ഹൈന്ദവ വിശ്വാസ പ്രകാരം ഏറെ പ്രാധാന്യമുള്ള ദിനമാണ് വസന്തപഞ്ചമി. മാഘമാസത്തിലെ കറുത്ത വാവിന് ശേഷം അഞ്ചാം നാൾ ആൾ ആണ് വസന്തപഞ്ചമിയായി ആഘോഷിക്കുന്നത്‌. വസന്തത്തിനു ആരംഭം കുറിക്കുന്ന ദിനം എന്ന് കരുതപ്പെടുന്നു എങ്കിലും സരസ്വതി ദേവിക്ക് ഏറെ പ്രാധാന്യം നൽകുന്ന ഒരു ദിനമായാണ് വസന്തപഞ്ചമി ആകർഷിക്കപ്പെടുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഹൈന്ദവ വിശ്വാസ പ്രകാരം ഏറെ പ്രാധാന്യമുള്ള ദിനമാണ് വസന്തപഞ്ചമി. മാഘമാസത്തിലെ കറുത്ത വാവിന് ശേഷം അഞ്ചാം നാൾ ആൾ ആണ് വസന്തപഞ്ചമിയായി ആഘോഷിക്കുന്നത്‌. വസന്തത്തിന് ആരംഭം കുറിക്കുന്ന ദിനം എന്ന് കരുതപ്പെടുന്നു എങ്കിലും സരസ്വതി ദേവിക്ക് ഏറെ പ്രാധാന്യം നൽകുന്ന ഒരു ദിനമായാണ് വസന്തപഞ്ചമി ആകർഷിക്കപ്പെടുന്നത്. കേരളത്തിൽ നവരാത്രിക്ക് വിദ്യാരംഭം കുറിക്കുന്നതിന് സമാനമായി വടക്കേ ഇന്ത്യൻ രാജ്യങ്ങളിൽ ഇതിൽ ചില കാര്യങ്ങൾക്ക് തുടക്കം കുറിക്കാൻ ഏറ്റവും നല്ല ദിനമായി വസന്തപഞ്ചമി കണക്കാക്കുന്നു.  ജനുവരി 29  നു രാവിലെ ആരംഭിക്കുന്ന പഞ്ചമി അവസാനിക്കുന്നത് ജനുവരി 30  നു ഉച്ചകഴിഞ്ഞാണ്‌. അതിനാൽ വസന്ത പഞ്ചമി അഥവാ ശ്രീ പഞ്ചമി ജനുവരി 30  വ്യാഴാഴ്ച അനുഷ്ഠിക്കുന്നു

ADVERTISEMENT

വിദ്യയുടെയും ജ്ഞാനത്തെയും പ്രതീകമായ സരസ്വതീദേവി മാഘമാസത്തിലെ പഞ്ചമി നാളിൽ അവതരിച്ചു എന്നാണ് വിശ്വാസം. സകല ഐശ്വര്യത്തെയും സൂചിപ്പിക്കുന്നതിനാൽ ശ്രീ പഞ്ചമി എന്നും ഈ ദിനം അറിയപ്പെടുന്നു. ഇന്നേ ദിവസം സരസ്വതീദേവിയെ പൂജിക്കുന്നത് ഏറെ ഐശ്വര്യപ്രദമാണ്. വടക്കേ ഇന്ത്യൻ രാജ്യങ്ങളിൽ വസന്ത പഞ്ചമി ദിനത്തിൽ ദേവിക്ക് ഐശ്വര്യത്തിന്റെ പ്രതീകമായ മഞ്ഞനിറത്തിലുള്ള പൂക്കളും വസ്ത്രങ്ങളും മധുരപലഹാരങ്ങളും സമർപ്പിക്കുന്നതാണ് രീതി. ഹോളി ആഘോഷത്തിന് തുടക്കം കുറിക്കുന്നതും ഈ സമയമാണ്. വസന്തപഞ്ചമി ദിനത്തിൽ സരസ്വതി ക്ഷേത്രങ്ങളിൽ ദർശനം നടത്തുന്നതും സരസ്വതി സ്തോത്രങ്ങൾ ഉരുവിടുന്നതും ഏറെ ഉത്തമമായി കരുതപ്പെടുന്നു. 

വിദ്യാദായകയായ ദേവിക്ക് മുന്നിൽ പഠനോപകരണങ്ങൾ വച്ച് പൂജിക്കുന്നതും അന്നേദിവസം പതിവാണ്. വസന്തപഞ്ചമി ദിനത്തിൽ സരസ്വതിയെ ഉപാസിക്കുന്നവർ പുനർജന്മത്തിൽ മഹാപണ്ഡിതനായി ഭവിക്കുമെന്നും വിശ്വാസമുണ്ട്. 

ADVERTISEMENT

പ്രണാമ മന്ത്രം 

"ഓം സരസ്വതി മഹാഭാഗേ 

വിദ്യേ കമല ലോചനേ 

ADVERTISEMENT

വിശ്വരൂപേ വിശാലാക്ഷി 

വിദ്യാം ദേഹി നമോസ്തുതേ"

വസന്ത പഞ്ചമി ദിവസം ഈ മന്ത്രം ചൊല്ലുന്നത് സരസ്വതീദേവിയെ പ്രീതിപ്പെടുത്താൻ അത്യുത്തമമാണ്. 

English Summery :  Importance of Vasantha Panchami 2020