എന്താണോ ചന്ദ്രനെക്കുറിച്ച് ആധുനിക ശാസ്‌ത്രലോകം തിരയുന്നത്, അത്തരം പല കാര്യങ്ങളെക്കുറിച്ചും എത്രയോ വർഷം മുൻപു തന്നെ ഭാരതീയ ശാസ്‌ത്രങ്ങളിലും പുരാണങ്ങളിലും സൂചിപ്പിച്ചിട്ടുണ്ട് എന്നുള്ളത് ഭാരതീയരെ സംബന്ധിച്ച് അഭിമാനിക്കാവുന്നതാണ്. ചന്ദ്രനെക്കുറിച്ചു പല പര്യവേക്ഷണങ്ങളും എല്ലാ കാലത്തും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എന്താണോ ചന്ദ്രനെക്കുറിച്ച് ആധുനിക ശാസ്‌ത്രലോകം തിരയുന്നത്, അത്തരം  പല കാര്യങ്ങളെക്കുറിച്ചും എത്രയോ വർഷം മുൻപു തന്നെ ഭാരതീയ ശാസ്‌ത്രങ്ങളിലും പുരാണങ്ങളിലും സൂചിപ്പിച്ചിട്ടുണ്ട് എന്നുള്ളത് ഭാരതീയരെ സംബന്ധിച്ച് അഭിമാനിക്കാവുന്നതാണ്. ചന്ദ്രനെക്കുറിച്ചു പല പര്യവേക്ഷണങ്ങളും എല്ലാ കാലത്തും നടന്നിട്ടുണ്ട്. 

ചന്ദ്രനെക്കുറിച്ചുള്ള പഴയ പല നിരീക്ഷണങ്ങളും നവീന ശാസ്‌ത്രത്തിന്റെ അന്വേഷണത്തിലും ശരിയാണെന്നറിയുന്നത് അഭിമാനകരമാണ്. ചന്ദ്രനിൽ ജലമുണ്ടെന്ന് ഇന്ന് അംഗീകരിക്കപ്പെട്ടിട്ടുണ്ട്. പഴയ ഋഷീശ്വരന്മാരും ഇതു മനസ്സിലാക്കിയിരുന്നു.

ADVERTISEMENT

അമരകോശത്തിൽ ചന്ദ്രന് ഇരുപത് പര്യായങ്ങൾ കൊടുത്തിട്ടുള്ളതിൽ ഹിമാംശുഃ, ഇന്ദുഃ, അബ്‌ജഃ, സുധാംശുഃ എന്നീ വാക്കുകൾ ജലസൂചകങ്ങളാണ്. ശീതരശ്‌മിഃ എന്ന വാക്കും ജലവാചിയാണല്ലോ, ജലത്തെ ചിന്തിക്കേണ്ടത് ചന്ദ്രനെ കൊണ്ടാണെന്നും പ്രമാണമുണ്ട്. 

വഹ്‌ന്യബ്വഗ്നിജകേശവേന്ദ്രശചികാഃ

സൂര്യാദിനാഥാഃ ക്രമാൽ (വരാഹമിഹിര ഹോരാ)

ADVERTISEMENT

ചന്ദ്രൻ ജ്യോതിഷത്തിൽ ഫലപ്രവചനത്തിന് വളരെ പ്രധാനപ്പെട്ട ഉപാധിയാണ്. ചന്ദ്രനെ ആരൂഢമായിത്തന്നെ കണക്കാക്കുന്നു. ചന്ദ്രനെ മുൻനിർത്തി ഫലപ്രവചനം നടത്തി വരുന്നുണ്ട്.

സൂര്യൻ, ചന്ദ്രൻ, ചൊവ്വ, ബുധൻ, വ്യാഴം, ശുക്രൻ, ശനി എന്നീ ഗ്രഹങ്ങളെക്കൊണ്ടു യഥാക്രമം അഗ്നി, ജലം, സുബ്രഹ്മണ്യൻ, വിഷ്‌ണു, ഇന്ദ്രൻ, ശചി, ബ്രഹ്മാവ് എന്നിവയെ ചിന്തിക്കണം. പല പ്രകരണങ്ങളിലും ഇത്തരം സൂചനകളുണ്ട്. 

ചന്ദ്രന്റെ സ്വക്ഷേത്രം കർക്കടകമാണ്. അതു ജലരാശിയാണെന്ന് എല്ലാ ജ്യോതിഷ ഗ്രന്ഥങ്ങളിലും പറഞ്ഞിട്ടുണ്ട്. 

ADVERTISEMENT

പ്രശ്‌നമാർഗ്ഗം പറയുന്നു-

ദേവാംഗനാവാസതടാകരമ്യം

ജലാന്തികം കർക്കടകസ്യ രാശേഃ

മഹാപണ്‌ഡിതനായ കൈക്കുളങ്ങര രാമവാര്യർ ഗാർഗ്ഗി വാക്യം ഉദ്ധരിച്ച് ഹോരാ വ്യാഖ്യാനത്തിൽ സ്ഥാപിക്കുന്നു.

ചതുർത്ഥേ കർക്കടോ മീനോ മകരാർധം ച പശ്‌ചിമം

ഭവന്തി ബലിനോ നിത്യമേതേ ഹി ജലരാശയഃ

ഈ രാശികളെല്ലാം ജലരാശികളാണ് എന്നാണല്ലോ താൽപര്യം.

സ്കന്ദഹോരയിൽ കർക്കടകം രാശിയെപ്പറ്റി ജലേ ചരതി എന്നും വരുണം സതൗതി എന്നും പറയുന്നത് ശ്രദ്ധേയമാണ്. ദശാദ്ധ്യായിയിൽ (ഹോരാവ്യാഖ്യാനം തന്നെ) ജലമയേ ചന്ദ്രമസി എന്ന വാക്യവും ഇക്കാര്യം തന്നെ സൂചിപ്പിക്കുന്നു. സലിലമയേ ശശിനി എന്ന സംഹിതാ വാക്യവും ഓർക്കാവുന്നതാണ്.

ചന്ദ്രനിലെ ജല സാന്നിധ്യം പ്രാചീന ചിന്തകളും നവീന ശാസ്‌ത്ര നിരീക്ഷണങ്ങളും അംഗീകരിക്കുന്നു എന്നത് ശ്രദ്ധേയമാണ്. പരീക്ഷണങ്ങൾ തുടരുമ്പോൾ മറ്റു ചില കാര്യങ്ങളിലും സമാനത കണ്ടെ ത്തിയേക്കാം. എല്ലാ കാഴ്‌ചകളും ഉൾക്കൊള്ളുന്ന സത്യാന്വേഷണമാണ് കാലം ആവശ്യപ്പെടുന്നത്. ഒന്നിനെയും നിരാകരിക്കേണ്ടതില്ല. ശുക്രനും ജലബന്ധമുള്ളതായി ജ്യോതിഷം പറയുന്നു. ആ കാഴ്‌ചപ്പാടും പുതിയ പരീക്ഷണങ്ങളിലൂടെ സ്ഥിരീകരിക്കപ്പെട്ടേക്കാം.

ശ്രീമദ് ഭാഗവതത്തിൽ സൗരയൂഥത്തിലെ എല്ലാ ഗ്രഹങ്ങളുടെയും ഗതിവിഗതികൾ, ചലനരീതി, സവിശേഷതകൾ എന്നിവ സവിസ്തരം പ്രതിപാദിച്ചിട്ടുണ്ട്. പഞ്ചമ സ്കന്ധത്തിന്റെ ഇരുപത്തിരണ്ടാം അധ്യായത്തിൽ ഏവം ചന്ദ്രമാ അർക്കഗഭസ്തിഭ്യ... എന്നാരംഭിക്കുന്ന ഭാഗം മഹാകവി അക്കിത്തം ഇപ്രകാരം തർജ്ജമ ചെയ്‌തിരിക്കുന്നു:

പതിനാറു കലകളോടു കൂടിയ ചന്ദ്രരൂപനായ ഭഗവാൻ മനോമയനും ഭൂതമയനും അമൃതമയനുമാണ്. ദേവന്മാർ, പിതൃക്കൾ, മനുഷ്യർ, ഭൂതങ്ങൾ, പശുക്കൾ, പക്ഷികൾ, സർപ്പങ്ങൾ, വൃക്ഷലതാദികൾ ഇങ്ങനെ സർവത്തിന്റെയും പ്രാണനെ തൃപ്‌തിപ്പെടുത്തുന്നതിനാൽ ഭഗവാൻ സർവമയനുമാണ്. ഇങ്ങനെ മഹാത്മാക്കൾ ചന്ദ്രനെപ്പറ്റി പറഞ്ഞിരിക്കുന്നു. അമൃതമയനും സർവമയനുമായ ചന്ദ്രൻ ജീവന ഹേതുവാണെന്നു ഭാഗവതം പറയുന്നു.