സത്യ യുഗത്തിൽ മനുഷ്യന്റെ മനസ്സ് വളരെ പരിശുദ്ധമായതിനാൽ ധ്യാനമാണ് വിധിച്ചിരുന്നത്. അന്ന് എല്ലാവർക്കും ധ്യാനം ചെയ്യാൻ സാധിച്ചിരുന്നു. ത്രേതായുഗത്തിൽ ജനങ്ങളെല്ലാം രജപ്രധാനികളായിരുന്നതിനാൽ യജ്ഞങ്ങളായിരുന്നു വിധി. ദ്വാപരയുഗം സഗുണാരാധനക്ക് പ്രാധാന്യമുള്ള കാലമാണ്. ഭഗവത് ലീലകളെ കീർത്തിച്ചുകൊണ്ട്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സത്യ യുഗത്തിൽ മനുഷ്യന്റെ മനസ്സ് വളരെ പരിശുദ്ധമായതിനാൽ ധ്യാനമാണ് വിധിച്ചിരുന്നത്. അന്ന് എല്ലാവർക്കും ധ്യാനം ചെയ്യാൻ സാധിച്ചിരുന്നു. ത്രേതായുഗത്തിൽ ജനങ്ങളെല്ലാം രജപ്രധാനികളായിരുന്നതിനാൽ യജ്ഞങ്ങളായിരുന്നു വിധി. ദ്വാപരയുഗം സഗുണാരാധനക്ക് പ്രാധാന്യമുള്ള കാലമാണ്. ഭഗവത് ലീലകളെ കീർത്തിച്ചുകൊണ്ട് ഭക്തിയോടുകൂടിയ ആരാധന ആത്മസുലഭമായിരുന്നു. അക്കാലത്ത് കലിയുഗത്തിൽ ജനങ്ങൾക്ക് മനഃശുദ്ധി വളരെ കുറവായിരിക്കും. ധ്യാനമോ യാഗാദി ധർമ്മങ്ങളോ സാധ്യമായിരിക്കില്ല. അതിനാൽ നാമസങ്കീർത്തനങ്ങളാണ് കലിയുഗത്തിലെ മുഖ്യ സാധനയായി വിധിയ്ക്കപ്പെട്ടിരിക്കുന്നത്. ഹരിനാമസ്മരണ മതി കലിയുഗത്തിൽ മുക്തി ലഭിക്കാൻ. 

ADVERTISEMENT

സംസാര സാഗരത്തിന്റെ മറുകര കടക്കാൻ ഉത്തമവും സുരക്ഷിതവുമായ നൗകയാണ് ഹരിനാമം. ഭഗവത് നാമം ഉച്ചരിക്കാത്ത നാവ് നാവല്ല. ഭഗവത് നാമമില്ലെങ്കിൽ സായൂജ്യമില്ല. രാമനാമം വേദസാരമാണ്. ഭക്തിയോടുകൂടി രാമനാമോപാസന ചെയ്യുക. നിങ്ങൾക്ക് സച്ചിദാനന്ദാനുഭൂതിയെ പ്രാപിയ്ക്കാം. രാമനാമം അതിനുള്ള മാർഗ്ഗം തെളിയിക്കും. അതിനാൽ ‘രാമ രാമ’ എന്ന് ജപിക്കുക. 

രാമനാമം ജപിക്കുന്നവന് വ്യസനമില്ല. നാമസ്മരണ കൊണ്ട് മുക്തരായവരാണ് പ്രഹ്ലാദൻ, ധ്രുവൻ, സൗകൻ തുടങ്ങിയവരെല്ലാം. 

മഹാപാപികൾ കൂടി നാമസ്മരണകൊണ്ട് മുക്തരാകുന്നു. നാമജപം മനസ്സിലെ മലിനതകളെ അകറ്റി ആനന്ദാനുഭൂതിയിലെത്തിക്കുന്നു. സർവരോഗ സിദ്ധൗഷധമാണ് ഭഗവന്നാമം. ഒന്നാന്തരം രസായനവും ആസവവുമാണ്. 

ADVERTISEMENT

ലേഖകൻ 

ഒ.കെ. പ്രമോദ്പണിക്കർ  

പെരിങ്ങോട്, കൂറ്റനാട് വഴി, പാലക്കാട് ജില്ല 

ADVERTISEMENT

Ph: 9846309646 

Whatsapp: 8547019646

English Summary : Significance of Rama Nama