കുറെക്കാലം മുമ്പ്, പരിചയക്കാരനായ ഒരാൾ ഹോസ്പിറ്റലിലാണ് എന്നറിഞ്ഞ് കാണാൻ പോയി. അവിടെ എത്തിയപ്പോൾ കണ്ടത് അയാളുടെ വലതുകാൽ മുട്ടിനു താഴെ വച്ച് മുറിച്ചു മാറ്റിയിരിക്കുന്നു. പ്രമേഹരോഗത്തിന്റെ തീവ്രത അന്നാണു നേരിൽ കണ്ടത്. സാന്ത്വന വാക്കുകൾക്ക് പ്രസക്തിയില്ലായിരുന്നെങ്കിലും അറിയാവുന്ന വാക്കുകളിലൂടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുറെക്കാലം മുമ്പ്, പരിചയക്കാരനായ ഒരാൾ ഹോസ്പിറ്റലിലാണ് എന്നറിഞ്ഞ് കാണാൻ പോയി. അവിടെ എത്തിയപ്പോൾ കണ്ടത് അയാളുടെ വലതുകാൽ മുട്ടിനു താഴെ വച്ച് മുറിച്ചു മാറ്റിയിരിക്കുന്നു. പ്രമേഹരോഗത്തിന്റെ തീവ്രത അന്നാണു നേരിൽ കണ്ടത്. സാന്ത്വന വാക്കുകൾക്ക് പ്രസക്തിയില്ലായിരുന്നെങ്കിലും അറിയാവുന്ന വാക്കുകളിലൂടെ ആശ്വസിപ്പിക്കുവാനുള്ള ശ്രമം നടത്തികൊണ്ടിരുന്നു. പക്ഷേ സൗമ്യനായി അദ്ദേഹം പറഞ്ഞു: ഈ കാൽ മുറിച്ചു മാറ്റേണ്ടി വരുമെന്ന് വർഷങ്ങൾക്കു മുമ്പേ എനിക്കറിയാമായിരുന്നു. 

ഞാൻ ചോദിച്ചു: എങ്ങനെ? 

ADVERTISEMENT

അയാൾ ഈറനണിഞ്ഞ കണ്ണുകളോടെ ഗദ്ഗദകണ്ഠനായി പറഞ്ഞു: വിദ്യാഭ്യാസം കഴിഞ്ഞ് ജോലിയൊന്നും കിട്ടാതെ മദ്യപാനവും ചീത്ത കൂട്ടുകെട്ടുമായി അലഞ്ഞു നടന്ന ഒരു കാലം എനിക്കുണ്ടായിരുന്നു. രാത്രിയിൽ വൈകിയാണ് വീട്ടിലെത്തുന്നത്. പതിവുപോലെയുള്ള അമ്മയുടെ ഉപദേശത്തിന്റെ മൂർധന്യാവസ്ഥയിൽ ഒരു ദിവസം ഞാൻ അമ്മയെ ചവിട്ടി. ചവിട്ടു കൊണ്ട് അമ്മ തെറിച്ചു വീണു. പിറ്റേന്നു രാവിലെ ബോധം വന്നപ്പോൾ എനിക്ക് അമ്മയോടു മാപ്പു പറയണമെന്ന് തോന്നി. എന്തുകൊണ്ടോ പറഞ്ഞില്ല. അമ്മ പഴയതുപോലെ പെരുമാറി. പിന്നിട് ഞാൻ അന്യനാട്ടിലേക്കു ജോലി തേടി പോയി. വർഷങ്ങൾ അവിടെ കഴിഞ്ഞു. ഇടയ്ക്ക് നാട്ടിലും. ഇന്ന് അമ്മ ജീവിച്ചിരിപ്പില്ല. കാൽനൂറ്റാണ്ടിനു മുമ്പ് നടന്ന ആ സംഭവം ഇന്നും ഓർമയിലുണ്ട്. ആ കാലാണ് ഇത്. വലതുകാൽ മുട്ടിൽ കൈവച്ചു കൊണ്ട് നിസ്സംഗനായി അയാൾ പറഞ്ഞു: ഇപ്പോൾ എനിക്ക് സമാധാനമായി. ഇന്നലെ ഞാൻ സുഖമായുറങ്ങി.

'ജനനീ ജന്മഭൂമിശ്ച 

സ്വർഗാദപി ഗരിയസീ'

അമ്മയെയും പിറന്ന നാടിനെയും സ്വർഗത്തെക്കാൾ ഞാൻ വിലമതിക്കുന്നു– ശ്രീരാമൻ ലക്ഷ്മണനോട് ഇപ്രകാരം പറയുന്നുണ്ട്.

ADVERTISEMENT

പ്രായമേറിയ അമ്മമാരെ നട തള്ളുന്നവരും വൃദ്ധസദനങ്ങളിൽ എത്തിക്കുന്നവരും മാതൃവിദ്വേഷം വച്ചുപുലർത്തുന്നവരും കുറവല്ല. ജീവിതത്തിന്റെ ഗതി മാറാൻ ഒരു നിമിഷം മതി. മാതൃവിദ്വേഷം വരുത്തിവയ്ക്കുന്ന വിനകൾ പലതും ജീവിതകാലമത്രയും നമ്മെ വിടാതെ പിന്തുടർന്നു കൊണ്ടിരിക്കും. മാതൃവിദ്വേഷത്തിന്റെ വിത്തുകൾ വിതയ്ക്കുന്ന ജ്യോതിഷപരമായ സൂചനകളിലേക്ക് ഒന്നു നോക്കാം.

മാതൃകാരകൻ ചന്ദ്രനും മാതൃഭാവം നാലാം ഭാവവുമാണ്. ലഗ്നാധിപതിക്ക് നാല്, പതിനൊന്ന് ഭാവാധിപതികൾ ശത്രുക്കളാവുക. നാലാം ഭാവാധിപതിക്ക് പാപയോഗ ദൃഷ്ടികൾ വരിക. നാലാം ഭാവാധിപതി ലഗ്നാധിപതിയുടെ ആറിലോ ലഗ്നാൽ ആറിലോ വരിക.ചന്ദ്രൻ ഗുളികനുമായി യോഗം ചെയ്തു നില്ക്കുക. ഗ്രഹനിലയിൽ ഇപ്രകാരം സൂചനകൾ ഉള്ളവർ ശ്രദ്ധിക്കേണ്ടതാണ്. മാതാവിന് അഹിതമായ പ്രവൃത്തികൾ ചെയ്യാതിരിക്കുക. മാതാവിനു മനഃപ്രയാസമുണ്ടാകുന്ന കാര്യങ്ങൾ ചെയ്താൽ മാതൃശാപം അനുഭവപ്പെടാം. മാതൃശാപം പ്രശ്നത്തിലൂടെ കണ്ടെത്താൻ കഴിയും.

ADVERTISEMENT

മാതാപിതാക്കൾക്ക് സ്നേഹം പകർന്നു കൊടുക്കാനോ അവരോടൊപ്പം അല്പസമയമെങ്കിലും കഴിച്ച് കൂട്ടുവാനോ സമയമുണ്ടെങ്കിൽ പോലും പലരും ചെയ്യാറില്ല. സ്നേഹിക്കുകയും സ്നേഹിക്കപ്പെടുകയും ചെയ്യുമ്പോഴാണ് ജീവിതത്തിൽ കൂടുതൽ ശാന്തിയും സമാധാനവും സന്തോഷവും അനുഭവപ്പെടുന്നത്. മാതൃവിദ്വേഷികളായി മാറുമ്പോൾ സർവനാശത്തിലേക്കാണ് എത്തിപ്പെടുന്നതെന്ന കാര്യം വിസ്മരിക്കാതിരിക്കുക.

മാതൃദേവോ ഭവഃ

ലേഖകൻ 

ശ്രീകുമാർ പെരിനാട്

കൃഷ്ണ കൃപ

മണ്ണറക്കോണം

വട്ടിയൂർക്കാവ് പി.ഒ.

തിരുവനന്തപുരം. 13.

മൊബൈൽ 90375203 25

Email:Sreekumar perinad@gmail.com

English Summary : Significance of Mathru Devo Bhava