ശ്രീ മഹാവിഷ്ണുവിന് ഏറ്റവും വിശേഷപ്പെട്ട മാസമാണ് വൈശാഖമാസം. മാധവന് പ്രിയങ്കരമായതിനാല്‍ മാധവ മാസം എന്നും അറിയപ്പെടുന്നു. ഈ മാസം മുഴുവൻ ഭഗവാൻ ലക്ഷ്മീ ദേവീയൊടൊപ്പം ഭൂമിയിൽ സന്നിഹിതനായിരിക്കുമെന്നാണ് വിശ്വാസം. വൈശാഖമാഹാത്മ്യത്തെപറ്റി സ്കന്ദപുരാണം, പത്മപുരാണം എന്നിവയിൽ വിശദമായി പ്രതിപാദിക്കുന്നുണ്ട്.ഈ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ശ്രീ മഹാവിഷ്ണുവിന് ഏറ്റവും വിശേഷപ്പെട്ട  മാസമാണ് വൈശാഖമാസം. മാധവന് പ്രിയങ്കരമായതിനാല്‍ മാധവ മാസം എന്നും അറിയപ്പെടുന്നു. ഈ മാസം മുഴുവൻ ഭഗവാൻ ലക്ഷ്മീ ദേവീയൊടൊപ്പം ഭൂമിയിൽ സന്നിഹിതനായിരിക്കുമെന്നാണ് 

വിശ്വാസം. വൈശാഖമാഹാത്മ്യത്തെപറ്റി സ്കന്ദപുരാണം, പത്മപുരാണം എന്നിവയിൽ  വിശദമായി പ്രതിപാദിക്കുന്നുണ്ട്. ശകവർഷ രീതിയനുസരിച്ച് ഈ വർഷം ഏപ്രിൽ 21  മുതൽ  മെയ് 21 വരെയാണ് വൈശാഖ പുണ്യകാലം . 

ADVERTISEMENT

ദാനധര്‍മ്മങ്ങള്‍ക്ക് പ്രധാനപ്പെട്ടകാലമാണ് വൈശാഖമാസം. ഈ കാലത്ത്‌ നടത്തുന്ന എല്ലാ പുണ്യകർമ്മങ്ങൾക്കും പതിന്മടങ്ങ്‌ ഫലം ലഭിക്കും. ഭഗവാന്‍റെ നരസിംഹാവതാരം, പരശുരാമാവതാരം, ബലരാമാവതാരം. എന്നീ മൂന്ന് അവതാരങ്ങള്‍ നടന്നത് വൈശാഖത്തിലാണെന്നതും  ഈ മാസത്തിന്റെ മാഹാത്മ്യം എടുത്തുകാട്ടുന്നു.  അതില്‍ പരശുരാമാവതാരവും ബലരാമാവതാരവും അക്ഷതൃതീയദിനത്തിലും നരംസിംഹാവതാരം വെളുത്ത ചതുര്‍ദ്ദശിയ്ക്കും   നടന്നതായാണ് പുരാണങ്ങളിൽ പറയുന്നത് . 

വ്രതാനുഷ്ഠാനത്തോടെ വിഷ്ണുഭജനത്തിന് ഏറ്റവും  യോജിച്ചകാലമാണിത്. പ്രഭാതത്തിലും സന്ധ്യയ്ക്കും നിലവിളക്കു കൊളുത്തി വിഷ്ണുനാമം ജപിക്കുക.   വിഷ്ണു സഹസ്രനാമം  , അഷ്ടാക്ഷരീ മന്ത്രം ( ഓം നമോ നാരായണായ )  ,  ദ്വാദശാക്ഷരീ മന്ത്രം (ഓം നമോ ഭഗവതേ വാസുദേവായ) ,ഭാഗവത പാരായണം എന്നിവ മാധവമാസക്കാലത്ത് അഭീഷ്ടസിദ്ധി നൽകും  .  വൈശാഖമാസം മുഴുവന്‍ വ്രതം നോറ്റു ഭഗവാനെ ധ്യാനിക്കുന്നതു ഉത്തമമാണ്.  

ADVERTISEMENT

വൈശാഖമാസത്തിലുടനീളം "കലിദോഷനിവാരണ മന്ത്രം"  ഒൻപതു തവണ ജപിച്ചാല്‍ മാലിന്യങ്ങള്‍ അകന്ന്‌ മനസ്സ്‌ സൂര്യനെപ്പോലെ തെളിവുറ്റതാകും. 108 തവണ ജപിക്കുന്നത് ശ്രേഷ്ഠമാണ് . കലിയുഗത്തിലെ ഏറ്റവും ശക്തിയേറിയ നാമമാണിത്   

കലിദോഷനിവാരണ മന്ത്രം

ADVERTISEMENT

"ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ 

ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ"