ഈശ്വരൻ എവിടെയാണു വസിക്കുന്നത് എന്ന ചോദ്യത്തിന് രാമായണം വ്യക്തമായ ഉത്തരം നൽകുന്നുണ്ട്. വനവാസത്തിനിടെ സീതാദേവിയോടും ലക്ഷ്മണനോടുമൊപ്പം വാല്മീകിയുടെ ആശ്രമത്തിലെത്തിയ ശ്രീരാമദേവൻ താമസിക്കാൻ പറ്റിയ ഇടം അന്വേഷിക്കുകയാണ്. സർവലോകങ്ങളിലുമായി വസിക്കുന്ന ജഗദീശ്വരനായ അവിടുത്തേക്ക് പ്രത്യേക വാസസ്ഥാനം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഈശ്വരൻ എവിടെയാണു വസിക്കുന്നത് എന്ന ചോദ്യത്തിന് രാമായണം വ്യക്തമായ ഉത്തരം നൽകുന്നുണ്ട്. 

വനവാസത്തിനിടെ സീതാദേവിയോടും ലക്ഷ്മണനോടുമൊപ്പം വാല്മീകിയുടെ ആശ്രമത്തിലെത്തിയ ശ്രീരാമദേവൻ താമസിക്കാൻ പറ്റിയ ഇടം അന്വേഷിക്കുകയാണ്. 

ADVERTISEMENT

സർവലോകങ്ങളിലുമായി വസിക്കുന്ന ജഗദീശ്വരനായ അവിടുത്തേക്ക് പ്രത്യേക വാസസ്ഥാനം അന്വേഷിക്കുന്നുണ്ടോ എന്നായിരുന്നു മാമുനിയുടെ ആദ്യത്തെ ചോദ്യം.  തുടർന്ന്, ഈശ്വരൻ കുടികൊള്ളുന്നത് എവിടെയെന്നു വിശദമായി പറയുന്നു :

'ശാന്തന്മാരായ് നിരഹങ്കാരികളുമായ്

ADVERTISEMENT

ശാന്തരാഗദ്വേഷമാനസന്മാരുമായ്

ലോഷ്ടാശ്മകാഞ്ചനതുല്യമതികളാം

ADVERTISEMENT

ശ്രേഷ്ഠമതികൾമനസ്തവമന്ദിരം...'

ശാന്തരും അഹങ്കാരമില്ലാത്തവരും രാഗദ്വേഷാദി ദോഷങ്ങളെല്ലാം അടങ്ങിയവരും മൺകട്ടയും കല്ലും സ്വർണവുമെല്ലാം ഒരുപോലെയെന്നു ചിന്തിക്കുന്നവരുമായ ശ്രേഷ്ഠരുടെ മനസ്സാണ് ഈശ്വരന്റെ ഇരിപ്പിടം എന്നാണു മാമുനി പറയുന്നത്. 

വാല്മീകിയുടെ വാക്കുകൾക്ക് ഇന്നേറെ പ്രസക്തിയുണ്ട്. അഹങ്കാരം മൂത്ത് സ്വർണം പോലും ദുഷ്ടതകൾക്ക് ആയുധമാക്കുന്നവർ വാഴുന്ന ഇക്കാലത്ത്  ഈശ്വരൻ പോലും ഇരിപ്പിടം തേടി അലയുമെന്നാണു മാമുനിയുടെ വാക്കുകളിലെ സൂചന. 

English Summary : Ramayana Parayanam Day 11 By Raveendran Kalarikkal