കന്യാകുമാരി ദേവീ ക്ഷേത്രത്തിലും തിരുച്ചെന്തൂർ മുരുക ക്ഷേത്രത്തിലും തമിഴകത്തെ ലേഡി സൂപ്പർസ്റ്റാർ നയൻതാരയും കാമുകനും സംവിധായകനുമായ വിഘ്നേശ് ശിവയും ദർശനം നടത്തുന്ന ചിത്രം സോഷ്യൽ മീഡിയയിൽ വൈറൽ. ‘മൂക്കുത്തി അമ്മൻ’ എന്ന സിനിമയുടെ ചിത്രീകരണത്തിനു മുൻപ് തമിഴ്‌നാട്ടിലെ പ്രസിദ്ധ ക്ഷേത്രങ്ങളിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കന്യാകുമാരി ദേവീ ക്ഷേത്രത്തിലും തിരുച്ചെന്തൂർ മുരുക  ക്ഷേത്രത്തിലും തമിഴകത്തെ  ലേഡി സൂപ്പർസ്റ്റാർ നയൻതാരയും  കാമുകനും സംവിധായകനുമായ വിഘ്‌നേഷ് ശിവയും ദർശനം നടത്തുന്ന  ചിത്രം സോഷ്യൽ മീഡിയയിൽ വൈറൽ. ‘മൂക്കുത്തി അമ്മൻ’ എന്ന സിനിമയുടെ ചിത്രീകരണത്തിനു മുൻപ് തമിഴ്‌നാട്ടിലെ പ്രസിദ്ധ ക്ഷേത്രങ്ങളിൽ പ്രിയപ്പെട്ടവനൊപ്പം ദർശനം നടത്താൻ എത്തിയതാണ് നയൻതാര. 

ADVERTISEMENT

മംഗല്യഭാഗ്യത്തിനും ദീർഘദാമ്പത്യത്തിനുമായി വഴിപാടു സമർപ്പിക്കുന്ന തമിഴ്‌നാട്ടിലെ  രണ്ടു പ്രസിദ്ധമായ  ക്ഷേത്രങ്ങളാണ് കന്യാകുമാരി ദേവീക്ഷേത്രവും തിരുച്ചെന്തൂർ ശ്രീസുബ്രഹ്മണ്യ സ്വാമി ക്ഷേത്രവും

ADVERTISEMENT

ആദിപരാശക്തിയുടെ അവതാരമാണ് കന്യാകുമാരി ദേവി  എന്നാണ് ഐതീഹ്യം. പരശുരാമനാൽ പ്രതിഷ്‌ഠിതമായ നാല് അംബികാ ക്ഷേത്രങ്ങളിലൊന്നാണ് ഇത് .ഇവിടെ ദേവി ബാലാംബികയായി കുടികൊള്ളുന്നു. അമ്പത്തൊന്നു ശക്തീ പീഠങ്ങളിൽ ഒന്നായ കന്യാകുമാരി ദേവിയോട്  അവിവാഹിതരായവർ പ്രാർഥിച്ചാൽ  പെട്ടെന്ന് വിവാഹം നടക്കുമെന്നാണ് വിശ്വാസം. ചുവന്ന സാരിയും നെയ്യ് വിളക്കുമാണ് ദേവിക്കുള്ള പ്രധാന വഴിപാട്.

ADVERTISEMENT

വിവാഹപ്രായം അതിക്രമിച്ചവർക്കും വിവാഹം നടത്താനുള്ള എല്ലാ സൗകര്യങ്ങളുണ്ടായിരുന്നിട്ടും വിവാഹതടസ്സം നേരിടുന്നവർക്കും തങ്ങളുടേതല്ലാത്ത കാരണങ്ങളാൽ വിരഹദാമ്പത്യം അനുഭവിക്കുന്നവർക്കും ആശ്രയകേന്ദ്രമാകുന്ന ദേവസ്ഥാനമാണു തമിഴ്‌നാട്ടിലെ തിരുനെൽവേലി ജില്ലയുടെ സമുദ്രതീരത്തു സ്ഥിതിചെയ്യുന്ന വള്ളീദേവസേനാ സമേതനായ തിരുച്ചെന്തൂർ ശ്രീസുബ്രഹ്മണ്യ സ്വാമിക്ഷേത്രം. നിർമാല്യ ദർശനത്തിശേഷം പാൽ, പനിനീർ, പഞ്ചാമൃതം, വിഭൂതി, നല്ലെണ്ണ, തേൻ, പഴം എന്നീ ദ്രവ്യങ്ങൾ കൊണ്ട് ഭഗവാന് അഭിഷേകം നടത്തുന്നത് ഉത്തമം.

English Summery : Nayanthara and Vignesh Offer Prayers at Kanyakumari and Tiruchendur Temple