മണ്ണാറശാല നാഗരാജ ക്ഷേത്രത്തിലെ ആയില്യം ഉത്സവത്തിനു മുന്നോടിയായുള്ള കാവിൽ പൂജ ആരംഭിച്ചു. എരിങ്ങാ‌പ്പള്ളി, ആലക്കോട്ട് തുടങ്ങിയ അനുബന്ധ കാവുകളിലാണ് പൂജകൾ ആരംഭിച്ചത്. കാവുമാറ്റം വഴി മണ്ണാറശാലയിലെത്തിയ നാഗങ്ങൾക്കുള്ള പൂജയാണിത്. പുണർതം നാളായ 21ന് പൂജ പൂർത്തിയാകും. ആയില്യം ഉത്സവം 21ന് ആരംഭിക്കും. 23നാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മണ്ണാറശാല നാഗരാജ ക്ഷേത്രത്തിലെ ആയില്യം ഉത്സവത്തിനു മുന്നോടിയായുള്ള കാവിൽ പൂജ ആരംഭിച്ചു. എരിങ്ങാ‌പ്പള്ളി, ആലക്കോട്ട് തുടങ്ങിയ അനുബന്ധ കാവുകളിലാണ് പൂജകൾ ആരംഭിച്ചത്. കാവുമാറ്റം വഴി മണ്ണാറശാലയിലെത്തിയ നാഗങ്ങൾക്കുള്ള പൂജയാണിത്. പുണർതം നാളായ 21ന് പൂജ പൂർത്തിയാകും. ആയില്യം ഉത്സവം 21ന് ആരംഭിക്കും. 23നാണ് ആയില്യം പൂജയും ദർശനവും. 21ന് വൈകിട്ട് 3ന് മണ്ണാറശാല ശ്രീനാഗരാജ പുരസ്കാരസമർപ്പണ സമ്മേളനം, 5ന്  മഹാദീപക്കാഴ്ച, രാത്രി 7.30ന് നടി ദിവ്യാ ഉണ്ണിയുടെ നടനാഞ്ജലി. 

 22ന് രാവിലെ 8ന് ഭക്തിഗാനസുധ, 9.30ന് ഏവൂർ രഘുനാഥൻ നായരുടെ ഓട്ടൻതുള്ളൽ, 9.30ന് ശേഷം നാഗരാജാവിനും സർപ്പയക്ഷിക്കും തിരുവാഭരണം ചാർത്തി ചതുശത നിവേദ്യത്തോടെയുള്ള ഉച്ചപൂജ. 11ന് ഹരിപ്പാട് രവിചന്ദ്രന്റെ സംഗീതസദസ്സ്, മണ്ണാറശാല യുപി സ്കൂളിൽ പ്രസാദമൂട്ട്, 2.30ന് പിന്നണി ഗായിക എച്ച്.കൃതികയുടെ സംഗീതസദസ്സ്, വൈകിട്ട് 4.30ന് ചെറുശേരി കുട്ടൻ മാരാരും സംഘവും നടത്തുന്ന പാണ്ടിമേളം, 5ന്  പൂയംതൊഴൽ, 6.30ന് ടി.എം.കൃഷ്ണയുടെ സംഗീതസദസ്സ്, രാത്രി 9.30ന് കലാമണ്ഡലം ഗോപി മുഖ്യവേഷമിടുന്ന നളചരിതം മൂന്നാം ദിവസം കഥകളി. 

ADVERTISEMENT

23ന് ആയില്യം നാളിൽ രാവിലെ എട്ടിന് വയലിൽ ഫ്യൂഷൻ, 9.30ന് ഭക്തിഗാനലയം,10ന് മഹാപ്രസാദമൂട്ട്, മണ്ണാറശാല കാരണവർ എം.കെ. പരമേശ്വരൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ നാഗരാജാവിനും സർപ്പയക്ഷിക്കും തിരുവാഭരണം ചാർത്തിയുള്ള വിശേഷാൽ പൂജകൾ, തുടർന്ന് വിവിധ മേളവാദ്യങ്ങളോടെ സേവ, 11.30ന് അക്ഷര ശ്ലോകസദസ്സ്. 12.30ന് പി.പി.ചന്ദ്രന്റെ പാഠകം, 1.30ന് കലാമണ്ഡലം രതീഷ് ഭാസും സംഘവും അവതരിപ്പിക്കുന്ന മിഴാവിൽ തായമ്പക, 3ന് ഡോ.പി.പദ്മേഷിന്റെ പുല്ലാംകുഴൽ കച്ചേരി, വൈകിട്ട് 5ന് തിരുവാതിര കളി, 6.30ന് ഋഷിക ദശരഥിന്റെ ഭരതനാട്യം, രാത്രി 8ന് നിരണം രാജന്റെ വിഷ്വൽ കഥാ പ്രസംഗം.