ഭവനത്തിലെ ഐശ്വര്യം വീട്ടിൽ താമസിക്കുന്നവരുടെ കൈകളിൽ ആണ്. ആഗ്രഹിച്ചു കിട്ടിയതിനാലും വൈകാരികമായ അടുപ്പമുള്ളതിനാലും ചില വസ്തുക്കൾ എത്രമോശം ആണേലും ഉപേക്ഷിക്കാൻ മടിക്കുന്നവരാണ് നമ്മൾ. ഇങ്ങനെ കൂട്ടിവയ്ക്കുന്നവ നമ്മളിൽ വിപരീത ഊർജം നിറയ്ക്കുമെന്നു എത്രപേർക്ക് അറിയാം. പണ്ടുകാലങ്ങളിൽ ഇതുപോലുള്ള വസ്തുക്കൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഭവനത്തിലെ ഐശ്വര്യം വീട്ടിൽ താമസിക്കുന്നവരുടെ കൈകളിൽ ആണ്. ആഗ്രഹിച്ചു കിട്ടിയതിനാലും വൈകാരികമായ അടുപ്പമുള്ളതിനാലും ചില വസ്തുക്കൾ എത്രമോശം ആണേലും ഉപേക്ഷിക്കാൻ മടിക്കുന്നവരാണ് നമ്മൾ. ഇങ്ങനെ കൂട്ടിവയ്ക്കുന്നവ  നമ്മളിൽ വിപരീത ഊർജം നിറയ്ക്കുമെന്നു എത്രപേർക്ക് അറിയാം. 

പണ്ടുകാലങ്ങളിൽ ഇതുപോലുള്ള വസ്തുക്കൾ സൂക്ഷിക്കാൻ ഭവനത്തിൽ നിന്ന് അല്പം മാറി ഒരപ്പെര , ചായ്പ്പ് , ചാവടി  എന്നിങ്ങനെ പേരിൽ പ്രത്യേക മുറിയുണ്ടാരുന്നു. അത്രേം ദീർഘ വീക്ഷണത്തോടെയാണ് നമ്മുടെ പൂർവികർ വാസസ്ഥലം ഒരുക്കിയിരുന്നത്. ഇന്ന് കാലം മാറി അതിനനുസരിച്ചു സമാധാന അന്തരീക്ഷവും നഷ്ടമായി തുടങ്ങി.

ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ നമുക്ക് ഭവനത്തിൽ അനുകൂല തരംഗം നിറയ്ക്കാവുന്നതേ ഉള്ളൂ.

കേടായ ക്ലോക്ക് ഭിത്തിയിൽ തൂക്കിയിടുകയോ ഭവനത്തിൽ സൂക്ഷിക്കുകയോ അരുത്. അതുപോലെ പൊട്ടിയ കണ്ണട , വാച്ച്  എന്നിവ ഉപേക്ഷിക്കാൻ മടിക്കരുത്.

കേടായ ഇലക്ട്രിക് ഉപകരണങ്ങളും ഒഴിവാക്കുക. മുഷിഞ്ഞ വസ്ത്രങ്ങൾ , പാത്രങ്ങൾ എന്നിവ  കൂട്ടിയിടാതിരിക്കുക. അന്നന്ന് വൃത്തിയാക്കുവാൻ ശ്രമിക്കുക.

പൊട്ടിയ കണ്ണാടി, വിഗ്രഹങ്ങൾ, പാത്രങ്ങൾ  മറ്റും ഒരിക്കലും വച്ചുകൊണ്ടിരിക്കരുത്.  മഷി തീർന്ന ബോൾപേനകളും ഉപേക്ഷിക്കുക.

ചോർച്ചയുള്ള പൈപ്പ് , കേടായ ബൾബ് എന്നിവ യഥാസമയം നീക്കം ചെയ്യുക.

 ചൂൽ , മുറം , ചവിട്ടി , തോർത്ത് , കത്തി ഇവ പുതിയത് വാങ്ങിയാലും പഴേത് ഉപേക്ഷിക്കാൻ മടിക്കുന്നവരുണ്ട് . ആ പ്രവണതയും മാറ്റണം

ഒരു വർഷമോ അതിലധികമോ ആയി ഉപയോഗിക്കാത്ത വസ്തുക്കൾ ഒഴിവാക്കുക .പഴയ പട്ടുസാരികൾ  ഇടയ്ക്കു  വെയിലത്തിട്ട് മടക്കി വയ്ക്കുക. ഒരിക്കലും ഉപയോഗിക്കാത്ത വസ്ത്രങ്ങൾ  ഉപേക്ഷിക്കുന്നതാണ് നല്ലത്‌.

ചുരുക്കി പറഞ്ഞാൽ അവശ്യസാധനങ്ങൾ ഉൾക്കൊള്ളുന്നതാവണം വീട് . അല്ലാതെ ആഡംബരം കാണിക്കാൻ വേണ്ടി സാധനങ്ങൾ കുത്തിനിറയ്ക്കാനുള്ളതല്ല  നമ്മുടെ വാസസ്ഥലം.

ADVERTISEMENT

English Summery : Things to Avoid in Home As per Vasthu