2020 നവംബർ 20 ന് ഉച്ചയ്ക്ക് 1.23നാണ് വ്യാഴം സ്വന്തം രാശിയായ ധനുവിൽ നിന്ന് നീചരാശിയായ മകരത്തിലേക്കു പ്രവേശിക്കുന്നത്. ജ്യോതിഷ പ്രമാണ പ്രകാരം എല്ലാ ഗ്രഹങ്ങൾക്കും തങ്ങളുടെ ഉച്ചരാശിയുടെ ഏഴാം രാശി നീചം ആണ്. വ്യാഴത്തിന്റെ ഉച്ചരാശിയാണ് കർക്കടകം. കർക്കടകത്തിന്റെ ഏഴാം രാശി മകരം, വ്യാഴത്തിന്റെ നീചഭംഗരാജയോഗം

2020 നവംബർ 20 ന് ഉച്ചയ്ക്ക് 1.23നാണ് വ്യാഴം സ്വന്തം രാശിയായ ധനുവിൽ നിന്ന് നീചരാശിയായ മകരത്തിലേക്കു പ്രവേശിക്കുന്നത്. ജ്യോതിഷ പ്രമാണ പ്രകാരം എല്ലാ ഗ്രഹങ്ങൾക്കും തങ്ങളുടെ ഉച്ചരാശിയുടെ ഏഴാം രാശി നീചം ആണ്. വ്യാഴത്തിന്റെ ഉച്ചരാശിയാണ് കർക്കടകം. കർക്കടകത്തിന്റെ ഏഴാം രാശി മകരം, വ്യാഴത്തിന്റെ നീചഭംഗരാജയോഗം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

2020 നവംബർ 20 ന് ഉച്ചയ്ക്ക് 1.23നാണ് വ്യാഴം സ്വന്തം രാശിയായ ധനുവിൽ നിന്ന് നീചരാശിയായ മകരത്തിലേക്കു പ്രവേശിക്കുന്നത്. ജ്യോതിഷ പ്രമാണ പ്രകാരം എല്ലാ ഗ്രഹങ്ങൾക്കും തങ്ങളുടെ ഉച്ചരാശിയുടെ ഏഴാം രാശി നീചം ആണ്. വ്യാഴത്തിന്റെ ഉച്ചരാശിയാണ് കർക്കടകം. കർക്കടകത്തിന്റെ ഏഴാം രാശി മകരം, വ്യാഴത്തിന്റെ നീചഭംഗരാജയോഗം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

2020 നവംബർ 20 ന് ഉച്ചയ്ക്ക്  1.23നാണ് വ്യാഴം സ്വന്തം രാശിയായ ധനുവിൽ നിന്ന് നീചരാശിയായ മകരത്തിലേക്കു പ്രവേശിക്കുന്നത്. ജ്യോതിഷ  പ്രമാണ പ്രകാരം എല്ലാ ഗ്രഹങ്ങൾക്കും തങ്ങളുടെ ഉച്ചരാശിയുടെ ഏഴാം രാശി നീചം ആണ്. വ്യാഴത്തിന്റെ ഉച്ചരാശിയാണ് കർക്കടകം. കർക്കടകത്തിന്റെ ഏഴാം രാശി മകരം, വ്യാഴത്തിന്റെ നീചഭംഗരാജയോഗം വിശേഷഫലമാണ് ജാതകന് നൽകുക. വ്യാഴം മകരത്തിൽ വരുന്ന സമയം തന്റെ സമനായ ശനി, ശനിയുടെ  സ്വന്തം രാശിയിൽ നിൽക്കുന്നു. ശനി - ഗുരു യോഗം രാഷ്ട്രത്തലവന്മാർക്കും ഭരണാധികാരികൾക്കും പൊതുവിൽ ദോഷകരമാണ് എന്ന് അഭിപ്രായവും ഉണ്ട്.

 

ADVERTISEMENT

മകരം രാശിയിൽ പ്രവേശിക്കുന്ന വ്യാഴം 2021 നവംബർ 20ന് പകൽ 11.31- ന് കുംഭം രാശിയിൽ പ്രവേശിക്കും. ഇതിനിടെ 2021 ഏപ്രിൽ 6 മുതൽ കുംഭം രാശിയിൽ നിൽക്കും. ഇതിനെ അതിചാരം എന്ന്  പറയും. തുടർന്ന് വ്യാഴം മകരത്തിൽ പ്രവേശിക്കും.

 

Photo Credit : AstroVed.com / Shutterstock.com

ഇതോടൊപ്പം 2021 ജനുവരി 15 മുതൽ  ഫെബ്രുവരി 12 വരെ മൗഢ്യത്തിൽ ആയിരിക്കും. 2021 ജൂൺ 20 മുതൽ 2021 ഒക്ടോബർ 18 വരെ വ്യാഴം വക്രഗതിയെ പ്രാപിക്കുന്നു, എന്നാൽ വ്യാഴത്തിന് അതിചാരത്തിലും വക്രത്തിലും പഴയ രാശിയിലെ ഫലം എന്ന പ്രമാണപ്രകാരം ഫലഭാഗജ്യോതിഷത്തിൽ കാര്യമായ വ്യത്യാസം വരില്ല. മകരം രാശിയിൽ നിൽക്കുന്ന വ്യാഴത്തിന് 5-7-9 രാശികളിലേക്ക് ദൃഷ്ടി ഉണ്ട്. അതായത്  ഇടവം, കർക്കടകം, കന്നി രാശികളിലേക്ക് വീക്ഷണം ഉണ്ട്. അതായത്  കാലപുരുഷന്റെ 2-4-6 രാശികളിലേക്ക്. കാലപുരുഷന്റെ കണ്ണ്, ശ്വാസകോശം, നാഭിഭാഗം എന്നിവയിലേക്കുമാണ് വ്യാഴദൃഷ്ടി വരുന്നത്. ഇപ്പോൾ നിലനിൽക്കുന്ന ശ്വാസകോശസംബന്ധിയായി കൊറോണ രോഗത്തിന് ശമനം  നൽകാൻ കഴിയുന്ന ഔഷധങ്ങൾ ലഭ്യമാകും എന്ന്  പ്രതീക്ഷിക്കാം. ഗുരു വൈദ്യകാരകനുമാണ്.

 

ADVERTISEMENT

വ്യാഴ ദോഷങ്ങൾ കുറയ്ക്കാനും അനുകൂല ഫലത്തിനും  ഓരോ നാളുകാരും അനുഷ്ഠിക്കേണ്ടവ 

 

 

മേടക്കൂറ് (അശ്വതി, ഭരണി, കാർത്തിക - ആദ്യത്തെ കാൽഭാഗം):

ADVERTISEMENT

 

വ്യാഴപ്രീതിക്കായി മഹാവിഷ്‌ണു, അവതാര വിഷ്‌ണു എന്നീ ദേവന്മാരെ ആരാധിക്കുക. വിഷ്ണുസഹസ്രനാമജപം ഉത്തമം.

 

 ഇടവക്കൂറ് (കാർത്തിക- അവസാന കാൽ ഭാഗം,  രോഹിണി, മകയിരം - ആദ്യപകുതി ):

 

 ശാസ്‌താവിനും സർപ്പദേവതയ്ക്കും മഹാവിഷ്‌ണുവിനും വഴിപാടുകൾ നടത്തുക.

 

മിഥുനക്കൂറ് (മകയിരം - അവസാന പകുതി, തിരുവാതിര, പുണർതം -  മുക്കാൽ):

 

ദോഷശമനത്തിനായി നരസിംഹമൂർത്തി, വരാഹമൂർത്തി എന്നീ  ദേവന്മാരെ ആരാധിക്കുക.

 

കർക്കടകക്കൂറ്  (പുണർതം - അവസാന കാൽഭാഗം, പൂയം, ആയില്യം): 

 

 ശ്രീകൃഷ്ണനെ ആരാധിക്കുക, രാജഗോപാലാർച്ചന നടത്തുക. 

 

ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം - കാൽ):

ഭാഗവതത്തിലെ നരസിംഹാവതാരം പാരായണം  ചെയ്യുക. വിശേഷിച്ച് പ്രഹ്ളാദന്റെ നരസിംഹസ്‌തുതി.

 

കന്നിക്കൂറ് (ഉത്രം - അവസാനത്തെ മുക്കാൽ അത്തം, ചിത്തിര - ആദ്യപകുതി  ):

 

ശ്രീകൃഷ്ണന്  നെയ്യ് വിളക്കും, രാജഗോപാല അർച്ചനയും നടത്തുന്നത് ശുഭ ഫലങ്ങൾ വേഗത്തിൽ ലഭിക്കാൻ ഇടയാക്കും.

 

തുലാക്കൂറ് (ചിത്തിര അവസാന പകുതി, ചോതി, വിശാഖം -  മുക്കാൽ):

 

 ദോഷശാന്തിക്കായി ശ്രീഹനുമാനെ വ്യാഴാഴ്‌ച  ദിവസം ആരാധിക്കുക. രാമായണത്തിലെ പട്ടാഭിഷേകഭാഗം വായിക്കുക. 

 

വൃശ്ചികക്കൂറ് (വിശാഖം - അവസാന കാൽ ഭാഗം  അനിഴം,  തൃക്കേട്ട):

 

 മഹാവിഷ്ണുവിനെ ആരാധിക്കുക. 

 

ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം  ആദ്യ കാൽ ഭാഗം ):

 

 ഗുണഫലങ്ങൾക്ക് ആയി ശ്രീകൃഷ്ണന് രാജഗോപാലാർച്ചന നടത്തുക.

 

 മകരക്കൂറ് (ഉത്രാടം - അവസാന  മുക്കാൽ, തിരുവോണം, അവിട്ടം,  ആദ്യപകുതി):

 

ശ്രീകൃഷ്ണന് തൃക്കൈവെണ്ണ, ഭാഗ്യസൂക്തം, പുരുഷസൂക്തം എന്നീ  അർച്ചനകളും നടത്തി പ്രാർത്ഥിക്കുക.

 

കുംഭക്കൂറ് (അവിട്ടം - അവസാനപകുതി, ചതയം,  പൂരുരുട്ടാതി- ആദ്യ മുക്കാൽ ഭാഗം):

 

 ദോഷശാന്തിക്കായി നരസിംഹമൂർത്തിയെ ആരാധിക്കുക, പാനകം വഴിപാട് നടത്തുക.

 

മീനക്കൂറ് (പൂരുരുട്ടാതി- അവസാന  കാൽ ഭാഗം  ഉത്തൃട്ടാതി, രേവതി):

 

 ഭാഗ്യാനുഭവങ്ങൾക്ക് ആയി ധർമ്മശാസ്താവിനും ശ്രീകൃഷ്ണനും വഴിപാടുകളും പ്രാർത്ഥനയും നടത്തുക.

 

വ്യാഴം ജാതകത്തിൽ അനുകൂലം ആയി നിൽക്കുന്നവർക്ക് ഗുണഫലം കൂടുതൽ ലഭിക്കും. ദോഷഫലം കുറയുകയും ചെയ്യും. വ്യാഴത്തിന്റെ അഷ്ടവർഗ്ഗബിന്ദുക്കൾ കൂടിയ രാശികളിൽ വ്യാഴം സഞ്ചരിക്കുന്നത് ഗുണം കൂട്ടും; ദോഷം കുറയ്ക്കും. വ്യാഴത്തിന്റെ ഷഡ് വർഗ്ഗ ബലം കൂടിയവർ, ജാതകത്തിൽ വ്യാഴം 6-8-12 രാശികളിൽ നിൽക്കാത്തവർ വ്യാഴത്തിന്റെ ജാതകത്തിൽ വക്രം, മൗഢ്യം, നീചത്ത്വം എന്നിവ ഇല്ലാത്തവർ ഇത്യാദി വ്യക്തികൾക്ക് ദോഷം കുറയുകയും, ഗുണം കൂടുതൽ ലഭിക്കുകയും ചെയ്യും. വ്യാഴ പ്രീതിയ്ക്കായി മഹാവിഷ്ണുവിനെ യഥാശക്തി ആരാധിക്കുക എന്നതാണ് ജ്യോതിഷപ്രതിവിധി.

 

ദേവഗുരുവിന്റെ സ്‌തുതി ദിവസേന ചൊല്ലുന്നത് ഗുണപ്രദമാണ്. 

 

ദേവാനാം ച ഋഷീണാം  ച

ഗുരും കാഞ്ചന സന്നിഭം 

ബുദ്ധിഭൂതം ത്രിലോകേശം 

തം ഗുരും പ്രണതോസ്‌മൃഹം 

 

ലേഖകൻ

ആർ. സഞ്ജീവ്കുമാർ PGA

ജ്യോതിസ് അസ്‌ട്രോളജിക്കൽ റിസർച്ച് സെന്റർ 

ലുലു അപ്പാർട്ട്മെന്റ്, തൈക്കാട് പി. ഒ .

തിരുവനന്തപുരം 695014 

ഫോൺ : 8078908087, 9526480571 

E-mail:jyothisgems@gmail.com

 

English Summary : Jupiter Transit 2020 Dosha Remedy