ഒരു മാസത്തിൽ വെളുത്ത പക്ഷത്തിലും കറുത്ത പക്ഷത്തിലുമായി രണ്ടു ഏകാദശിയാണ് ഉള്ളത്. ഇതിൽപൗഷമാസത്തിലെ കറുത്ത പക്ഷ ഏകാദശി ആണ് സഫലാ ഏകാദശി. ധനു 25ന് ശകവർഷ രീതി അനുസരിച്ച് സഫലാ ഏകാദശി ആണ്. ഉത്തരേന്ത്യയിൽ ഈ രീതിയാണ് പൊതുവേ സ്വീകരിക്കുന്നത്. ഇഹലോകത്തു സുഖവും പരലോകത്തു വിഷ്ണുസായൂജ്യമായ മോക്ഷവുമാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

 ഒരു മാസത്തിൽ  വെളുത്ത പക്ഷത്തിലും കറുത്ത പക്ഷത്തിലുമായി രണ്ടു ഏകാദശിയാണ് ഉള്ളത്.  ഇതിൽ പൗഷമാസത്തിലെ കറുത്ത പക്ഷ ഏകാദശി ആണ് സഫലാ ഏകാദശി. ധനു  25ന് ശകവർഷ രീതി അനുസരിച്ച് സഫലാ ഏകാദശി ആണ്. ഉത്തരേന്ത്യയിൽ ഈ രീതിയാണ് പൊതുവേ സ്വീകരിക്കുന്നത്. ഇഹലോകത്തു സുഖവും പരലോകത്തു വിഷ്ണുസായൂജ്യമായ മോക്ഷവുമാണ് ഏകാദശിവ്രതത്തിന്റെ ഫലം. 2021 ജനുവരി 09 ശനിയാഴ്ചവരുന്ന ഈ ഏകദശി വ്രതാനുഷ്ഠാനത്തോടെ ഭഗവാനെ ഭജിക്കുന്നത് ആഗ്രഹപൂർത്തീകരണത്തിന് കാരണമാകും എന്നാണ് വിശ്വാസം .

ADVERTISEMENT

ഏകാദശീവ്രത കാലത്തിലെ പ്രധാന ഭാഗമായ  ഹരിവരാസര സമയം അന്നേദിവസം  ഉച്ചയ്ക്ക് 1.53 മുതൽ രാത്രി 12.41 വരെയാണ്. ഈ സമയത്ത് ഭക്ഷണവും ഉറക്കവും പാടില്ല. കൂടാതെ  ഹരിവരാസര സമയം  മുഴുവൻ  അഖണ്ഡനാമജപം ചെയ്യുന്നത് ഏറ്റവും ഗുണകരമാണെന്നു വിശ്വാസമുണ്ട്.

ADVERTISEMENT

ഏകാദശിയുടെ തലേന്ന്, അതായത് ദശമിയുടെ അന്ന് മുതൽ വ്രതം ആരംഭിക്കണം.   ദശമി ദിനത്തിൽ ഒരിക്കലൂണ് അഭികാമ്യം . ഏകാദശി നാൾ പൂർണ  ഉപവാസം അനുഷ്ഠിക്കണം. ആരോഗ്യസ്ഥിതി അനുസരിച്ച്  പൂർണ ഉപവാസം കഴിയാത്തവർ ഒരു നേരം പഴങ്ങളോ, അരിയാഹാരമൊഴിച്ച് മറ്റ് ധാന്യാഹാരങ്ങളോ കഴിക്കാം. വെളുത്ത വസ്ത്രം ധരിച്ച്  വിഷ്ണു ക്ഷേത്ര ദർശനം നടത്തി തുളസീ തീർഥം  സേവിക്കുന്നത് ഉത്തമമാണ്. വിഷ്‌ണുസൂക്‌തം, ഭാഗ്യസൂക്‌തം, പുരുഷസൂക്‌തം തുടങ്ങിയവ കൊണ്ടുള്ള അർച്ചന നടത്തുന്നതും നല്ലതാണ്. കഴിയുമെങ്കിൽ അന്നേ ദിവസം നാമജപവും ഭജനവുമായി ഭക്തിപൂർവം  കഴിച്ചു കൂട്ടുക. വിഷ്ണു സഹസ്രനാമം ചൊല്ലുന്നതും ഉത്തമം. ഏകദശി ദിനത്തിലെ തുളസിപൂജ സർവ പാപഹരമാണ് .

ADVERTISEMENT

English Summary : Importance of Saphala Ekadashi 2021