വീടെന്നാൽ ഒരു തണലാണ് . കുറച്ചു കാര്യങ്ങൾ ശ്രദ്ധിച്ചാൽ ആ തണലിനെ നമുക്ക് പോസിറ്റീവ് എനർജിയുടെ ഉറവിടമാക്കാം . പുതിയതായി വീട് നിർമിക്കുമ്പോൾ ഈ കാര്യങ്ങൾ മനസ്സിൽ വെച്ച് പ്ലാൻ ചെയ്‌തോളൂ പ്രധാന വാതിൽ: പ്രധാന വാതിൽ തുറന്നാൽ അവിടെ നിന്ന് നേർരേഖയിൽ തടസ്സമായി ഭിത്തികളോ തൂണുകളോ വീട്ടുപകരണങ്ങളോ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വീടെന്നാൽ ഒരു തണലാണ് . കുറച്ചു കാര്യങ്ങൾ ശ്രദ്ധിച്ചാൽ ആ തണലിനെ നമുക്ക് പോസിറ്റീവ് എനർജിയുടെ ഉറവിടമാക്കാം . പുതിയതായി വീട് നിർമിക്കുമ്പോൾ ഈ കാര്യങ്ങൾ മനസ്സിൽ വെച്ച് പ്ലാൻ ചെയ്‌തോളൂ

ADVERTISEMENT

പ്രധാന വാതിൽ: 

പ്രധാന വാതിൽ തുറന്നാൽ അവിടെ നിന്ന് നേർരേഖയിൽ തടസ്സമായി ഭിത്തികളോ തൂണുകളോ വീട്ടുപകരണങ്ങളോ ക്രമീകരിക്കാതെയിരിക്കുക. ലളിതമായി പറഞ്ഞാൽ കാറ്റിന് കയറി ഇറങ്ങി പോകുവാനുള്ള വിധത്തിൽ വഴി ഒരുക്കുക

ജനലും വാതിലും : 

ADVERTISEMENT

ഓരോ നിലയിലെയും ജനലുകളുടെയും വാതിലുകളുടെയും ആകെ എണ്ണം , ഇരട്ടസംഖ്യ ആയിരിക്കണം. അത് പോലെ തന്നെ ഈ സംഖ്യ പൂജ്യത്തിൽ അവസാനിക്കുകയും ചെയ്യരുത്.  ഉദാഹരണമായി 10 , 20 , 30 എന്നിങ്ങനെ. വാതിലുകളെല്ലാം അകത്തേക്ക് തുറക്കുന്ന രീതിയിൽ ആവണം .

സൗജന്യമായി എന്നും ലഭിക്കുന്ന ഊർജം: 

ADVERTISEMENT

ഉദയസൂര്യന്റെ കിരണങ്ങൾ വീടിനുള്ളിൽ എത്തുന്ന രീതിയിലാണ്  വാതിലുകളുടെയും ജനാലകളുടെയും  സ്ഥാനം  പ്ലാൻ ചെയ്യേണ്ടത് . പ്രഭാതത്തിൽ കഴിവതും എല്ലാ വാതിലുകളും ജനലുകളും തുറന്നിടാൻ ശ്രമിക്കുക . സൂര്യനെക്കാൾ നല്ലൊരു ഊർജ  ദാതാവ് ഇല്ലന്നറിയുക .

ഇൻഡോർ പ്ലാന്റ്സ് :

 കണ്ണുകൾക്കും അന്തരീക്ഷത്തിനും പുതുമ   തരുവാൻ  ഇതിനെക്കാൾ നല്ല മറ്റൊരു വഴി ഇല്ല. മുള്ളുകൾ ഉള്ളതും തണ്ടുകളിൽ പാലുള്ളതമായ ചെടികൾ ഒഴിവാക്കുക. ഇന്റീരിയർ ഡിസൈൻ  ചെയ്യുമ്പോൾ ഇതിനുള്ള ഇടം ആദ്യമേ തീരുമാനിക്കുന്നതാണ് നല്ലത്.

വിശാലത : 

ഏറ്റവും പ്രധാനവും വീട് നിർമിക്കുമ്പോൾ ശ്രദ്ധിക്കേണ്ടതുമായ ഒരു കാര്യം. പൊതുവായ ഇടങ്ങൾക്കു ആവശ്യത്തിന് വിശാലത  നൽകി നിർമിക്കണം  . ഉദാഹരണമായി  ഫാമിലി ലിവിങ് , ഡൈനിങ്ങ് ഏരിയ , അടുക്കള. ഇനിയിപ്പോ സ്ഥലപരിമിതി മൂലം ഇവ ഒന്നും അത്ര വിശാലമായി പണിയുവാൻ സാധിച്ചില്ലെങ്കിൽ പോലും അവിടെ ഇടുവാനുള്ള  ഫർണിച്ചർ    തിരഞ്ഞെടുക്കുമ്പോൾ ഒതുക്കം ഉള്ളത് വാങ്ങുക

കാറ്റും വെളിച്ചവും : 

നാച്ചുറൽ ലൈറ്റിങ് ആണ് പുത്തൻവീടുകളുടെ ട്രെൻഡ് . ആവശ്യത്തിന് കാറ്റും വെളിച്ചവും  കിട്ടുന്ന വീടുകൾക്ക് പ്രകൃതി തന്നെ പോസിറ്റീവ് എനർജി ആവശ്യത്തിലേറെ തരും . ഇതിനായി നടുമുറ്റം , പർഗോള എന്നിവ   ക്രമീകരിക്കാവുന്നതാണ് .

English Summary : Vastu for Positive Energy at Home