങാനം ശിവക്ഷേത്രം. ശ്രീപാർവതി സമേതനായ മഹാദേവനാണ് സങ്കൽപ്പം. ഉപദേവതകളായി, സുബ്രഹ്മണ്യൻ, ഗണപതി, ശ്രീഭഗവതി തുടങ്ങിയ ദേവതകളും ഇവിടെയുണ്ട്. മാങ്ങാനത്തെ ഏറ്റവും ഉയർന്ന കുന്നിൽ ആണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പണ്ട് വടക്കുംനാഥക്ഷേത്രത്തിൽ തിങ്കൾ ഭജനത്തിന് പതിവായി പോകാറുണ്ടായിരുന്ന ഒരു ബ്രാഹ്മണൻ പ്രായാധിക്യം മൂലം അങ്ങോട്ട് എത്താൻ കഴിയാത്ത ബുദ്ധിമുട്ട് അറിയിച്ചപ്പോൾ ഭഗവാൻ അദ്ദേഹത്തോടൊപ്പം മാങ്ങാനത്തേക്ക് പോന്നു എന്നാണ് സങ്കൽപം. തിങ്കള്‍ ഭജനം കഴിഞ്ഞ് മടങ്ങിയ വഴി ഓലക്കുട കുന്നിൽ വച്ച് എടുക്കാതെ പോയി എന്നാണ് പറയപ്പെടുന്നത്. നാളുകൾക്കുശേഷം അവിടെ കൂവ കുത്താൻ പോയ ഉള്ളാട സ്ത്രീ പാരകൊണ്ട് മണ്ണു മാന്തിയപ്പോൾ സ്വയംഭൂവായി മുളച്ചുവച്ച ശിവലിംഗത്തിൽ തട്ടി രക്തസ്രാവം ഉണ്ടായതായി കണ്ടു. പേടിച്ചരണ്ട ഉള്ളാട സ്ത്രീ കൊടൂറാറ്റിൽ ചാടി ആത്മഹത്യ ചെയ്തതായി പറയപ്പെടുന്നു. കേട്ടറിഞ്ഞു ചെന്ന പ്ലാപ്പള്ളി നമ്പൂതിരി ഉടൻ തന്നെ ദേവസാന്നിധ്യം കണ്ടറിഞ്ഞ് ഇല്ലത്ത് ഉണ്ടായിരുന്ന കൊഴുക്കട്ട നിവേദിച്ചു. ഇന്നും കൊഴുക്കട്ട ആണ് ദേവന്റെ ഇഷ്ട നിവേദ്യം. സ്വയംഭൂവായി സാക്ഷാൽ ശ്രീപരമശിവന്റെ അവതാരമായി പാർവതീസമേതനായി മാങ്ങാനത്ത് വിരാജിക്കുന്ന സർവാഭീഷ്ട വരദായകനാണ് തോറുത്തപ്പൻ. ഉള്ളാട സ്ത്രീയെ വിളിപ്പാടകലത്തിൽ പ്രതിഷ്ഠിച്ചിട്ടുണ്ട്. ഉള്ളാട സ്ത്രീയായി വന്നത് ശ്രീപാർവതിയാണെന്നുള്ള വിശ്വാസമുണ്ട്.

ADVERTISEMENT

 

സർവൈശ്വര്യ ലബ്ധിക്കായ് നടത്തുന്ന ശ്രീവിദ്യോപാസന പൂജ, സംഗീതം, വാദ്യം, നൃത്തം എന്നിങ്ങനെ ബഹുമുഖവും സങ്കീർണ്ണവുമായ ആരാധനാക്രമങ്ങളാൽ സമ്പന്നമാണ്. ഇവയിലേതെങ്കിലുമൊക്കെ ഉൾപ്പെടുത്തിയാണ് ക്ഷേത്രങ്ങളിൽ സാധാരണ ശ്രീവിദ്യോപാസന നടത്തിവരുന്നത്.

 

ശ്രീചക്രപൂജയുടെ പ്രാധാന്യം വിധിപൂർവം പ്രാണപ്രതിഷ്ഠ ചെയ്ത ശ്രീചക്രത്തെ ഭക്തി പൂർവം ദർശിച്ചാല്‍ തന്നെ നൂറ് യജ്ഞങ്ങളുടെ ഫലം ലഭിക്കുമെന്ന് തന്ത്രശാസ്ത്രം. മനുഷ്യ ജീവിതത്തെ ഗുണകരമായി സ്വാധീനിക്കാൻ കഴിയുന്ന അനേകം ഘടകങ്ങൾ ശ്രീചക്രത്തിൽ സമഗ്രമായി അടങ്ങിയിരിക്കുന്നു എന്നതുതന്നെ പ്രധാന കാര്യം.

ADVERTISEMENT

 

വിഘ്നേശ്വരന്റെ 51 രൂപങ്ങൾ, നവഗ്രഹങ്ങൾ, അശ്വിനി തുടങ്ങിയ നക്ഷത്രങ്ങള്‍, മനുഷ്യ ശരീരത്തിലെ രക്തം, മാംസം, മജ്ജ തുടങ്ങിയ സപ്തധാതുക്കളുടെ അധിദേവതകൾ ആയ യോഗിനികൾ, മേടം മുതലായ രാശികൾ, 51 ശക്തിപീഠങ്ങൾ എന്നിവയെല്ലാം ലളിതാംബികയിൽ ഉണ്ട്. ശ്രീചക്ര പൂജ ഒന്നുകൊണ്ട് മാത്രം ഇവയെ എല്ലാം പൂജിക്കുന്ന ഫലം അതായത് മഹായാഗസമാനമായ ഫലം ലഭിക്കുകയും ചെയ്യുന്നു. ബ്രഹ്മാവ്, വിഷ്ണു, രുദ്രൻ, ഈശ്വരൻ എന്നിവർ ലളിതാംബികയുടെ മഞ്ചത്തിന്റെ കാലുകളും സദാശിവൻ പലകയും ആണ്. അതിനാൽ ലളിതാംബികയുടെ പാദപൂജ കൊണ്ട് ബ്രഹ്മ – വിഷ്ണു– മഹേശ്വരന്മാരുടെ പൂജാഫലം കൂടി ലഭിക്കുമത്രെ.

 

ത്രിവൃത്തങ്ങൾ ഒരുമിച്ചും അല്ലാതെയും ശ്രീചക്ര നിർമ്മിതികൾ കാണാം. ഒന്നിന് മുകളിൽ ഒന്നായി ഒൻപത് ആവരണങ്ങൾ ആണ് ശ്രീചക്രത്തിന് ഉള്ളത്. ഓരോ ആവരണത്തിനും അതിന്റെ ചക്രേശ്വരിയും ആവരണ ദേവതകളും ഉണ്ട്. വൈലോക്യമോഹന ചക്രം ശ്രീചക്രത്തിന് ഏറ്റവും പുറത്തായി കാണുന്ന 3 തട്ടുള്ള ഭൂപുരം ആണ് ത്രലോകമോഹന ചക്രം. ലോകത്തിന്റെ ദൈനംദിന വ്യാപാരങ്ങളുമായി നേരിട്ട് ഇടപെടുന്ന ചക്രം ആണിത്. ചക്രത്തിന്റെ ഏറ്റവും പുറത്തുള്ള തട്ടിൽ ആണ് അണിമ തുടങ്ങിയ 10 സിദ്ധി ദേവതകൾ ഉള്ളത്. അതിനുള്ളിലെ തട്ടിൽ ലോകവ്യാപാരങ്ങൾ നിയന്ത്രിക്കുന്ന അഷ്ടമാതാക്കളും അതിനും ഉള്ളിൽ ഉള്ള തട്ടിൽ ദശമുദ്രാശക്തികളും വിഹരിക്കുന്നു.

 

സവിശേഷ പൂജകള്‍

ശ്രീചക്രപൂജ (ഒരു ദിവസത്തെ പൂജകൾ)

ഒരുനേരത്തെ പൂജ

ഒരു നേരത്തെ പൂജയിൽ ഒരു പൂജ

സുവാസിനി പൂജ, സുഹാസിനി പൂജ, കുങ്കുമാർച്ചന, ലളിതാ അഷ്ടോത്തരം അർച്ചന, ലളിതാത്രിശതി അർച്ചന, വേദമന്രാർച്ചന, (ശ്രീസൂക്തം, ഭാഗ്യസൂക്തം, മേധാസൂക്തം), അഷ്ടലക്ഷ്മി അർച്ചന, ബാലാപൂജ, നവാവരണപൂജ, സൗന്ദര്യലഹരി അർച്ചന, ദേവീമാഹാത്മ്യം അർച്ചന, അർച്ചന, കാമേശിപൂജ, നെയ്‌വിളക്ക്

 

വിവാഹ തടസം, പൂർവജന്മപാപങ്ങൾ, രോഗദുരിതങ്ങൾ, സന്താനലബ്ധി, വിദ്യയിലൂടെ ഉയർച്ച ഉണ്ടാവുക, കുടുംബത്തിൽ ഐക്യമുണ്ടാവുക, ധന ധാന്യസമൃദ്ധി, സർവവിധ അനുഗ്രഹങ്ങളും ഫലം.