മഴക്കാല ദുരന്തങ്ങൾക്കെതിരെ പരോക്ഷമായെങ്കിലും മുന്നറിയിപ്പു നൽകുന്ന സന്ദർഭം രാമായണത്തിലുണ്ട്. വനവാസത്തിനിടെ ശ്രീരാമദേവനും ലക്ഷ്മണനും സീതാന്വേഷണത്തിലാണ്. ബാലിവധത്തിനു ശേഷം സുഗ്രീവനെ കിഷ്കിന്ധയിലെ രാജാവാക്കി. തൊട്ടുപിന്നാലെ വർഷക്കാലമെത്തി. അപ്പോൾ ശ്രീരാമദേവൻ സുഗ്രീവനോടു പറയുകയാണ്: 'അദ്രിശിഖരേ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മഴക്കാല ദുരന്തങ്ങൾക്കെതിരെ പരോക്ഷമായെങ്കിലും മുന്നറിയിപ്പു നൽകുന്ന സന്ദർഭം രാമായണത്തിലുണ്ട്. വനവാസത്തിനിടെ ശ്രീരാമദേവനും ലക്ഷ്മണനും സീതാന്വേഷണത്തിലാണ്. ബാലിവധത്തിനു ശേഷം സുഗ്രീവനെ കിഷ്കിന്ധയിലെ രാജാവാക്കി. തൊട്ടുപിന്നാലെ വർഷക്കാലമെത്തി. അപ്പോൾ ശ്രീരാമദേവൻ സുഗ്രീവനോടു പറയുകയാണ്:

'അദ്രിശിഖരേ വസിക്കുന്നതുണ്ടു ഞാ-

ADVERTISEMENT

നദ്യപ്രഭൃതി ചാതുർമാസ്യമാകുലാൽ

പിന്നെ വരിഷം കഴിഞ്ഞാലനന്തര-

മന്വേഷണാർഥം പ്രയത്നങ്ങൾ ചെയ്ക നീ

......

ADVERTISEMENT

അത്ര നാളും പുരത്തിങ്കൽ വസിക്ക നീ

നിത്യസുഖത്തൊടും ദാരാത്മജൈസ്സമം'

‘ഇന്നു മുതൽ ഞാൻ ചാതുർമാസ്യവ്രതത്തിലാണ്. വർഷക്കാലം കഴിഞ്ഞാൽ നിങ്ങൾ സീതാന്വേഷണം തുടങ്ങണം. അതുവരെ പട്ടണത്തിൽ സുരക്ഷിതമായി കഴിയണം’ എന്നാണു ശ്രീരാമദേവൻ വാനരനായകനോടു പറയുന്നത്. 

'ഹാടകദേശം മണിപ്രവരോജ്വലം

ADVERTISEMENT

വാതവരിഷഹിമാതപവാരണം'

പ്രവർഷണപർവതത്തിൽ കാറ്റ്, മഴ, മഞ്ഞ് എന്നിവയുടെ ശല്യമില്ലാത്ത സ്ഥലമാണു ശ്രീരാമദേവൻ ചാതുർമാസ്യവ്രതത്തിനായി തിരഞ്ഞെടുക്കുന്നത്. 

മഴക്കാലത്തു സീതാദേവിയെ തിരഞ്ഞുനടന്നു ദുരന്തങ്ങളിൽ പെടരുതെന്നാണു വാനരവീരന്മാർക്കു ശ്രീരാമദേവൻ നൽകുന്ന മുന്നറിയിപ്പ്. മഴക്കാലം സ്വാഭാവികമാണെന്നും അതിന്റെ ദുരന്തങ്ങൾക്ക് ഇരയാകാതിരിക്കാൻ നാം പരമാവധി ശ്രദ്ധിക്കണമെന്നുമുള്ള ആ മുന്നറിയിപ്പിൽ ഈശ്വരന്റെ കരുതൽ കൂടി തെളിയുന്നു.

English Summary : Ramayana Parayanam Day 25 By Raveendran Kalarikkal