കലിയുഗത്തിൽ മോക്ഷപ്രാപ്തിക്കുള്ള മാർഗങ്ങളാണ് മന്ത്ര നാമ ജപങ്ങൾ . പണ്ടുകാലങ്ങളിൽ സന്ധ്യയ്ക്കു നിലവിളക്കിനു മുന്നിലിരുന്നുള്ള നാമ സങ്കീർത്തന ജപം പതിവായിരുന്നു. മനസ്സിലെ മാലിന്യങ്ങൾ നീക്കി തെളിമയുള്ളതാവാൻ ഈ നാമജപങ്ങൾ സഹായിക്കും എന്നാണ് വിശ്വാസം. ഭഗവാൻ വിഷ്ണുവിന്റെ ദശാവതാരങ്ങളെ പ്രകീർത്തിച്ചുകൊണ്ടുള്ള

കലിയുഗത്തിൽ മോക്ഷപ്രാപ്തിക്കുള്ള മാർഗങ്ങളാണ് മന്ത്ര നാമ ജപങ്ങൾ . പണ്ടുകാലങ്ങളിൽ സന്ധ്യയ്ക്കു നിലവിളക്കിനു മുന്നിലിരുന്നുള്ള നാമ സങ്കീർത്തന ജപം പതിവായിരുന്നു. മനസ്സിലെ മാലിന്യങ്ങൾ നീക്കി തെളിമയുള്ളതാവാൻ ഈ നാമജപങ്ങൾ സഹായിക്കും എന്നാണ് വിശ്വാസം. ഭഗവാൻ വിഷ്ണുവിന്റെ ദശാവതാരങ്ങളെ പ്രകീർത്തിച്ചുകൊണ്ടുള്ള

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കലിയുഗത്തിൽ മോക്ഷപ്രാപ്തിക്കുള്ള മാർഗങ്ങളാണ് മന്ത്ര നാമ ജപങ്ങൾ . പണ്ടുകാലങ്ങളിൽ സന്ധ്യയ്ക്കു നിലവിളക്കിനു മുന്നിലിരുന്നുള്ള നാമ സങ്കീർത്തന ജപം പതിവായിരുന്നു. മനസ്സിലെ മാലിന്യങ്ങൾ നീക്കി തെളിമയുള്ളതാവാൻ ഈ നാമജപങ്ങൾ സഹായിക്കും എന്നാണ് വിശ്വാസം. ഭഗവാൻ വിഷ്ണുവിന്റെ ദശാവതാരങ്ങളെ പ്രകീർത്തിച്ചുകൊണ്ടുള്ള

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കലിയുഗത്തിൽ മോക്ഷപ്രാപ്തിക്കുള്ള മാർഗങ്ങളാണ് മന്ത്ര നാമ ജപങ്ങൾ . പണ്ടുകാലങ്ങളിൽ സന്ധ്യയ്ക്കു നിലവിളക്കിനു മുന്നിലിരുന്നുള്ള നാമ സങ്കീർത്തന ജപം പതിവായിരുന്നു. മനസ്സിലെ മാലിന്യങ്ങൾ നീക്കി തെളിമയുള്ളതാവാൻ ഈ നാമജപങ്ങൾ സഹായിക്കും എന്നാണ് വിശ്വാസം.

ഭഗവാൻ വിഷ്ണുവിന്റെ ദശാവതാരങ്ങളെ പ്രകീർത്തിച്ചുകൊണ്ടുള്ള അവതാരകീർത്തനം സന്ധ്യാനാമങ്ങളിൽ പ്രധാനമാണ്. ഭഗവാന്റെ മത്സ്യാവതാരത്തിൽ തുടങ്ങി വിശ്വരൂപദർശനം വരെ ഈ കീർത്തനത്തിൽ വർണിക്കുന്നു. ഗുരുവായൂരപ്പനെ ഭജിച്ചുകൊണ്ടാണ് വരികൾ അവസാനിക്കുന്നത്. ഭഗവാന്റെ ഓരോ അവതാരത്തിനും ഓരോ ലക്ഷ്യം ഉണ്ട്. ഓരോ അവതാരത്തിന്റെയും പ്രാധാന്യം മനസ്സിലാക്കി ഈ കീർത്തനം നിത്യവും ജപിക്കുന്നത് ദുരിതങ്ങൾ നീങ്ങി  സർവൈശ്വര്യത്തിനു കാരണമാകും എന്നാണ് വിശ്വാസം .

ADVERTISEMENT

 

മത്സ്യാവതാരം 

 

ഭഗവാന്റെ പത്ത് അവതാരങ്ങളിൽ ആദ്യത്തേതാണ് മത്സ്യാവതാരം.    ബ്രഹ്‌മാവിൽ  നിന്ന്   വേദങ്ങളെ അപഹരിച്ച ഹയഗ്രീവൻ എന്ന അസുരനെ വധിച്ച് വേദങ്ങളെ  വീണ്ടെടുക്കുവാനും പ്രളയത്തിൽ അകപ്പെട്ട ഭൂമിയെ സംരക്ഷിക്കുവാനും വേണ്ടിയാണ്  ഭഗവാൻ  മത്സ്യരൂപം കൈക്കൊണ്ടത്. 

ADVERTISEMENT

 

കൂർമാവതാരം 

 

പാലാഴി മഥന സമയത്ത് സമുദ്രത്തിലാണ്ടുപോയ മന്ദരപർവതത്തെ പൂർവസ്ഥിതിയിൽ എത്തിച്ചു മഥനം പൂർത്തീകരിക്കാനായാണ്  ഭഗവാൻ  ആമയായി അവതരിച്ചത്.  നന്മ – തിന്മകൾ വിവേചിക്കപ്പെട്ടത് പാലാഴിമഥനത്തിലൂടെയാണെന്നാണ് വിശ്വാസം.

ADVERTISEMENT

 

വരാഹാവതാരം 

 

അസുരനായ ഹിരണ്യാക്ഷനെ വധിക്കുവാനും ഭൂമിയെ വീണ്ടെടുക്കാനുമാണ് ഭഗവാൻ ഭീമാകാരനായ പന്നിയുടെ രൂപത്തിൽ  അവതരിച്ചത് . ഭഗവാന്റെ പത്ത് അവതാരങ്ങളിൽ ഏറ്റവും ശ്രേഷ്ഠമായ അവതാരമാണിത്. 

 

നരസിംഹാവതാരം 

 

സാധുക്കളെ ഉപദ്രവിക്കുന്ന ഹിരണ്യകശിപുവിനെ നിഗ്രഹിക്കുവാനും  ഭക്തനായ  പ്രഹ്ലാദനെ സംരക്ഷിക്കുവാനുമാണ്  ഭഗവാൻ നരസിംഹാവതാരം കൈക്കൊണ്ടത്. ദുഷ്ടന്മാർക്കു മുന്നിൽ രൗദ്രമൂർത്തിയായും ഭക്തർക്ക്  മുന്നിൽ വാത്സല്യരൂപിയായും ഭഗവാൻ വിളങ്ങുന്നു.

 

വാമനാവതാരം 

 

ഭഗവാന്റെ അവതാരങ്ങളിൽ ആദ്യത്തെ മനുഷ്യരൂപം വാമനാവതാരമാണ്. ശ്രാവണമാസത്തിലെ  ശുക്ലപക്ഷ ദ്വാദശിയില്‍ തിരുവോണം നക്ഷത്രത്തിലാണ്  ഭഗവാന്‍ അദിതിയുടേയും കശ്യപന്റെയും പുത്രനായി അവതാരം കൊണ്ടത്. 

 

പരശുരാമാവതാരം 

 

തപശ്ശക്തിയാൽ സമുദ്രത്തിൽ നിന്നു കേരളക്കരയെ സൃഷ്ടിച്ചത് മഹാവിഷ്ണുവിന്റെ അവതാരമായ പരശുരാമനാണ്. കൂടാതെ നൂറ്റെട്ട് ദുര്‍ഗ്ഗാലയങ്ങളും നൂറ്റെട്ട് ശിവാലയങ്ങളും പ്രതിഷ്ഠിച്ചത് അദ്ദേഹമാണ്. 

 

ശ്രീരാമാവതാരം 

 

ആദർശത്തിന്റെ മൂർത്തീ ഭാവമാണ് ശ്രീരാമാവതാരം. അസുരചക്രവർത്തിയായ രാവണനെ നിഗ്രഹിച്ചു ധർമ്മം പുനഃസ്ഥാപിക്കാനായാണ് ഭഗവാൻ ശ്രീരാമാവതാരം കൈക്കൊണ്ടത്.

 

ബലരാമാവതാരം 

 

ലക്ഷ്മണന് രാമനെന്നപോലെയാണ് കൃഷ്ണന് ബലരാമൻ . അതീവ ബലത്തോട് കൂടിയവനും ആകർഷകമായ രൂപത്തോടും കൂടിയവനായതിനാൽ  ബലഭദ്രൻ എന്ന നാമധേയത്തിലും അറിയപ്പെടുന്നു.

 

ശ്രീകൃഷ്ണാവതാരം

 

ഭഗവാന്റെ പൂർണാവതാരമാണിത് . സജ്ജനധര്‍മപരിപാലനാര്‍ഥമാണ് ശ്രീകൃഷ്ണഭഗവാന്‍  അവതരിച്ചതെന്നു ഭഗവദ്ഗീതയിൽ പറയുന്നുണ്ട്. 

 

കൽക്കി അവതാരം 

 

കലിയുഗാന്ത്യത്തിൽ അധർമത്തെ ഇല്ലാതാക്കി ധർമത്തെ സംരക്ഷിക്കാൻ  കുതിരപ്പുറത്ത് വാളുമായി ദുഷ്ട നിഗ്രഹത്തിനായി രൂപം  കൊള്ളുന്ന  അവതാരമാണിത് .

 

വിശ്വരൂപദർശനം 

 

സകല ചരാചരങ്ങളിലും  കൂടികൊള്ളുന്നതു ഭഗവാനാണെന്ന തത്വമാണ് വിശ്വരൂപത്തിലൂടെ നമുക്ക് കാട്ടിത്തരുന്നത്.

 

അവതാരകീർത്തനം

 

അൻപോടു മീനായി വേദങ്ങള്‍ വീണ്ടിടും

അംബുജനാഭനെ കൈതൊഴുന്നേന്‍

ആമയായ് മന്ദരം താങ്ങി നിന്നീടുന്ന

താമരക്കണ്ണനെ കൈതൊഴുന്നേന്‍

 

ഇക്ഷിതിയെപ്പണ്ടു പന്നിയായ് വീണ്ടിടും

ലക്ഷ്മീവരനാഥാ  കൈതൊഴുന്നേന്‍

ഈടെഴും മാനുഷ കേസരിയായിടും

കോടക്കാര്‍വര്‍ണനെ കൈതൊഴുന്നേന്‍

 

ഉത്തമാനാകിയ വാമന മൂര്‍ത്തിയെ

ഭക്തിയോടെപ്പോഴും കൈതൊഴുന്നേന്‍

ഊക്കോടെ ഭൂപതിമാരെക്കൊലചെയ്ത

ഭാര്‍ഗവരാമനെ കൈതൊഴുന്നേന്‍

 

എത്രയും വീരനായ് വാഴും ദശരഥ-

പുത്രനെ സന്തതം കൈതൊഴുന്നേന്‍

ഏറെ ബലമുള്ള ശ്രീബലഭദ്രരെ

സർവകാലത്തിലും കൈതൊഴുന്നേന്‍

 

ഒക്കെയൊടുക്കുവാന്‍ മേലില്‍ പിറക്കുന്ന

ഖഡ്ഗിയെ തന്നെയും കൈതൊഴുന്നേന്‍

ഓരാതെ ഞാന്‍ ചെയ്ത പാപങ്ങള്‍ നീങ്ങുവാന്‍

നാരായണാ നിന്മെയ്‌ കൈതൊഴുന്നേന്‍

 

ഔവഴി  നിന്‍ കുഴല്‍ക്കമ്പോടു ചേരുവാന്‍

ദേവകീനന്ദന കൈതൊഴുന്നേന്‍

അമ്പാടി തന്നില്‍ വളരുന്ന പൈതലേ

കുമ്പിട്ടു ഞാനിതാ കൈതൊഴുന്നേന്‍

 

അക്കനമേറും ദുരിതങ്ങള്‍ പോക്കുവാന്‍

പുഷ്കരലോചന കൈതൊഴുന്നേന്‍

നാരായണാ ഗുരുവായൂര്‍ മരുവിടും

കാരുണ്യവാരിധേ കൈതൊഴുന്നേന്‍.

 

English Summary : Importance of Dashavatara Keerthanam