ഒന്നു മുതൽ ഇരുപത്തൊന്ന് മുഖം വരെ രുദ്രാക്ഷം ഉണ്ട്. ഓരോ മുഖത്തിനും ഓരോ ദേവനും ഉണ്ട്. ജാതിമത വിത്യാസവും സ്ത്രീപുരുഷ വിത്യാസവും ഇല്ലാതെ ഏവർക്കും രുദ്രാക്ഷം ധരിക്കാം. കുട്ടികൾക്കു രുദ്രാക്ഷം ധരിക്കാമോ എന്നു പലരും സംശയിക്കുന്നു. 60 വയസ്സു കഴിഞ്ഞാലേ പാടുള്ളൂ എന്നും രുദ്രാക്ഷം ധരിച്ചാൽ വെജിറ്റേറിയൻ ആകണം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒന്നു മുതൽ ഇരുപത്തൊന്ന് മുഖം വരെ രുദ്രാക്ഷം ഉണ്ട്. ഓരോ മുഖത്തിനും ഓരോ ദേവനും ഉണ്ട്.  ജാതിമത വിത്യാസവും സ്ത്രീപുരുഷ വിത്യാസവും ഇല്ലാതെ ഏവർക്കും രുദ്രാക്ഷം ധരിക്കാം.

 കുട്ടികൾക്കു രുദ്രാക്ഷം ധരിക്കാമോ എന്നു പലരും സംശയിക്കുന്നു. 60 വയസ്സു കഴിഞ്ഞാലേ പാടുള്ളൂ എന്നും രുദ്രാക്ഷം ധരിച്ചാൽ വെജിറ്റേറിയൻ ആകണം എന്നുമൊക്കെ പലരും പറയുന്നു.

ADVERTISEMENT

ആരും രുദ്രാക്ഷം ധരിച്ചാൽ ശിവലോകത്ത് എത്തും എന്നാണ് വിശ്വാസം. അതിനാൽ അത് സ്പർശിക്കാനായാൽ പോലും പുണ്യമാണ്  എന്നു മനസ്സിലാക്കി ഒരു രുദ്രാക്ഷം എങ്കിലും അണിയുക.

അപൂർവം രുദ്രാക്ഷങ്ങൾക്ക് മോഹവിലയാണ്. ലക്ഷങ്ങൾ വിലയുള്ള രുദ്രാക്ഷമു ണ്ട്. എല്ലാവർക്കും ധരിക്കാവുന്നതാണ് അഞ്ചുമുഖരുദ്രാക്ഷം. 

രുദ്രാക്ഷം പോലെ തോന്നുന്ന അനേകം കായ്കൾ രുദ്രാക്ഷം എന്ന പേരിൽ വിൽപനയ്ക്ക് വരുന്നുണ്ട് . കാരയ്ക്കക്കുരു, ഭദ്രാക്ഷം എന്നിവയൊക്കെ അവയിൽ ചിലതു മാത്രം. 

യഥാർഥ രുദ്രാക്ഷമാണെങ്കിൽ രണ്ടു നാണയങ്ങൾക്കിടയിൽ ഒരു കോഴിമുട്ട കറങ്ങുന്നതു പോലെ കറങ്ങും. നെല്ലിക്ക വലിപ്പമുള്ള രുദ്രാക്ഷം ആണ് ധരിക്കാൻ ഉത്തമം. കുരുമുളകിലും അൽപം വലിപ്പം കൂടുതൽ ഉള്ള രുദ്രാക്ഷം ജപമാലയായി ധരിക്കാം.
നൂറ്റെട്ട് അഥവാ അമ്പത്തിനാല് എണ്ണം രുദ്രാക്ഷം ആണ് സാധാരണ രീതി.അറ്റത്ത് ഒരു വലിയ രുദ്രാക്ഷം കൂടി വേണം. ജപിച്ച് നൂറ്റെട്ട് ആയി എന്ന് അറിയാനാണിത്.
രുദ്രാക്ഷവും സ്ഫടികവും പോലെ രുദ്രാക്ഷവും പവിഴവും ഇടകലർത്തി ധരിക്കാറുണ്ട്.

ADVERTISEMENT

ഞായറാഴ്ച സൂര്യൻ ഉദിച്ച് ഒരു മണിക്കൂറിനകം ധരിക്കുന്നത് ഉത്തമം. ശിവക്ഷത്ര ത്തിൽ പൂജിച്ച ശേഷം നമ:ശിവായ ജപിച്ച് രുദ്രാക്ഷം ധരിക്കാം. രുദ്രാക്ഷം ധരിച്ചു തുടങ്ങും മുമ്പ് രണ്ടാഴ്ച നല്ലെണ്ണയിൽ ഇട്ടു വയ്ക്കുന്നത് ഇത് ഏറെ കാലം
കേടാകാതെ ഇരിക്കാൻ സഹായകരമാണ്. രാത്രിയും പകലും എല്ലാ ദിവസവും ഇതു ധരിക്കാം. വേണമെങ്കിൽ ഊരിവയക്കാം.

രുദ്രാക്ഷം വെള്ളത്തിൽ ഇട്ടു വച്ച് ആ വെള്ളം കുടിച്ചാൽ ആരോഗ്യത്തിനു നല്ലതാണ് എന്ന് വിശ്വാസം ഉണ്ട്. സ്വർണത്തിലോ വെള്ളിയിലോ കെട്ടിയാണു രുദ്രാക്ഷം ധരിക്കുന്നത്. നൂലിൽ കെട്ടിയും അണിയാം. 

ശിവന്റെ നേത്രത്തിൽ നിന്ന് ഉണ്ടായതിനാലാണ് ഇതിനു രുദ്രാക്ഷം എന്നു പേരു വന്നത് എന്നു പറയപ്പെടുന്നു.

ലേഖകൻ     

ADVERTISEMENT

Dr. P. B. Rajesh     

Rama Nivas  ,Poovathum parambil, 

Near ESI  Dispensary Eloor East , 

Udyogamandal.P.O,    Ernakulam 683501   

email : rajeshastro1963@gmail.com 

Phone : 9846033337, 0484 2546421

English Summary : Benefits of Wearing Rudraksha