മനസ്സമാധാനത്തോടെ ഉള്ള ജീവിതം ഏതൊരു വ്യക്തിയുടെയും ആഗ്രഹമാണ് . അതിനു പണക്കാരനെന്നോ പാവപ്പെട്ടവനെന്നോ വ്യതാസമില്ല. മനസ്സാണ് എല്ലാം. മനസ്സിനെ നിയന്ത്രിച്ചു ചില ചിട്ടകൾ മുടങ്ങാതെ പാലിച്ചാൽ കുടുംബത്തിൽ ഐശ്വര്യം വർധിക്കുമെന്ന കാര്യത്തിൽ തർക്കമില്ല. ഐശ്വര്യ വർധനയ്ക്ക്പ്രധാനമായും ശ്രദ്ധിക്കേണ്ട മൂന്ന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മനസ്സമാധാനത്തോടെ ഉള്ള ജീവിതം ഏതൊരു വ്യക്തിയുടെയും ആഗ്രഹമാണ് . അതിനു പണക്കാരനെന്നോ പാവപ്പെട്ടവനെന്നോ വ്യതാസമില്ല. മനസ്സാണ് എല്ലാം. മനസ്സിനെ നിയന്ത്രിച്ചു ചില ചിട്ടകൾ മുടങ്ങാതെ പാലിച്ചാൽ കുടുംബത്തിൽ ഐശ്വര്യം വർധിക്കുമെന്ന കാര്യത്തിൽ തർക്കമില്ല. ഐശ്വര്യ വർധനയ്ക്ക് പ്രധാനമായും ശ്രദ്ധിക്കേണ്ട മൂന്ന് കാര്യങ്ങൾ ഇവയാണ്:

ADVERTISEMENT

1. ഐശ്വര്യത്തിന്റെ പ്രതീകമാണ്  നിലവിളക്ക്. വീടും പരിസരവും തൂത്തുവാരി തളിച്ച് ശുദ്ധിയാക്കിയ  ശേഷം മുടങ്ങാതെ രാവിലെയും വൈകുന്നേരവും ചിട്ടയോടെ നിലവിളക്ക് തെളിക്കണം . കാർത്തിക , ദീപാവലി , പൗർണമി തുടങ്ങിയ വിശേഷദിനങ്ങളിൽ നിലവിളക്കിനൊപ്പം ചിരാതുകൾ തെളിയിക്കുന്നത് അത്യുത്തമം. ദീപം തെളിച്ചാൽ മാത്രം പോരാ ഭക്തിയോടെ ഈശ്വര നാമം ജപിക്കുകയും വേണം. 

കുടുംബസമേതം നടത്തുന്ന നാമജപത്തിന് ഫലസിദ്ധിയേറെയാണ്. കൂടാതെ സന്ധ്യയ്ക്ക് അഷ്ടഗന്ധം , ദശാംഗം ,   ചന്ദനത്തിരി  എന്നിവയിലേതെങ്കിലും പുകയ്ക്കുന്നത് ഭവനത്തിൽ അനുകൂല തരംഗം വർധിപ്പിക്കും.

2. മാസത്തിലൊരിക്കലോ ആഴ്ചയിലൊരിക്കലോ കുടുംബസമേതം ക്ഷേത്രദർശനം നടത്തുക.  ദർശനശേഷം മറ്റു ഗൃഹങ്ങളിൽ കയറാതെ സ്വഗൃഹത്തിൽ തന്നെ തിരിച്ചെത്തുന്നതാണ് ഉത്തമം.  കുടുംബവീട്ടിൽ കയറുന്നതിൽ തെറ്റില്ല. ദർശനശേഷം സ്വഗൃഹത്തിൽ എത്തുന്നതിലൂടെ ആ ഐശ്വര്യം കുടുംബത്തിൽ  നിലനിൽക്കുമെന്നാണ്  വിശ്വാസം.

3. ലളിതജീവിതം , വരുമാനത്തിന് അനുസരിച്ച് ദാനധർമങ്ങൾ പ്രധാനമായും അന്നദാനം, അകാരണമായ ദേഷ്യം കുറച്ച് സൗമ്യതയോടെ  കുടുംബ കലഹങ്ങൾ ഒഴിവാക്കുക എന്നിവയെല്ലാം ജീവിതത്തിൽ പ്രാവർത്തികമാക്കാൻ ശ്രമിക്കുക.